Input your search keywords and press Enter.

118 ട്രെയിനുകള്‍ റദ്ദാക്കി:മിഷോങ് ചുഴലിക്കാറ്റ്

 

ആന്ധ്ര തീരത്തുകൂടിപ്പോകുന്ന 118 തീവണ്ടിസർവീസുകൾ ഡിസംബർ മൂന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ ദക്ഷിണ-മധ്യ റെയിൽവേ റദ്ദാക്കി.മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി . ഞായറാഴ്ച പുറപ്പെടേണ്ട നർസാപുർ-കോട്ടയം (07119), സെക്കന്തരാബാദ്-കൊല്ലം (07129), ഗൊരഖ്പുർ-കൊച്ചുവേളി (12511), ടാറ്റ-എറണാകുളം (18189), ഞായറാഴ്ചയും തിങ്കളാഴ്ചയും പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡൽഹി (12626), ധൻബാദ്-ആലപ്പുഴ (13351), സെക്കന്തരാബാദ് -തിരുവനന്തപുരം (17230), ദിബ്രുഗഢ്-കന്യാകുമാരി (22504), തിങ്കളാഴ്ച പുറപ്പെടുന്ന കൊച്ചുവേളി -കോർബ (22648), ബിലാസ്പുർ-എറണാകുളം (22815), ഹാത്തിയ-എറണാകുളം (22837) എന്നീ വണ്ടികൾ റദ്ദാക്കിയവയിൽപ്പെടുന്നു.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായും അതിനടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായും മാറുമെന്നാണ് കരുതുന്നത്.

error: Content is protected !!