Input your search keywords and press Enter.

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

 

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2021-22 മൂല്യ നിർണയ വർഷത്തെ റിട്ടേൺ നൽകാനുള്ള തീയതി മാർച്ച് 15 വരെയാണ് ആദായ നികുതി വകുപ്പ് ദീർഘിപ്പിച്ചത്. ( income tax return date )

കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ റിട്ടേൺ സമർപ്പിക്കുന്നതിൽ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നടപടി. റിട്ടേൺ സമർപ്പിക്കാൻ നേരത്തെ 2021 ഡിസംബർ 31 വരെയായിരുന്നു സമയം നൽകിയിരുന്നത്.
2020-21 സാമ്പത്തിക വർഷത്തെ ടാക്‌സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിനും പ്രൈസിംഗ് ഓഡിറ്റ് റിപ്പോർട്ട് കൈമാറുന്നതിനുമുള്ള സമയപരിധി ഫെബ്രുവരി 15 വരെയും നീട്ടിയിട്ടുണ്ട്.

error: Content is protected !!