പത്തനംതിട്ട ജില്ലയിലെ കൂടല്‍ രാജഗിരി ഭാഗത്ത് കൂട്ടമായി മാന്‍ ഇറങ്ങി . ഇവയെ പിടിക്കാന്‍ പിന്നാലെ പുലിയും . കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടമായി പുള്ളി മാനുകളെ കാണുന്നു എന്ന് യാത്രികര്‍ പറയുന്നു . സന്ധ്യ കഴിഞ്ഞാല്‍ മാനുകളെ റോഡ് അരുകിലും കാണാന്‍ സാധിക്കും . രാജഗിരി ഉള്ള പഴയ ഫാക്ടറി ഭാഗത്ത് ആണ് മാനുകള്‍ ഉള്ളത് എന്ന് യാത്രികര്‍ പറയുന്നു .
മാനുകള്‍ ഉള്ളതിനാല്‍ ഇവയെ വേട്ടയാടാന്‍ ആണ് പുലികള്‍ പിന്നാലെ കൂടിയത് എന്ന് നാട്ടുകാര്‍ പറയുന്നു .അതിരുങ്കല്‍ മേഖലയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു . കഴിഞ്ഞിടെ ഒരു പുലിയെ കൂട് വെച്ചു പിടികൂടി വനത്തില്‍ വിട്ടിരുന്നു .
നാല് പുലികളെ വരെ നേരില്‍ കണ്ടവര്‍ ഉണ്ട് . കരിമ്പുലിയെ കണ്ടതായി ചില നാട്ടുകാരും വന പാലകരെ വിവിരം ധരിപ്പിച്ചിരുന്നു . മേഖലയില്‍ കാട്ടു പന്നി , മാനുകള്‍ , മ്ലാവ് എന്നിവയുടെ വിഹാര കേന്ദ്രമായി മാറി . പല തോട്ടങ്ങളിലും അടിക്കാടുകള്‍ വളര്‍ന്നു ചെറിയ വനമായി മാറി .ഇതില്‍ ആണ് പകല്‍ സമയം മ്ലാവും മാനും വിശ്രമിക്കുന്നത് . സന്ധ്യ കഴിഞ്ഞാല്‍ അതിരുങ്കല്‍ രാജഗിരി പാടം റോഡില്‍ മാനും മ്ലാവും ഇറങ്ങുന്നു . ഇവയെ പിന്തുടര്‍ന്ന് പുലിയും എത്തിയതിനാല്‍ വനം വകുപ്പിന്‍റെ രാത്രികാല നിരീക്ഷണം വേണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .
വനം വിട്ടു മാനും മ്ലാവും കാട്ടു പന്നികളും നാട്ടിന്‍പുറങ്ങളില്‍ എത്തിയത് ആഹാരം തേടിയാണ് . കാര്‍ഷിക വിളകള്‍ തിന്നു പ്രദേശത്ത് തന്നെ താവളം ഉറപ്പിച്ച വന്യ ജീവികള്‍ വളരെ ഏറെ നാശനഷ്ടം വരുത്തി . ഈ ചെറു ജീവികളെ വേട്ടയാടി പിടിച്ചു വിശപ്പ് അകറ്റിയിരുന്ന പുലിയും കടുവയും വനം വിട്ടു നാട്ടിന്‍പുറങ്ങളില്‍ എത്തിയത് വനത്തില്‍ ചെറു ജീവികളുടെ എണ്ണം കുറഞ്ഞു എന്ന് വിരമിച്ച ചില വന പാലകര്‍ പറയുന്നു .രാത്രി സഞ്ചരിച്ചു ഇരപിടിക്കുന്ന പുലികള്‍ പകല്‍ സമയത്ത് ഇടതൂര്‍ന്ന കുറ്റിക്കാടുകളില്‍ ആണ് അഭയം പ്രാപിക്കുന്നത് . വനപാലകരുടെ കൃത്യമായ നിരീക്ഷണം എങ്ങും ഇല്ല .