Input your search keywords and press Enter.

അച്ചൻകോവിൽ ക്ഷേത്രത്തിലെ മഹോത്സവം ഡിസംബര്‍ 17 മുതല്‍ 26 വരെ

 

അച്ചൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഡിസംബര്‍ 17 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

ഡിസംബര്‍ 16 ന് തിരുവാഭരണ ഘോഷയാത്ര അതി ഗംഭീരമായും ഭക്തിസാന്ദ്രമായും വിപുലപ്പെടുത്തുവാൻ തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായുംപ്രസിഡന്റ ബിജുലാൽ പാലസും സെക്രട്ടറി പ്രശാന്ത് എന്നിവർ അറിയിച്ചു.

തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളായ പുളിയറ, ചെങ്കോട്ട, ബോഡർ, ഇലഞ്ചി, തെങ്കാശി, പമ്പിളി, കോട്ടത്തട്ട്, മേക്കര, എന്നിവടങ്ങളിലെ സ്വീകരണത്തിനു ശേഷം കേരളാ അതിർത്തിയായ അച്ചൻകോവിൽ കോട്ടവാസലിൽ എത്തിച്ചേരും.

കോട്ടവാസലിൽ നിന്നും വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ സ്വീകരണം വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.വൈകിട്ട് 5.30 ന് അച്ചൻകോവിൽ എത്തിച്ചേരുന്ന തിരുവാഭരണം അലങ്കരിച്ച രഥത്തിൽ നിന്ന് ക്ഷേത്രത്തിന് കിഴക്കുള്ള ഹൈസ്കൂൾ ജംഗ്ഷനിൽ ഇറക്കി അവിടെ നിന്ന് ക്ഷേത്ര ഉപദേശക സമതിയുടേയും, വിവിധ കരക്കാരുടേയും, ദേവസ്വം ബോർഡ്, പോലീസ്, വനം വകുപ്പ്, വിവിധ ഡിപ്പാർട്ടുമെന്റുകളുടേയും സഹകരണത്തോടുകൂടി തലച്ചുമടായി ക്ഷേത്രത്തിൽ എത്തിച്ചേരും.

ഭക്തിനിർഭരമായ ഘോഷയാത്രയാണ് ഉള്ളത്, വാദ്യമേളങ്ങൾ, ഫ്ലോട്ടുകൾ, താലപ്പൊലി, കാവടി സ്വാമിമാർ, തുടങ്ങി ഇൻഡ്യക്കകത്തും പുറത്തുമുള്ള അയ്യപ്പ ഭക്തൻമാർ അനുഗമിക്കാറുണ്ട്.തെങ്കാശി എസ് പിയുടെ നേതൃത്വത്തിൽ സായുധ പോലീസ് സംഘം തമിഴ് നാട്ടിലും, പുനലൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കേരളത്തിലും അതിശക്തമായ സുരക്ഷയൊരുക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു .

error: Content is protected !!