ശബരിമലയിൽ നിന്ന് തിരികെ തിരുവാഭരണം അടങ്ങിയ പേടകങ്ങൾ 21 തീയതി വെളുപ്പിന് നാലുമണിക്ക് എത്താനിരിക്കെ കടന്നുപോകുന്ന പാലത്തിന്റെ അടിവശത്തായി തുണിനോട് ചേർന്ന് സ്പോടക വസ്തുക്കൾ കണ്ടെത്തി. ഗുരുതരമായ ഒരു വിഷയമായിട്ടാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ഇതിനെ കാണുന്നതെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രസിഡന്റ് പി ജി ശശികുമാര വർമ്മയും, ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയും പറഞ്ഞു.
പേങ്ങാട്ടു കടവിൽ സന്ദർശനം നടത്തി പോലീസുമായി വിവരങ്ങൾ ഇവർ ചോദിച്ചറിഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിന്റെ പിന്നിലുള്ള ലക്ഷ്യം എന്താണ് എന്നത് കണ്ടെത്തുകയും അട്ടിമറി ലക്ഷ്യം പിന്നിലുണ്ടോ എന്ന് കണ്ടെത്തേണ്ടതുമുണ്ട്. മറ്റുവിഷയങ്ങളിലേക്ക് പോകാതെ പോലീസ് മാതൃകപരമായി നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ബോബ് ഡിസ്‌ക്വഡും പരിശോധന നടത്തി. പോലീസ് മഹസർ തയ്യാറാക്കി സ്പോടക വസ്തുക്കൾ നീക്കം ചെയ്തു. പോലീസ് സൂപ്രണ്ട് ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു.
ശബരിമല തിരുവാഭരണ ഘോഷയാത്ര തിരികെ വരാനുള്ള പരമ്പരാഗത പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ട സാഹചര്യത്തിൽ ഏറെ ഭീതിയുണർത്തുന്ന വിഷയമാണിതെന്നും, ജനാധിപത്യ കേരളത്തിൽ സമീപ കാലങ്ങളിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾ ആഭ്യന്തര വകുപ്പ് ഗൗരവപരമായി നടപടി സ്വീകരിക്കാത്തത് ഏറെ അപമാനകരമാണെന്നും സംഭവ സ്ഥലം സന്ദർശിച്ച ബിജെപി സംഘം ആരോപിച്ചു.
പേങ്ങാട്ടു കടവിൽ പതിവായി മീൻ പിടിക്കാനായി സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്ന ചിലരുണ്ടന്നു നാട്ടുകാരിൽ ചിലർ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോന്നി കല്ലേലി മൂഴിയിൽപാലത്തിന് സമീപം96 സ്പോടക വസ്തു സ്റ്റിക്ക് ലഭിച്ചിരുന്നു .പാടത്തും സമാന രീതിയില്‍ സ്പോടക വസ്തുക്കള്‍ കണ്ടെത്തി . രണ്ടിലും ഉള്ള അന്വേഷണം പാതി വഴിയില്‍ നിലച്ചു . കേന്ദ്ര സംസ്ഥാന അന്വേഷണ വിഭാഗങ്ങള്‍ അരിച്ചും ഗുണിച്ചും നോക്കിയിട്ട് പോലും യഥാര്‍ഥ പ്രതികളെ കണ്ടെത്തിയില്ല .
കോന്നി ടൌണിലെ നിരവധി കച്ചവട സ്ഥാപനത്തിലെ ആളുകളെ വരെ ചോദ്യം ചെയ്തിരുന്നു . എന്നാല്‍ തുമ്പ് പോയിട്ട് ഒരു തുമ്പിയെ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല . ആ അന്വേഷണം ഏതാണ്ട് നിലച്ച മട്ടാണ് .അപ്പോള്‍ ആണ് പുതിയതായി ഈ സ്പോടക വസ്തുക്കള്‍ കണ്ടെത്തിയത് . ഇത്രമാത്രം ഉഗ്ര സ്പോടക വസ്തുക്കള്‍ അലക്ഷ്യമായി വെയ്ക്കുവാന്‍ ഉള്ള കാരണം കണ്ടെത്തണം .അപ്പോള്‍ ആര്‍ക്കു വേണം എങ്കിലും പത്തനംതിട്ട ജില്ലയില്‍ എത്ര സ്പെടക വസ്തുക്കളും ലഭിക്കുവാന്‍ സാധ്യത ഉണ്ട് . ഉഗ്ര സ്പോടനം നടത്തുവാന്‍ കഴിയുന്ന സ്പോടക വസ്തുക്കള്‍ ആണ് ഇപ്പോഴും കണ്ടെത്തിയത് . പാറ മടയില്‍ നിന്നും സംഘടിപ്പിച്ചത് എന്ന് ഒറ്റ വാക്കില്‍ ചിലപ്പോള്‍ അന്വേഷണ വിഭാഗം എത്തിയിട്ടുണ്ടാകും . വെറുമൊരു പാറ മടയില്‍ ഈ സ്പോടക വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കിട്ടും എങ്കില്‍ വലിയ ക്രഷര്‍ യൂണിറ്റുകളില്‍ എത്ര മാത്രം കിലോ ഉണ്ടാകും . ഉടന്‍ എല്ലാ പാറമടയിലും പോലീസ് പരിശോധന നടത്തണം . നാളെകളിലും ഈ സ്പോടക വസ്തുക്കള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതല്‍ ആണ്