Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 27/11/2023 )

നവകേരളസദസിനായി ആറന്മുളമണ്ഡലത്തില്‍ മികച്ച ക്രമീകരണങ്ങള്‍: മന്ത്രി വീണാ ജോര്‍ജ് 

നവകേരളസദസിനായി ആറന്മുള മണ്ഡലത്തില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളസദസുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആറന്മുളമണ്ഡലത്തിലെ സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി.

ഡിസംബര്‍ 16, 17 തീയതികളിലാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കുന്നത്. 17 ന് രാവിലെ 11-നാണ് ആറന്മുള മണ്ഡലത്തിലെ സദസ്. പങ്കെടുക്കുന്നവര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാനുള്ള സൗകര്യം ഒരുക്കണം. മെഡിക്കല്‍ ടീം സജ്ജമായിരിക്കണം. പരാതി സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിക്കണം. പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

നവകേരളസദസുമായി ബന്ധപ്പെട്ടുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആറന്മുളമണ്ഡലത്തില്‍ ആരംഭിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഭാതചര്‍ച്ചയില്‍ വിവിധമേഖലകളില്‍ നിന്നും ക്ഷണിക്കപ്പെട്ട  200 വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നും കലാപരിപാടികളെയും സ്വീകരണത്തെക്കുറിച്ചും തീരുമാനിക്കാനായി ഡിസംബര്‍ ഒന്നിന് സബ്കമ്മറ്റി ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ കളക്ടര്‍ എ. ഷിബു, എഡിഎം ബി രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എമാരായ എ.പദ്മകുമാര്‍, കെ. സി രാജഗോപാല്‍, ആറന്മുള മണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദീപ്തി ബ്രെയില്‍ സാക്ഷരതാ പദ്ധതി
കാഴ്ച വെല്ലുവിളി നേരിടുന്നവരെ ബ്രെയില്‍ ലിപിയില്‍ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സാക്ഷരതാ മിഷന്റെ  ദീപ്തി ബ്രെയില്‍ സാക്ഷരതാ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന്റെ  ഭാഗമായുള്ള ജില്ലാതല സംഘാടകസമിതി രൂപീകരണയോഗം  ഡിസംബര്‍ രണ്ടിന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേരും.
വിദ്യാഭ്യാസധനസഹായത്തിന് അപേക്ഷിക്കാം
സംസ്ഥാനത്ത് മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒബിസി), ബിഎസ്സി നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്കും ബിഎസ്സി നഴ്സിംഗ് നാലാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐ ഇ എല്‍ റ്റി എസ്)/ ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിന്‍ ലാംഗ്വേജ് (റ്റി ഒ ഇ എഫ് എല്‍)/ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്  (ഒഇറ്റി)/ നാഷണല്‍ കൗണ്‍സില്‍ ലൈസെന്‍ഷ്വര്‍ എക്സാമിനേഷന്‍ (എന്‍ സി എല്‍ ഇ എക്സ്) എന്നീ കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ് കോഴ്സുകളുടെ പരിശീലനം നടത്തുന്നതിന് പിന്നാക്ക വിഭാഗവികസന വകുപ്പു മുഖേന ധനസഹായം നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. എംപാനല്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളില്‍  പരിശീലനം നടത്തുന്നവര്‍ ംംം.ലഴൃമി്വേ.സലൃമഹമ.ഴീ്.ശി എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കുടുംബവാര്‍ഷികവരുമാനം രണ്ടര ലക്ഷം രൂപ . അവസാന തീയതി ഡിസംബര്‍ 23. ഫോണ്‍ : 0474 2914417. വെബ്‌സൈറ്റ് : www.bcdd.kerala.gov.in

വാഹനലേലം ഡിസംബര്‍ ഒന്നിന്
പത്തനംതിട്ട ജില്ലയില്‍  നര്‍ക്കോട്ടിക്  സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടതും കോടതികളില്‍ നിന്നും  പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുളളതും  ജില്ലാ പോലീസ് സായുധസേന ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുളളതുമായ ആറുലോട്ടുകളില്‍ ഉള്‍പ്പെട്ട ആറ് വാഹനങ്ങള്‍ ഡിസംബര്‍ ഒന്നിന് ഓണ്‍ലൈനായി വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ക്ക്  www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2222630.  (പിഎന്‍പി 3857/23)

ഇ-ലേലം
കോന്നി പോലീസ്  സ്റ്റേഷനില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഏഴു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 14 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ അഞ്ചിന് രാവിലെ  11  മുതല്‍  വൈകിട്ട് 3.30  വരെ  ഓണ്‍ലൈനായി ഇ- ലേലം  നടത്തും. ഫോണ്‍ : 0468 2222630.

ഇ-ലേലം
ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള മൂന്നുലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള  ഒന്‍പതുവാഹനങ്ങള്‍ എംഎസ്റ്റിസി ലിമിറ്റഡ്   എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.mstcecommerce.com മുഖേന ഡിസംബര്‍ ഏഴിന് രാവിലെ  11  മുതല്‍  വൈകിട്ട് 3.30  വരെ  ഓണ്‍ലൈനായി ഇ- ലേലം  നടത്തും. ഫോണ്‍ : 0468 2222630.

ലേലം 30 ന്
പത്തനംതിട്ട അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന നാല് തേക്ക് മരങ്ങള്‍  (ഒന്ന് കടപുഴകി വീണത് ഉള്‍പ്പെടെ ) നവംബര്‍ 30 ന് രാവിലെ  11 ന്  ലേലം ചെയ്യും. ഫോണ്‍ : 04735 231900.

ലേലം 30 ന്
പത്തനംതിട്ട അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രി വളപ്പില്‍ കടപുഴകിവീണ പ്ലാവ് മരം നവംബര്‍ 30 ന് പകല്‍  12ന്  ലേലം ചെയ്യും. ഫോണ്‍ : 04735 231900

അഞ്ചു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍  എം നൗഷാദിന്റെ നിര്‍ദേശാനുസരണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാറും സംഘവും പമ്പ ത്രിവേണി പാലത്തിനു സമീപം നടത്തിയ റെയ്ഡില്‍ അഞ്ചു ഗ്രാം ഉണക്കകഞ്ചാവുമായി മാവേലിക്കര സ്വദേശി ആദര്‍ശ് സതീഷ് അറസ്റ്റിലായി. ഇയാളെ തുടര്‍നടപടികള്‍ക്കായി ചിറ്റാര്‍ റേഞ്ചിന് കൈമാറി. എക്‌സൈസ് ഇന്‍സ്പക്ടര്‍ സുമേഷ്, പി ഒ മാരായ ജയന്‍ പി ജോണ്‍, കെ കെ സുരേഷ്  , സിഇഒ മാരായ രാഹുല്‍, മണികണ്ഠന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

കേരളീയം ഓണ്‍ലൈന്‍ ക്വിസ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 20 വരെ ഡൗണ്‍ലോഡ് ചെയ്യാം
കേരളീയം പരിപാടിയുടെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 19ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുത്തവര്‍ക്കു പങ്കാളിത്തസര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 20 വരെ ഡൗണ്‍ലോഡ് ചെയ്യാം. keraleeyam.kerala.gov.ശി എന്ന വെബ്‌സൈറ്റില്‍ online quiz result എന്ന ലിങ്കില്‍ ക്വിസില്‍ പങ്കെടുത്തവരുടെ മാര്‍ക്ക്, സര്‍ട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നവകേരളസദസ് അടൂര്‍ മണ്ഡലം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഡിസംബര്‍ 17നു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിന്റെ അടൂര്‍ മണ്ഡലം സംഘാടകസമിതി ഓഫീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ താഴത്തെ നിലയിലാണ് ഓഫീസ്. ചടങ്ങില്‍ അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍ പിള്ള, എ പി ജയന്‍, പി ബി ഹര്‍ഷകുമാര്‍, ഡി സജി, ഏഴംകുളം നൗഷാദ്, റ്റി ഡി ബൈജു, എം അലാവുദ്ധീന്‍, ജയന്‍ അടൂര്‍, അഡ്വ. ശ്രീഗണേഷ്, സാംസണ്‍ ഡാനിയേല്‍, ലിജോ മണക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.

 

യോഗം (28)
ഡിസംബര്‍ ഒന്ന് ലോകഎയ്ഡ് ദിനാചരണവുമായി ബന്ധപ്പെട്ടു  (28) രാവിലെ 11 നു പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ഡിസ്ട്രിക്ട് ലെവല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി യോഗം ചേരും.

16-ാമത്  കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടന്നു
16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല പരിപാടികളും മത്സരങ്ങളും കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യസംരക്ഷണം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണിത്. സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് മെമ്പറായ  കെ വി ഗോവിന്ദന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. വളര്‍ന്നുവരുന്ന തലമുറയില്‍  പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും സംരക്ഷണത്തെപ്പറ്റിയും അവബോധമുണ്ടാക്കുകയാണ് കുട്ടികളുടെ കോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നതെന്നും കാലാവസ്ഥ വ്യതിയാനം, അധിനിവേശജീവജാലങ്ങളുണ്ടാക്കുന്ന ഭീക്ഷണികള്‍ എന്നിവയെപ്പറ്റി കുട്ടിശാസ്ത്രഞ്ജന്മാര്‍ ബോധവാന്‍മാരാകണമെന്നും അദ്ദേഹം പറഞ്ഞു.
കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ഇഷാര ആനന്ദ് അധ്യക്ഷത വഹിച്ചു.  സ്‌കൂള്‍ ജൈവവൈവിധ്യ ക്ലബ്ബ് കോര്‍ഡിനേറ്ററായ ജി ശ്രീരഞ്ജു, കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, ജൈവവൈവിധ്യ ബോര്‍ഡിന്റെ ജില്ലാ സാങ്കേതിക സമിതി അംഗങ്ങളായ ഡോ. വി പി തോമസ്, ഡോ. എ ജെ റോബി,  ഡോ. അഞ്ജു വി ജലജ്, ഡോ. ജിതേഷ് കൃഷ്ണന്‍, മത്സരവിധികര്‍ത്താക്കളായ ഡോ. ലിനി കെ മാത്യൂ, സുജി അന്ന വര്‍ഗീസ്, സുചിത്ര ജി കൃഷ്ണന്‍, ഡിപിഎസ്‌സി ബോസ്,  എസ് വിനോദ് കുമാര്‍, മത്സരാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ജൈവവൈവിധ്യ ക്ലബ്ബ് അധ്യാപകകോര്‍ഡിനേറ്റര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു.
ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 120 വിദ്യാര്‍ഥികള്‍ പ്രോജക്ട് അവതരണം, ഉപന്യാസമത്സരം, പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ് ( വാട്ടര്‍ കളര്‍) എന്നീ മത്സരങ്ങളില്‍ പങ്കെടുത്തു.  വിജയികള്‍ക്ക് കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇഷാര ആനന്ദ് സമ്മാനദാനം നിര്‍വഹിച്ചു.

എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി
പത്തനംതിട്ട ജില്ലയിലെ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാംഘട്ടമായ സ്റ്റെപ്പ് അപ്പ് ക്യാമ്പയിന്‍- ഡോര്‍ ടു ഡോര്‍ രജിസ്ട്രേഷന്‍ പത്തനംതിട്ട നഗരസഭയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.  കേരളസംസ്ഥാനയുവജനക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ് ബി ബീന, ജില്ലാ കോര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം, നോളജ് എക്കോണമി ജില്ലാ ഓഫീസര്‍ ഷി

error: Content is protected !!