കോന്നി മേഖലയില്‍ ഇന്ന് വൈകിട്ട് ഉണ്ടായ ഇടിമിന്നലില്‍ നാല് പേര്‍ക്ക് നേരിയ ദേഹാസ്വാസ്ഥ്യം ഉണ്ടായി . കല്ലേലി , ഇളകൊള്ളൂര്‍ ,പയ്യനാമണ്ണ് മേഖലയില്‍ ഉള്ളവര്‍ക്ക് ആണ് നേരിയ ദേഹാസ്വാസ്ഥ്യം ഉണ്ടായത് . ഇടിയുടെ ആഘാതത്തില്‍ ഇ സി ജിയില്‍ നേരിയ വ്യത്യാസം കാണിച്ചതിനാല്‍ ചികിത്സ തേടി .
കല്ലേലി തോട്ടുംകരയില്‍ മാത്യൂ ( 52), പയ്യനാമണ്ണ് നിവാസി സോമന് നായര്‍ (58) , പയ്യനാമണ്ണില്‍ ജോലിയ്ക്ക് എത്തിയ അന്യ സംസ്ഥാന തൊഴിലാളി ,ഇളകൊള്ളൂര്‍ നിവാസി എന്നിവര്‍ക്ക് ആണ് ഇടിയുടെ ആഘാതത്തില്‍ തളര്‍ച്ച ഉണ്ടായത് .ഉടന്‍ തന്നെ കോന്നി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇ സി ജിയില്‍ നേരിയ വ്യത്യാസം കണ്ടതിനാല്‍ പത്തനംതിട്ട ആശുപതിയില്‍ പരിശോധന നടത്തി .ആരുടേയും നില ഗുരുതരം അല്ല .