കോന്നിയുടെ മലയോര മേഖലയില്‍ ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ മലവെള്ള പാച്ചില്‍ ഉണ്ടായി . കല്ലേലി ,കൊക്കാത്തോട് മേഖലയില്‍ ശക്തമായ മഴ പെയ്തു . മലയില്‍ നിന്നും ശക്തമായി മഴവെള്ളം ഒഴുകി വന്നതോടെ കല്ലേലി അരുവാപ്പുലം റോഡില്‍ കൂടി വെള്ളം നിറഞ്ഞു ഒഴുകി .
അര മണിക്കൂര്‍ നേരം ശക്തമായ മഴ പെയ്തു . മല മുകളില്‍ നിന്നുള്ള ശക്തമായ മലവെള്ള പാച്ചില്‍ മൂലം ഏറെ നേരം ഇരു ചക്ര വാഹനങ്ങള്‍ ഒതുക്കി നിര്‍ത്തേണ്ടി വന്നു .