ഏകാഭിനയത്തിൽ മാറ്റുരച്ച് അധ്യാപക ദമ്പതികൾ
ചാത്തന്നൂരിൽ സമാപിച്ച കെ എസ് ടി എ അധ്യാപക കലോത്സവത്തിൽ ഏകാഭിനയ വിഭാഗത്തിൽ അധ്യാപക ദമ്പതികളുടെ പ്രകടനം ശ്രദ്ധേയമായി.ആനുകാലിക സംഭവങ്ങൾ പ്രമേയമായി അവതരിപ്പിച്ചത് കാണികളിൽ അങ്ങേയറ്റം ആവേശം ഉണ്ടാക്കി.
അധ്യാപക ദമ്പതികളായ പാവുമ്പ അമൃത യു പി എസിലെ സജികുമാറും സിനി സജികുമാറുമാണ് കാണികളുടെ പ്രശംസ പിടിച്ചു പറ്റിയത്. പുരുഷ വിഭാഗം മത്സരത്തിൽ സജികുമാറിന് ഒന്നാം സ്ഥാനവും വനിതാ വിഭാഗത്തിൽ സിനിക്ക് രണ്ടാം സ്ഥാനവും ആണ് ലഭിച്ചത്.
ഇരുവരും അധ്യാപക ശാക്തികരണ പരിപാടികളിലും വ്യത്യസ്തമായ പാഠ്യപാഠേതര മേഖലകളിൽ മുമ്പും കഴിവ് തെളിയിച്ചിട്ടുള്ളവരാണ്.സജികുമാർ പ്രൊഫഷണൽ നാടക രംഗത്തും സജീവ പ്രവർത്തകനാണ്.