Input your search keywords and press Enter.

കോന്നി വനത്തില്‍ നായാട്ട് സംഘങ്ങള്‍ വിഹരിക്കുന്നു :പിടിക്കപ്പെടുന്നത് ചുരുക്കം

 

കോന്നി വനം ഡിവിഷനില്‍ ഉള്ള ഉള്‍ക്കാട്ടില്‍ നായാട്ടു സംഘങ്ങള്‍ വിഹരിക്കുന്നു എന്ന് അറിയുന്നു . വനത്തില്‍ വനം വകുപ്പ് ജീവനക്കാരുടെ നിരീക്ഷണം ശക്തമല്ല .വനത്തില്‍ നായാട്ടു സംഘങ്ങള്‍ ഉള്ളതിനാല്‍ വെടി ഒച്ച കേട്ട് ആനയടക്കം ഉള്ള വന്യ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തി .

നാടന്‍ തോക്കുകള്‍ ഉപയോഗിച്ചാണ് വേട്ടയാടല്‍ . പുറമേ നിന്നുള്ള ആളുകള്‍ ആണ് നിയന്ത്രണം എന്ന് അറിയുന്നു . കാട്ടിറച്ചി പുറമേ എത്തിക്കുവാനും ആളുകള്‍ ഉണ്ട് എന്ന് അറിയുന്നു . എന്നാല്‍ ഇവരുടെ ഒന്നും നീക്കം അറിയാന്‍ കഴിയുന്നില്ല .

കാട്ടു പോത്ത് ,മ്ലാവ് തുടങ്ങിയ വന്യ മൃഗങ്ങള്‍ ആണ് ഇവരുടെ ഇര . ജന്നല്‍ കമ്പിയ്ക്ക് ഉപയോഗിക്കുന്നു കമ്പി ആണ് കൂര്‍പ്പിച്ച് നാടന്‍ തോക്കില്‍ ഉപയോഗിക്കുന്നത് എന്നാണ് വിവരം . മരങ്ങളില്‍ കയറി ഏറു മാടം ഒരുക്കി വന്യ മൃഗം തോക്കിന്‍റെ ഏറ്റവും അടുത്ത നിരീക്ഷണ കേന്ദ്രത്തില്‍ എത്തുമ്പോള്‍ നാല് പാട് നിന്നും നിറ ഒഴിക്കുന്ന രീതിയാണ് ഉള്ളത് .

കാട്ടു മൃഗം അവിടെ വീഴും . കാട്ടു പന്നിയെ കണ്ടാലും നിറ ഒഴിക്കില്ല കാരണം വെടി കൊണ്ടാലും കാട്ടു പന്നി ഓടി ഏറെ ദൂരം പോകും . ഇതിനെ കണ്ടെത്തുവാന്‍ കൂടുതല്‍ സഞ്ചരിക്കണം . ഇലകളില്‍ വീണ രക്ത തുള്ളികള്‍ നോക്കി വെടിക്കാര്‍ക്ക് സഞ്ചരിക്കണം .ഇതിനാല്‍ കാട്ടുപന്നികളെ കണ്ടാലും വെടി വെക്കില്ല . കാട്ടു പോത്തുകളുടെ നെറ്റിയ്ക്ക് ആണ് വെടി വെക്കുന്നത് .ഒപ്പം ഹൃദയ ഭാഗത്തും .

ഇറച്ചി പുറം ലോകത്ത് എങ്ങനെ എത്തിക്കുന്നു എന്ന് ഉള്ള റൂട്ട് ലഭിച്ചില്ല . എന്നാല്‍ ഈ വെടി ഇറച്ചികള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട് ചോദിക്കുന്ന വില കൊടുത്തു വാങ്ങുന്നു . വലിയൊരു സംഘം തന്നെ ഉണ്ടെന്നു അറിയുന്നു . നേരത്തെ കാട്ടില്‍ കഞ്ചാവ് കൃഷി ചെയ്ത ചിലര്‍ ഉണ്ടെന്നു അറിയുന്നു . പേരുകള്‍ മറ്റു കാര്യങ്ങള്‍ അറിയാന്‍ നോക്കിയിട്ടും ലഭിച്ചില്ല . കാട്ടില്‍ വ്യാപകമായി ട്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വനം വകുപ്പ് നടത്തണം .

അതിനു കാടിന്‍റെ പൂര്‍ണ്ണമായ ഗ്രാഫ് സൃഷ്ടിക്കണം . ജല പ്രവാഹം ഉള്ള സ്ഥലങ്ങളില്‍ ആണ് നായാട്ട് സംഘം ഉള്ളത് .അവിടെ കുടിവെള്ളം തേടി എത്തുന്ന വന്യ മൃഗങ്ങള്‍ ആണ് ലക്ഷ്യം .

error: Content is protected !!