Input your search keywords and press Enter.

പത്മശ്രീ മിലേന സാല്‍വിനി (84) പാരിസില്‍ അന്തരിച്ചു

 

കലാമണ്ഡലത്തിലെ ആദ്യകാല വിദേശ കലാപഠിതാക്കളില്‍ പ്രമുഖയും കലാഗവേഷകയുമായ പത്മശ്രീ മിലേന സാല്‍വിനി (84) പാരിസില്‍ അന്തരിച്ചു.1965-ല്‍ കഥകളി പഠിക്കാനായി ഫ്രാന്‍സില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ കലാമണ്ഡലത്തില്‍ എത്തിയ മിലേന പിന്നീട് ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി…….

മിലേനയുടെ ക്ഷണം സ്വീകരിച്ച് 1967-ല്‍ പതിനേഴംഗ കഥകളി സംഘം നടത്തിയ യൂറോപ്പ് പര്യടനം കലാമണ്ഡലത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 1975-ല്‍ മിലേനയും ജീവിതപങ്കാളി റോജര്‍ ഫിലിപ്പ്‌സും ചേര്‍ന്ന് പാരീസില്‍ മണ്ഡപ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്ന വിദ്യാലയം സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തില്‍ 1980-ലും 1999-ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടികള്‍ കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി. 2001-ല്‍ കൂടിയാട്ടത്തിന് യുനെസ്‌കോയുടെ അംഗീകാരം നേടിക്കൊടുത്തതില്‍ മിലേനയുടെ പങ്ക് നിര്‍ണായകമാണ്. കഥകളിക്ക് നല്‍കിയ സംഭാവന പരിഗണിച്ച് 2019-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ……

പ്രശസ്ത കഥകളി കലാകാരി മിലേന സാൽവിനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

” ഇന്ത്യൻ സംസ്‌കാരത്തോടുള്ള അഭിനിവേശത്തിന്റെ പേരിൽ മിലേന സാൽവിനി ഓർമ്മിക്കപ്പെടും. ഫ്രാൻസിലുടനീളം കഥകളിയെ കൂടുതൽ ജനകീയമാക്കാൻ അവർ നിരവധി ശ്രമങ്ങൾ നടത്തി. അവരു ടെ വിയോഗത്തിൽ ഞാൻ ദുഃഖിക്കുന്നു. എന്റെ ചിന്തകൾ അവരുടെ കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും ഒപ്പം ഉണ്ട്. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. .”

PM condoles demise of noted Kathakali dancer Ms. Milena Salvini

error: Content is protected !!