പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ
സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 10 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം ജില്ലയില്‍ നടക്കും. ഓമല്ലൂര്‍ പന്ന്യാലി ഗവ. യു.പി. സ്‌കൂള്‍, റാന്നി പുതുശേരിമല ഗവ. യു.പി സ്‌കൂള്‍, അയിരൂര്‍ ജി.എല്‍.പി. സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലാണ് പത്തനംതിട്ട ജില്ലയില്‍ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ റോബിന്‍ പീറ്റര്‍, സാറ പി. തോമസ്, ജോര്‍ജ് എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനിതാ കുറുപ്പ്, അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, ശോഭാ ചാര്‍ളി എന്നിവര്‍ പങ്കെടുക്കും.
ജില്ലയിലെ സ്‌കൂള്‍ കെട്ടിട ഉദ്ഘാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ബീനാറാണി, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ് എന്നിവര്‍ അറിയിച്ചു.