Input your search keywords and press Enter.

സഞ്ചാരികളെ മാടി വിളിച്ച് കേരളം

 

കേരളത്തിന്റെ മലയോര മേഖലകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികള്‍ക്ക് നല്‍കുന്നത് അവിസ്മരണീയ യാത്രാനുഭവങ്ങളാണ്. ഹൃദ്യമായ കാലാവസ്ഥയും മനോഹര ഭൂപ്രകൃതിയുമാണ് ഇവിടങ്ങളിലേക്കുളള യാത്ര വേറിട്ട അനുഭവമാക്കുന്നത്.ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന സംസ്ഥാനമാണ് കേരളം. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. മലകളും, കായലും, കടലോരങ്ങളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും എന്നിങ്ങനെ എണ്ണമറ്റ വിസ്മയങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു. സാംസ്കാരിക പൈതൃകങ്ങളായ കോട്ടകളും, കൊട്ടാരങ്ങളും, സ്മാരകങ്ങളും, ആരാധനാലയങ്ങളും സന്ദർശിക്കുക വഴി കേരളത്തിന്റെ ചരിത്രം അടുത്തറിയാനുളള അവസരവുമുണ്ട്.വിനോദ സഞ്ചാര സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സേവനദാതാക്കള്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്കു വേണ്ടി വികസിപ്പിച്ചതാണിത്. വിനോദ സഞ്ചാര മേഖലയിലെ സേവനദാതാക്കള്‍ക്ക് അവരുടെ താമസ ഇടങ്ങളുടെ വിവരങ്ങള്‍ ഇവിടെ നല്‍കാം. അതാത് ഉടമകളാണ് ഈ വിവരങ്ങള്‍ ശേഖരിച്ച് ഇവിടെ നൽകിയിട്ടുളളത്.

error: Content is protected !!