Input your search keywords and press Enter.

ദേശീയ തപാൽ വാരം : വിപുലമായ പരിപാടികളുമായി തപാൽ വകുപ്പ്

 

ഡാക് ഘർ നിര്യാത് കേന്ദ്രങ്ങൾക്ക് കേരളത്തിൽ മികച്ച പ്രതികരണം – ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ

ഡാക് എക്സ്പോർ‌ട്ട് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ഇ – കൊമേഴ്സ് മേഖലയിൽ ശക്തമായ ഇ‌‌ടപെടൽ ന‌‌ട‌ത്തുകയാണ് തപാൽ വകുപ്പിന്റെ ഡാക് ​ഘർ നിര്യാത് കേന്ദ്രങ്ങളെന്ന് ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ, കേരള സർക്കിൾ മഞ്ജു പ്രസന്നൻ പിള്ള പറഞ്ഞു.

ലോക തപാൽ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ തപാൽ വാരാചരണം സംബന്ധിച്ച് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ. നിലവിൽ കേരളത്തിൽ 22 ഇടങ്ങളിൽ ഡാക് നിര്യാത് കേന്ദ്രങ്ങൾ സജീവമാണ്.

സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ​ഗ്രാമീണ മേഖലയിലെ കരകൗശല വിദ​ഗ​ദ്ധർക്കും ഉത്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കുന്നതിന് ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് ശ്രീമതി മഞ്ജു പ്രസന്നൻ പിള്ള പറഞ്ഞു. അതിനാൽ തന്നെ തപാൽ വാരാചരണത്തിൽ ഈ സംരംഭത്തെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഊന്നൽ നൽകും. കേരളത്തിൽ പോസ്റ്റോഫീസുകൾ ജനസംഖ്യക്കനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പുന:വിന്യസിക്കുക മാത്രമാണ് ചെയ്യുന്നത്. ​

ഗ്രാമീണ മേഖലകളിലാണ് 89 ശതമാനം പോസ്റ്റോഫീസുകളും പ്രവർത്തിക്കുന്നത്. കാലാനുസൃതമായി തപാൽ വകുപ്പിൽ സാങ്കേതികമായി വന്ന മാറ്റങ്ങളിലൂടെ ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ പറഞ്ഞു. ഒക്ടോബർ 09 മുതൽ 13 വരെയാണ് തപാൽ വാരം ആചരിക്കുന്നത്. തപാൽ വാരത്തിലെ ഓരോ ദിവസവും വിഷയ അടിസ്ഥാനത്തിൽ വേർതിരിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.

സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ തപാൽ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ഉപന്യാസ മത്സരം തുടങ്ങിയ സംഘടിപ്പിക്കും. അന്ത്യോദയ ദിവസായ ഒക്ടോബർ 13 ന് ​ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ആധാർ പേര് ചേർക്കൽ – ബോധവത്കരണ ക്യാമ്പുകൾ സജ്ജമാക്കുമെന്നും ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ അറിയിച്ചു. പോസ്റ്റൽ സർവ്വീസ് ‌ഡയറക്ടർ, ഹെഡ്ക്വാർട്ടേഴ്സ് ശ്രീ അലക്സിൻ ജോർജ്ജ് സന്നിഹിതനായിരുന്നു. ജനങ്ങൾക്കിടയിൽ തപാൽ സേവനത്തിന്റെ പങ്കിനെ കുറിച്ചും രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിലെ സംഭാവനയെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക തപാൽ ദിനത്തിന്റെ ലക്ഷ്യം. ലോക തപാൽ ദിനമായ ഇന്ന് ( 09 ഒക്ടോബർ 2023) തപാൽ വകുപ്പ് ദക്ഷിണ ഡിവിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പോസ്റ്റത്തോൺ റൺ സംഘടിപ്പിച്ചു. വിശ്വാസത്തിനായി ഒരുമിച്ച് എന്നതാണ് ഈ വർഷത്തെ ലോക തപാൽ ദിന സന്ദേശം.

error: Content is protected !!