പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 10ന്
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 10ന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും.
www.lbscentre.kerala.gov.in ൽ ഓൺലൈനായി ഒക്ടോബർ 7 മുതൽ 9 വരെ ഓപ്ഷനുകൾ സമർപ്പിക്കണം. പുതുതായി ഉൾപ്പെടുത്തിയ കോളേജിലേക്കും ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ സ്‌പെഷ്യൽ അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർ എൻ.ഒ.സി ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2560363, 364.