Input your search keywords and press Enter.

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 14/11/2023)

 

മണ്ഡലകാലമെത്തി; പൂര്‍ണ്ണസജ്ജമായി ശബരിമല

ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജരായി ജില്ലാ ഭരണകൂടം. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ സുരക്ഷ സംബന്ധിച്ച യോഗം (നവംബര്‍ 15) പമ്പയില്‍ ചേരും.

ലീഗല്‍ മെട്രോളജി, സിവില്‍ സപ്പ്‌ളൈസ്, റവന്യു, ഹെല്‍ത്ത് തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.സൂക്ഷ്മ പഠനങ്ങള്‍ക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്തുക്കളുടെ വിലനിലവാരപ്പട്ടിക ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു. ഇവ തീര്‍ഥാടകര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും.
സ്റ്റീല്‍, ചെമ്പ്, പിത്തള തുടങ്ങിയ പാത്രങ്ങള്‍ക്കും കളക്ടര്‍ നില നിശ്ചയിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് ഗ്യാസ് സിലിണ്ടറില്‍ കൂടുതല്‍ കൈവശം വക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് അനുമതിയില്ല. വിപണിയില്‍ കൃത്യമായി അളവും തൂക്കവും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നാല് സ്‌ക്വാഡുകള്‍ ശബരിമലയില്‍ തയ്യാറാണ്. മുദ്ര പതിക്കാത്ത അളവുപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.

പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളും നീലിമല,അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാര്‍ഡിയോളജി സെന്ററുകളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ജീവനക്കാരും ടൈഫോയിഡ് വാക്സിനേഷന്‍ കാര്‍ഡും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമായും കയ്യില്‍ കരുതണം. സര്‍ക്കാര്‍ ക്യാന്റീനുകളും സ്ഥാപനങ്ങളും അടക്കമുള്ള ഇടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. പുകയില നിരോധിത മേഖലയായ ശബരിമലയില്‍ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കും. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ ഇന്ന് (15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചെയിന്‍ സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും അടക്കമുള്ള ക്രമീകരണങ്ങളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനങ്ങളും ഒരുക്കി കെഎസ്ആര്‍ടിസിയും പത്തനംതിട്ടയിലേക്ക് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ സന്നദ്ധരായി കഴിഞ്ഞു.

സംസ്ഥാന പോലീസ് മേധാവി (നവംബര്‍ 15) പമ്പയില്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് (15) പമ്പയില്‍. രാവിലെ 11.30 ന് ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ പോലീസ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്യും. ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത്ത് കുമാര്‍, ദക്ഷിണമേഖലാ ഐ ജി ജി സ്പര്‍ജന്‍ കുമാര്‍, പോലീസ് ആസ്ഥാനത്തെ ഐ ജി നീരജ് കുമാര്‍ ഗുപ്ത, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആര്‍ നിശാന്തിനി എന്നിവരും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലാ പോലീസ് മേധാവിമാരും പങ്കെടുക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ സ്‌പെഷ്യല്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍മാരും സംബന്ധിക്കും.

ഉദ്യോഗസ്ഥര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

തീര്‍ഥാടകരോടുള്ള ഉദ്യോഗസ്ഥരുടെ മികച്ച സമീപനമാണ് ജില്ലാ ഭരണകൂടത്തിന്റെ മണ്ഡലകാലപ്രവര്‍ത്തനങ്ങളുടെ വിജയത്തിന് നിദാനമാവുന്നതെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തിയ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനപരമായ പ്രവര്‍ത്തനവും തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനാനുഭവം ഒരുക്കുന്നതിന് അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു.

തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് അനുസൃതമായി പ്രവര്‍ത്തനങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണസജ്ജരായിരിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ക്രമീകരണങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ടീം തയ്യാറാണ്. പൂര്‍ണ്ണമനസ്സോടെ സേവനസന്നദ്ധരായ ഉദ്യോഗസ്ഥരാണ് ശബരിമലയില്‍ നിയോഗിക്കപ്പെടുന്നത് എന്നുള്ളതിനാല്‍ ഡ്യൂട്ടിക്കെത്തുന്നവരില്‍ പൂര്‍ണ്ണവിശ്വാസം ഉണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം.അനില്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് ലീഗല്‍ മെട്രോളജി കെ.ആര്‍ വിപിന്‍, ശബരിമല ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ കെ.കെ ശ്യാംകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ദുരന്ത നിവാരണവകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ശബരിമല തീര്‍ഥാടകര്‍ക്ക് വിപുലമായ യാത്രാസൗകര്യങ്ങള്‍ സജ്ജമാക്കി കെഎസ്ആര്‍ടിസി

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കായി പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചെയിന്‍ സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും അടക്കമുള്ള ക്രമീകരണങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.

പമ്പയില്‍ നിന്നും നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ഇവയ്ക്കുള്ള ടിക്കറ്റുകള്‍ ബസില്‍ തന്നെ ലഭിക്കും. ത്രിവേണി ജംങ്ഷനില്‍ നിന്നും ചെയിന്‍ സര്‍വീസുകള്‍ നടത്തും. പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമിളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കും. തീര്‍ഥാടകര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസുകളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ലഭ്യമാണ്. ത്രിവേണി, യു ടേണ്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പ് ബസ് സ്റ്റേഷനിലേക്ക് സൗജന്യ സര്‍വീസും കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്.

നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ച് നിലയ്ക്കല്‍ ബസ് സ്റ്റേഷനിലേക്ക് പത്ത് രൂപാ നിരക്കില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ത്രിവേണി ജംങ്ഷനില്‍ നിന്നും നിലയ്ക്കല്‍ ബസ് സ്റ്റേഷനിലേക്കുള്ള റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് അനുവദിക്കുക. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ഈ റോഡില്‍ പ്രവേശനം ഇല്ലെന്നും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

നിയമാനുസൃത വില്‍പന ഉറപ്പുവരുത്തി ലീഗല്‍ മെട്രോളജി വകുപ്പ്

ശബരിമലമണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ലീഗല്‍ മെട്രോളജി വകുപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍പമ്പ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്പെക്ടര്‍ ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് അടങ്ങിയ സ്‌ക്വാഡിനെ വിന്യസിച്ചു.

തീര്‍ഥാടനകാലത്ത് പ്രവര്‍ത്തിക്കുന്ന കച്ചവടകേന്ദ്രങ്ങളില്‍ നിന്നും വിപണനം നടത്തുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഉല്‍പ്പനങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോയെന്ന് ഉറപ്പ് വരുത്തുകയും അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നുണ്ടോയെന്നും മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോയെന്നുമുള്ള പരിശോധനയും നടത്തുന്നുണ്ടെന്ന് ലീഗല്‍ മെട്രോളജി ഡെപ്യുട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷ :ടോള്‍ഫ്രീ നമ്പര്‍

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരിലും, 8592999666 എന്ന നമ്പറിലും അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ശബരിമല തീര്‍ഥാടനം: ഭക്ഷണസാധനങ്ങളുടെ വിലനിലവാരം നിശ്ചയിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണസാധനങ്ങളുടെ നിലവാരം നിശ്ചയിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ ജ്യൂസുകള്‍ എന്നിവയുടെ വിലനിലവാരം നിശ്ചയിച്ചത്. തീര്‍ഥാടനപാതയിലെ ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ കാണത്തക്ക സ്ഥലത്ത് വ്യക്തമായി വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം.നിശ്ചയിച്ചിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല. നിശ്ചിത വിലയിലും നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേ•-യുള്ള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നതെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും.

വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ ഇനവിവരം, അളവ്, സ്ഥലം ബ്രായ്ക്കറ്റില്‍ വില എന്ന ക്രമത്തില്‍ ചുവടെ:

ചായ 150 മില്ലി: സന്നിധാനം(14 രൂപ), പമ്പ, നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (11 രൂപ). കാപ്പി 150 മില്ലി: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (11 രൂപ). കടുംകാപ്പി/ കടുംചായ 150 മില്ലി: സന്നിധാനം (11 രൂപ), പമ്പ, നിലയ്ക്കല്‍ (10 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (9 രൂപ). ചായ/കാപ്പി(മധുരം ഇല്ലാത്തത്) 150 മില്ലി: സന്നിധാനം (12 രൂപ), പമ്പ, നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി) ബ്രൂ/നെസ്‌കഫെ /ബ്രാന്‍ഡഡ്) 150 മില്ലി: സന്നിധാനം (20 രൂപ), പമ്പ,നിലയ്ക്കല്‍ (17 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (17 രൂപ). ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി) ബ്രൂ/നെസ്‌കഫെ/കാഫിഡെ) 200 മില്ലി: സന്നിധാനം (24 രൂപ), പമ്പ,നിലയ്ക്കല്‍ (21 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (22 രൂപ). ബോണ്‍വിറ്റ / ഹോര്‍ലിക്സ്: 150 മില്ലി സന്നിധാനം (27 രൂപ), പമ്പ, നിലയ്ക്കല്‍ (25 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (26 രൂപ).
പരിപ്പുവട: 40 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഉഴുന്നുവട: 40 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ബോണ്ട: 75 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഏത്തക്കാ അപ്പം (പകുതി ഏത്തക്ക): 50 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ബജി: 30 ഗ്രാം സന്നിധാനം (13 രൂപ), പമ്പ, നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ദോശ (ഒരെണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഇഡ്ഢലി (ഒരെണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ചപ്പാത്തി(ഒരെണ്ണം) 40 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). പൂരി(ഒരെണ്ണം, മസാല ഉള്‍പ്പെടെ): 40 ഗ്രാം: സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (11 രൂപ). പൊറോട്ട (ഒരെണ്ണം) 50 ഗ്രാം: സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). പാലപ്പം 50 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഇടിയപ്പം 50 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). നെയ്റോസ്റ്റ് 150 ഗ്രാം: സന്നിധാനം (49 രൂപ), പമ്പ,നിലയ്ക്കല്‍ (45 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (42 രൂപ). മസാലദോശ 200 ഗ്രാം: സന്നിധാനം (57 രൂപ), പമ്പ,നിലയ്ക്കല്‍ (49 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (48 രൂപ). പീസ് കറി 100 ഗ്രാം: സന്നിധാനം (33 രൂപ), പമ്പ,നിലയ്ക്കല്‍ (32 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (31 രൂപ). കടലകറി 100 ഗ്രാം: സന്നിധാനം (33 രൂപ), പമ്പ,നിലയ്ക്കല്‍ (31 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (29 രൂപ). കിഴങ്ങ് കറി 100 ഗ്രാം: സന്നിധാനം (31 രൂപ), പമ്പ,നിലയ്ക്കല്‍ (29 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (28 രൂപ). ഉപ്പുമാവ് 200 ഗ്രാം: സന്നിധാനം (29 രൂപ), പമ്പ,നിലയ്ക്കല്‍ (25 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (24 രൂപ)
ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍): സന്നിധാനം (76 രൂപ), പമ്പ,നിലയ്ക്കല്‍ (73 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (69 രൂപ). ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍): സന്നിധാനം (76 രൂപ), പമ്പ,നിലയ്ക്കല്‍ (73 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (69 രൂപ). ആന്ധ്രാ ഊണ്: സന്നിധാനം (78 രൂപ), പമ്പ,നിലയ്ക്കല്‍ (74 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (70 രൂപ). വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം: സന്നിധാനം (76 രൂപ), പമ്പ,നിലയ്ക്കല്‍ (73 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (69 രൂപ). കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 മില്ലി: സന്നിധാനം (41 രൂപ), പമ്പ,നിലയ്ക്കല്‍ (36 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (34 രൂപ). കപ്പ 250 ഗ്രാം: സന്നിധാനം (37 രൂപ), പമ്പ,നിലയ്ക്കല്‍ (34 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (32 രൂപ).
തൈര് സാദം: സന്നിധാനം (55 രൂപ), പമ്പ,നിലയ്ക്കല്‍ (50 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (48 രൂപ). നാരങ്ങാ സാദം: സന്നിധാനം (52 രൂപ), പമ്പ,നിലയ്ക്കല്‍ (48 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (47 രൂപ). തൈര് (ഒരു കപ്പ്):സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ ( 13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ).
വെജിറ്റബിള്‍ കറി 100 ഗ്രാം: സന്നിധാനം (27 രൂപ), പമ്പ,നിലയ്ക്കല്‍ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (24 രൂപ). ദാല്‍ കറി 100 ഗ്രാം: സന്നിധാനം (27 രൂപ), പമ്പ,നിലയ്ക്കല്‍ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (24 രൂപ). റ്റൊമാറ്റോ ഫ്രൈ 125 ഗ്രാം: സന്നിധാനം (37 രൂപ), പമ്പ,നിലയ്ക്കല്‍ (36 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (32 രൂപ). പായസം 75 മില്ലി:സന്നിധാനം (17 രൂപ), പമ്പ,നിലയ്ക്കല്‍ (15 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (13 രൂപ). ഒനിയന്‍ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (65 രൂപ), പമ്പ,നിലയ്ക്കല്‍ (58 രൂപ) ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (54 രൂപ). റ്റൊമാറ്റോ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (63 രൂപ), പമ്പ,നിലയ്ക്കല്‍ (57 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (54 രൂപ).

ബേക്കറി സാധനങ്ങളുടെ ഇനം, അളവ്, സ്ഥലം (വില )എന്ന ക്രമത്തില്‍ ചുവടെ:

വെജിറ്റബിള്‍ പഫ്‌സ് – 80 ഗ്രാം – സന്നിധാനം (20 രൂപ), പമ്പ, നിലയ്ക്കല്‍ (19). വെജിറ്റബിള്‍ സാന്‍വിച്ച് – 100 ഗ്രാം – സന്നിധാനം (25), പമ്പ, നിലയ്ക്കല്‍ (23). വെജിറ്റബിള്‍ ബര്‍ഗര്‍- 125 ഗ്രാം – സന്നിധാനം (32),പമ്പ, നിലയ്ക്കല്‍ (30). പനീര്‍ റോള്‍ – 125 ഗ്രാം – സന്നിധാനം (34),പമ്പ, നിലയ്ക്കല്‍ (33). മഷ്‌റൂം റോള്‍ -125 ഗ്രാം – സന്നിധാനം (36), പമ്പ, നിലയ്ക്കല്‍ (35). വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി (1 എണ്ണം) -150 ഗ്രാം – സന്നിധാനം (34), പമ്പ, നിലയ്ക്കല്‍ (32). വെജിറ്റബിള്‍ ഡാനിഷ് – 75 ഗ്രാം – സന്നിധാനം (21), പമ്പ, നിലയ്ക്കല്‍ – (20). ദിള്‍ക്കുഷ് – 60 ഗ്രാം – സന്നിധാനം (20), പമ്പ, നിലയ്ക്കല്‍ (18). സോയാബീന്‍ പിസ – 150 ഗ്രാം – സന്നിധാനം (52), പമ്പ, നിലയ്ക്കല്‍ (50). ബ്രഡ് മസാല- 180 ഗ്രാം – സന്നിധാനം (52), പമ്പ, നിലയ്ക്കല്‍ (50). സ്വീറ്റ്‌ന-80 ഗ്രാം – സന്നിധാനം (20),പമ്പ, നിലയ്ക്കല്‍ (17). ജാം ബണ്‍ (1 പീസ്) – 60 ഗ്രാം – സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (20). മസാല റോള്‍ ( ചപ്പാത്തി/ കുബ്ബൂസ് 1 എണ്ണം) – 150 ഗ്രാം – സന്നിധാനം (48),പമ്പ, നിലയ്ക്കല്‍ (46). ചോക്കലേറ്റ് കേക്ക് പീസ്-50 ഗ്രാം – സന്നിധാനം (23),പമ്പ, നിലയ്ക്കല്‍ (20). സ്വീറ്റ് പഫ്‌സ് – 60 ഗ്രാം – സന്നിധാനം (23), പമ്പ, നിലയ്ക്കല്‍ (20). വാനില കേക്ക് പീസ്-50 ഗ്രാം – സന്നിധാനം (20),പമ്പ, നിലയ്ക്കല്‍ (18). ജാം ബ്രെഡ്- 50 ഗ്രാം – സന്നിധാനം (23),പമ്പ, നിലയ്ക്കല്‍ (20). ദില്‍പസന്ത് പീസ്- 40 ഗ്രാം – സന്നിധാനം (20),പമ്പ, നിലയ്ക്കല്‍ (18). ബനാനാ പഫ്‌സ് – 90 ഗ്രാം – സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (21). വെജിറ്റബിള്‍ കട്ലറ്റ് – 50 ഗ്രാം – സന്നിധാനം (17), പമ്പ, നിലയ്ക്കല്‍ (15). ബ്രെഡ് – 350 ഗ്രാം – സന്നിധാനം (35), പമ്പ, നിലയ്ക്കല്‍ (32). ബണ്‍ – 50 ഗ്രാം – സന്നിധാനം (9)പമ്പ, നിലയ്ക്കല്‍ (8). ക്രീം ബണ്‍ – 80 ഗ്രാം – സന്നിധാനം (23), പമ്പ, നിലയ്ക്കല്‍ (21). വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ – 150 ഗ്രാം – സന്നിധാനം (47), പമ്പ, നിലയ്ക്കല്‍ (45). ബനാന റോസ്റ്റ് ( ഹാഫ് ബനാനാ) – 50 ഗ്രാം – സന്നിധാനം (15), പമ്പ, നിലയ്ക്കല്‍ (13). വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ് /ചപ്പാത്തി 1 എണ്ണം) – 150 ഗ്രാം – സന്നിധാനം (62), പമ്പ, നിലയ്ക്കല്‍ (60). വെജിറ്റബിള്‍ സമോസ-60 ഗ്രാം – സന്നിധാനം (14),പമ്പ, നിലയ്ക്കല്‍ (12). ബ്രെഡ് സാന്‍വിച്ച് (2 പീസ്) – 60 ഗ്രാം – സന്നിധാനം (23),പമ്പ, നിലയ്ക്കല്‍ (21). ആലൂപറാത്ത (2 പീസ്)-50 ഗ്രാം- സന്നിധാനം (50), പമ്പ, നിലയ്ക്കല്‍ (46). പുലാവ്- 350 ഗ്രാം- സന്നിധാനം (70), പമ്പ, നിലയ്ക്കല്‍ (68).

ജ്യൂസുകളുടെ ഇനം, അളവ്, സ്ഥലം (വില )എന്ന ക്രമത്തില്‍ ചുവടെ:

ലെമണ്‍ ജ്യൂസ് (210 മില്ലി): സന്നിധാനം- (21), പമ്പ/നിലയ്ക്കല്‍- (21), ഇതരസ്ഥലങ്ങള്‍ (20). ആപ്പിള്‍ ജ്യൂസ് (210മില്ലി): സന്നിധാനം- (55), പമ്പ/നിലയ്ക്കല്‍- (54), ഇതരസ്ഥലങ്ങള്‍ (52).
ഓറഞ്ച് ജ്യൂസ് (210 മില്ലി): സന്നിധാനം- (55), പമ്പ/നിലയ്ക്കല്‍- (48), ഇതരസ്ഥലങ്ങള്‍ (47). പൈനാപ്പിള്‍ ജ്യൂസ് (210 മില്ലി): പമ്പ/നിലയ്ക്കല്‍- (48) ഇതരസ്ഥലങ്ങള്‍ (41).
മുന്തിരി ജ്യൂസ് (210 മില്ലി): സന്നിധാനം- (55), പമ്പ/നിലയ്ക്കല്‍- (48), ഇതരസ്ഥലങ്ങള്‍ (41). തണ്ണിമത്തന്‍ ജ്യൂസ് (210 മില്ലി): സന്നിധാനം- (43), പമ്പ/നിലയ്ക്കല്‍- (32), ഇതരസ്ഥലങ്ങള്‍ (31).
കരിക്ക് : സന്നിധാനം- (45), പമ്പ/നിലയ്ക്കല്‍- (40), ഇതരസ്ഥലങ്ങള്‍ (36). നാരാങ്ങ സോഡ( 210 എം.എല്‍): സന്നിധാനം- (24) പമ്പ/നിലയ്ക്കല്‍- (21) ഇതരസ്ഥലങ്ങള്‍ (20)
ബ്ലാക്ക് ടീ(ടീ ബാഗ് 90 മില്ലി): സന്നിധാനം- (11), പമ്പ/നിലയ്ക്കല്‍- (10), ഇതരസ്ഥലങ്ങള്‍ (8).
ഗ്രീന്‍ ടീ (ടീ ബാഗ് 90 മില്ലി): സന്നിധാനം- (12), പമ്പ/നിലയ്ക്കല്‍- (11), ഇതരസ്ഥലങ്ങള്‍ (9). കാര്‍ഡമം ടീ (മെഷീന്‍ 90 മില്ലി): സന്നിധാനം- (17), പമ്പ/നിലയ്ക്കല്‍- (16), ഇതരസ്ഥലങ്ങള്‍ (15). ജിഞ്ചര്‍ ടീ (മെഷീന്‍ 90 മില്ലി) : സന്നിധാനം- (17), പമ്പ/നിലയ്ക്കല്‍- (16), ഇതരസ്ഥലങ്ങള്‍ (15).
ചായ(മെഷീന്‍ 90 മില്ലി): സന്നിധാനം- (10), പമ്പ/നിലയ്ക്കല്‍- (8), ഇതരസ്ഥലങ്ങള്‍ (8).
കോഫി (മെഷീന്‍ 90 മില്ലി): സന്നിധാനം- (12), പമ്പ/നിലയ്ക്കല്‍- (11), ഇതരസ്ഥലങ്ങള്‍ (10). മസാല ടീ (മെഷീന്‍ 90 മില്ലി): സന്നിധാനം- (18), പമ്പ/നിലയ്ക്കല്‍- (17), ഇതരസ്ഥലങ്ങള്‍ (16).ലെമണ്‍ ടീ (മെഷീന്‍ 90 മില്ലി) : സന്നിധാനം- (18), പമ്പ/നിലയ്ക്കല്‍- (17), ഇതരസ്ഥലങ്ങള്‍ (16). ഫ്ളേവേര്‍ഡ് ഐസ് ടീ (മെഷീന്‍ 200 മില്ലി: സന്നിധാനം- (24), പമ്പ/നിലയ്ക്കല്‍- (21), ഇതരസ്ഥലങ്ങള്‍ (20).
(പി.ആര്‍. ശബരി-7)

19 അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങളൊരുക്കി ആരോഗ്യവകുപ്പ്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ആരോഗ്യവകുപ്പ്. നാളെ (നവംബര്‍ 15) മുതല്‍ പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, സന്നിധാനം, നിലയ്ക്കല്‍, പന്തളം വലിയകോയിക്കല്‍ താല്‍ക്കാലിക ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി ശബരിമല വാര്‍ഡ് എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയ്ക്കായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, വടശേരിക്കര, റാന്നി പെരുനാട്, ഇലവുങ്കല്‍, പന്തളം ഇടത്താവളം എന്നിവിടങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് ഉറപ്പാക്കും. തീര്‍ത്ഥാടന കാലയളവിലേ ക്കാവശ്യമായ മരുന്നുകള്‍, ബ്ലീച്ചിംഗ് പൗഡര്‍, ഓക്സിജന്‍ സിലിണ്ടര്‍, ആശുപത്രി ഉപകരണങ്ങള്‍ മുതലായവ കെ.എം.എസ്.സി.എല്‍. മുഖേന പമ്പ ഗവ.ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

തീര്‍ത്ഥാടന കാലയളവില്‍ സാമൂഹികാരോഗ്യകേന്ദ്രം റാന്നി-പെരുനാട്, ഗവ.മെഡിക്കല്‍ കോളേജ് കോന്നി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ശബരിമല വാര്‍ഡ് സജ്ജീകരിക്കും. ഡി.വി.സി.യൂണിറ്റിന്റെ നേതൃത്വത്തില്‍ വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, എന്നീ ആശുപത്രികളില്‍ വിദഗ്ദ്ധ കാര്‍ഡിയോളജി, പള്‍മണോളജി ഡോക്ടര്‍മാരെ നിയമിച്ചു. കൂടാതെ, പമ്പ മുതല്‍ സന്നിധാനം വരെയുളള നടപ്പാതകളിലും കരിമലയിലുമായി 19 അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കും. ആവശ്യമായ നേഴ്സിംഗ് ആഫിസര്‍ ജീവനക്കാരുടെ നിയമനം നടത്തിയിട്ടുണ്ട്.

ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ നേതൃത്വത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം ഇടത്താവളം എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരെ നിയമിച്ചു. ജനുവരി ഒന്ന് മുതല്‍ 14 വരെ കരിമല ഡിസ്പെന്‍സറി പ്രവര്‍ത്തിപ്പിക്കും. പന്തളം വലിയകോയിക്കല്‍ താല്‍ക്കാലിക ആശുപത്രിയില്‍ ആരോഗ്യസേവനത്തിനായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ശബരിമലയിലെ വിവിധ ആശുപത്രികളില്‍ ഫിസിഷ്യന്‍, ഓര്‍ത്തോപീഡീഷ്യന്‍, അനസ്തറ്റിസ്റ്റ്, ജനറല്‍ സര്‍ജന്‍, അസിസ്റ്റന്റ് സര്‍ജന്‍ എന്നീ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതാണ്. കൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രി ശബരിമല വാര്‍ഡില്‍ അഞ്ച് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍ അനിതാകുമാരി അറിയിച്ചു.

ആംബുലന്‍സ് വിവരം:
ഗവ: ആശുപത്രി, പമ്പ – അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് (എഎല്‍എസ്)- മൂന്ന്
ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ് ) അഞ്ച്
നിലക്കല്‍ – എഎല്‍എസ്- മൂന്ന് , ബിഎല്‍എസ്- മൂന്ന്
റാന്നി പെരുനാട് – ബിഎല്‍എസ്- രണ്ട്
വടശേരിക്കര – ബിഎല്‍എസ്- ഒന്ന്
ജനറല്‍ ആശുപത്രി, പത്തനംതിട്ട – ബിഎല്‍എസ് – നാല്
പന്തളം വലിയകോയിക്കല്‍ – ബിഎല്‍എസ് – ഒന്ന്

error: Content is protected !!