മലമ്പുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ സേന നടത്തുന്ന പരിശ്രമം ഇന്ന് വിജയിക്കും എന്ന് കരുതുന്നു . വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുംമലമ്പുഴ ചെറാട് സ്വദേശി ബാബുവാണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവിനെ രക്ഷപ്പെടുത്താനായി നേരത്തെ എന്‍ഡിആര്‍എഫ് സംഘം നടത്തിയ ഹെലികോപ്ടര്‍ രക്ഷാദൗത്യം വിജയിച്ചിരുന്നില്ല. പാലക്കാടന്‍ കാറ്റ് പ്രതികൂലമായതനാല്‍ ഹെലികോപ്ടര്‍ മടങ്ങുകയായിരുന്നു. മലയില്‍ കുടുങ്ങി 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്. ഇന്നുച്ചയ്ക്ക് ഹെലികോപ്ടര്‍ സഹായത്തോടെ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല.
മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ ഇന്ന് (ബുധനാഴ്ച) ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്ന് ഡിഫന്‍സ് പി.ആര്‍.ഒ കമാന്‍ഡര്‍ അതുല്‍ പിള്ള.രാവിലെ തന്നെ രക്ഷാ ദൗത്യം ആരംഭിക്കുമെന്നും സേനയുടെ വിവിധ സംഘങ്ങള്‍ സംയുക്തമായി ഓപ്പറേഷന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.