Input your search keywords and press Enter.

ദേശീയ ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി

ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടത്തിയ ദേശീയ ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി. അഞ്ചു മുതല്‍ ഒന്‍പതു വയസു വരെയുളള കുട്ടികളെ ഗ്രീന്‍ ഗ്രൂപ്പിലും 10 മുതല്‍ 16 വയസു വരെയുള്ളവരെ വൈറ്റ് ഗ്രൂപ്പിലും ഭിന്നശേഷിക്കാരായ അഞ്ചു മുതല്‍ 10 വയസു വരെയുളളവരെ  യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെ യുളളവരെ റെഡ് ഗ്രൂപ്പിലും ക്രമീകരിച്ചാണ് മത്സരം നടത്തിയത്.

ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രൊഫ. ടി.കെ.ജി നായര്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ശിശുക്ഷേമ സമിതി സൂപ്രണ്ട് ഷീബ ചിത്രരചനയുടെ തീം വിശദീകരിച്ചു.

ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റും   സമിതി എക്‌സിക്യുട്ടീവ് അംഗവുമായ റ്റി.വി. പുഷ്പവല്ലി, കെ.ആര്‍. കൃഷ്ണകുറുപ്പ്, അരുണ്‍ കൃഷ്ണന്‍, വിഷ്ണു വി കോട്ടയം, ശിശു പരിചരണ കേന്ദ്രം മാനേജര്‍ ചന്ദ്രിക മുകുന്ദന്‍, സമിതി അംഗം രാജേശ്വരന്‍, മാധ്യമ പ്രവര്‍ത്തകരായ ശ്രീജേഷ് കൈമള്‍, ഷാജി വെട്ടിപ്രം, ഉണ്ണിക്കൃഷ്ണന്‍, തണല്‍ പ്രവര്‍ത്തകന്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!