Input your search keywords and press Enter.

കോന്നി മെഡിക്കല്‍ കോളേജു പരിസരത്ത് രൂക്ഷമായ പൊടി ശല്യം 

 

ശ്വാസം മുട്ടല്‍ രോഗത്തിന് ചികിത്സിക്കാന്‍ എത്തുന്നവര്‍ കൂടുതല്‍ ശ്വാസം മുട്ടല്‍ അനുഭവിക്കേണ്ട അവസ്ഥയില്‍ ആണ് ഇന്ന് കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരം . മെഡിക്കല്‍ കോളേജ് കെട്ടിട മുന്‍ ഭാഗ റോഡ്‌ ടാര്‍ ചെയ്യാത്തതിനാല്‍ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ വലിയ തോതില്‍ ആണ് പൊടി ഉയരുന്നത് .ഇത് രോഗികള്‍ക്കും ആശുപത്രി ജീവനകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് ഏറെ ദിവസമായി പരാതി ഉണ്ട് .

പരാതിയ്ക്ക് ഉടന്‍ പരിഹാരം കാണുവാന്‍ മെഡിക്കല്‍ കോളജ് അധികാരികള്‍ക്ക് കഴിയണം . വേനല്‍ കടുത്തതോടെ ഓരോ വാഹനം കടന്നു വരുമ്പോള്‍ രോഗികള്‍ക്ക് ഓടി മാറേണ്ട അവസ്ഥ ഉണ്ട് . അത്ര മാത്രം പൊടി ശല്യം ഇവിടെ ഉണ്ട് . വലിയ വാഹനം കടന്നു വരുമ്പോള്‍ പൊടി ശല്യം അത്രയും കൂടും . പ്രധാന ഓ പി കെട്ടിടത്തിന്‍റെ മുന്നില്‍ പോലും പൊടി ശല്യം രൂക്ഷമായി . ഓ പി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ഈ സമയത്ത് എങ്കിലും മെഡിക്കല്‍ കോളേജ് കെട്ടിട മുന്‍ ഭാഗത്ത്‌ വെള്ളം തളിച്ച് പൊടി ശല്യം കുറയ്ക്കണം .താല്‍കാലികമായി എങ്കിലും ടാര്‍ ചെയ്‌താല്‍ വളരെ ഉപകാരം ആണ് എന്ന് മെഡിക്കല്‍ കോളേജ് അധികാര സ്ഥാനത്ത് ഉള്ളവരെ അറിയിക്കുന്നു .

 

സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് രോഗികള്‍ ദിനവും എത്തിച്ചേരുന്ന കോന്നി മെഡിക്കല്‍ കോളേജ് പരിസരത്തെ പൊടി ശല്യം അടിയന്തിരമായി കുറയ്ക്കാന്‍ ഉള്ള നടപടി ആണ് ആവശ്യം . ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവര്‍ ആണ് ഈ പൊടി ശല്യം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത് . നടപടി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .

വെള്ളം തളിയ്ക്കാന്‍ കഴിവ് ഇല്ലെങ്കില്‍ ടാര്‍ ചെയ്യാന്‍ കഴിയുന്നില്ല എങ്കില്‍ ഈ ഭാഗത്തേക്ക്  വാഹനങ്ങള്‍ കടത്തി വിടാതെ ഇരിക്കുക . ദയവായി അധികാരികള്‍ ഉണരണം. കോന്നി അഗ്നി ശമന വിഭാഗം എന്നൊരു വകുപ്പും വാഹനവും ഉണ്ട് . അവരുടെ സേവനം മെഡിക്കല്‍ കോളേജ് അധികാരികള്‍ ഉപയോഗപ്പെടുത്തുക .

error: Content is protected !!