പത്തനംതിട്ട : എസ് പി സി സ്റ്റേറ്റ് ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നചലഞ്ച് ദ ചലഞ്ചസ് പ്രോഗ്രാമിന്റെ ഭാഗമായ ഡ്രഗ്ഗ് അഡിക്ഷൻ ടോപ്പിക്കിൽ ഡോൺ ബോസ്കോ ഡ്രീം പദ്ധതിയുടെ സഹകരണത്തോടു കൂടി മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
എസ് പി സി പ്രോജക്ട് സ്റ്റേറ്റ് നോഡൽ ഓഫിസർ ദക്ഷിണമേഖല ഡി ഐ ജി ആർ നിശാന്തിനി ഐ പി എസിന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി നടന്നത്.
ആരോഗ്യപരവും ശക്തവുമായ വിദ്യാർത്ഥിസമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകർക്കുള്ള ക്ലാസ്സ് സംഘടിപ്പിച്ചത്. ജില്ലയിലെ എസ് പി സി ചുമതലയുള്ള അധ്യാപകരാണ് പങ്കെടുത്തത്. കുട്ടികളിലെ ലഹരി ഉപയോഗം എന്നതായിരുന്നു വിഷയം. എസ് പി സി ജില്ലാ നോഡൽ ഓഫിസിന്റെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്തെ ഡി എച്ച് ക്യൂ സഭാഹാളിൽ നടന്ന പരിപാടി, ജില്ലാ പോലീസ് മേധാവി വി അജിത്ത് ഐ പി എസ് ഉദ്ഘാടനം ചെയ്തു.
മുൻ കേരളാ ചൈൽഡ് റൈറ്റ്സ് കമ്മീഷൻ അംഗവും, ഡ്രീം സ്റ്റേറ്റ് പ്രോജക്ട് ഓഫിസറുമായ ഫാ: ഫിലിപ്പ് പാറക്കാട്ട് (എസ് ഡി ബി) അധ്യക്ഷത വഹിച്ച ചടങ്ങിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി യും എസ് പി സി ജില്ലാ നോഡൽ ഓഫിസറുമായ കെ എ വിദ്യാധരൻ മുഖ്യപ്രഭാഷകനായി. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ ജി സുരേഷ്കുമാർ ആമുഖപ്രസംഗം നടത്തി.
പുല്ലാട് എസ് വി എച്ച് എസ് സി പി ഒ ബിന്ദു കെ നായർ സ്വാഗതവും ഡ്രീം സ്റ്റേറ്റ്
കോർഡിനേറ്റർ അനൂജ് നന്ദിയും പറഞ്ഞു. തുടർന്ന് ട്രാഡ വൈസ് പ്രിൻസിപ്പൽ സിജി ആൻറണി ക്ലാസുകൾ നയിച്ചു.