വയലാർ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്റെ ‘ കാട്ടൂർകടവ് ’ ന്
അശോകൻ ചരുവിലിന്റെ കാട്ടൂർകടവ് എന്ന നോവലിന് 2024ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കൂടിയ പുരസ്കാര നിർണയ കമ്മിറ്റിയുടെ യോഗത്തിൽ ബന്യാമിൻ, പ്രൊഫ. കെ.എസ്. രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റി യോഗത്തിന് അധ്യക്ഷത വഹിച്ചു.