Input your search keywords and press Enter.

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷികം

ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷികവും കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്‍റെ വാര്‍ഷികവും പ്രതിമാസ പ്രഭാഷണ പരമ്പരയും നാടന്‍ പാട്ടും മെയ് 30 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല ഉദ്ഘാടനം ചെയ്യും. കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസി: സലില്‍ വയലാത്തല അധ്യക്ഷത വഹിക്കും. രാജേന്ദ്രനാഥ്‌ കമലകം സ്വാഗതം പറയും .സെക്രട്ടറി എന്‍ എസ് മുരളീമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ ജി രാമകൃഷ്ണപിള്ള, എം കെ ഷിറാസ്, എസ് കൃഷ്ണ കുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ആകാശവാണിയുടെ വിവിധ പരിപാടികള്‍ നടക്കും.

ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷിക പ്രതിമാസ പ്രഭാക്ഷണ പരമ്പര കോന്നിയില്‍ വെച്ചു നടക്കു: പ്രോഗ്രാം നോട്ടീസ്:

error: Content is protected !!