കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ അച്ചൻകോവിൽ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉപദേശക സമിതി അധ്യക്ഷന്‍ ബിജുലാല്‍ പാലസ് പറഞ്ഞു . ഡിസംബര്‍ 16 മുതല്‍ 26 വരെയാണ് തിരു ഉത്സവം .
തിരുവാഭരണ ഘോക്ഷയാത്രയോടെ ആരംഭിച്ച് ധനു ഒന്നാം തീയതി തൃക്കോടിയേറ്റ് ,കറുപ്പന് തുള്ളല്‍ , തിരു രഥോത്സവം തുടങ്ങിയ ആചാര അനുഷ്ടാനങ്ങള്‍ ,കലാപരിപാടികള്‍ നടക്കും .ഡിസംബര്‍ 26 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും . 2024 ജനുവരി 17 ന് മഹാപുഷ്പാഭിഷേകം നടക്കും . 2024 ഏപ്രില്‍ 12 ന് അമ്മന്കാവില് പൊങ്കാല നടക്കും .
ഈ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് അച്ചൻകോവിൽ ക്ഷേത്ര പതിനെട്ടാം പടിക്ക് താഴെ ഒരു കൊച്ചു പതിനെട്ടാംപടിയുണ്ട് . അവിടെ കൊടിയേറ്റ് നാളെ രാവിലെ ഉണ്ടായിരിക്കും . മണ്ഡലം മഹോത്സവത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ട് .ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ സമിതിയും നാട്ടുകാരും ദേവസ്വം ബോർഡ് പഞ്ചായത്ത് എല്ലാം മുൻകൈ എടുത്ത് ചെയ്തിട്ടുണ്ട്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പഞ്ചായത്ത് 12 ജീവനക്കാരെ നിയമിച്ചു . വലിയ പന്തലില്‍ അയ്യപ്പന്മാര്ക്ക് വിരിവെയ്ക്കാന്‍ എല്ലാ സജീകരണവും ഒരുക്കിയതായും ഉപദേശക സമിതി അധ്യക്ഷന്‍ ബിജുലാല്‍ പാലസ് പറഞ്ഞു