അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ കീഴിൽ തളിപ്പറമ്പ് കയ്യംതടത്തിൽ പ്രവർത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിസിഎ (രണ്ടിനും യോഗ്യത പ്ലസ്ടു), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ്എസ്എൽസി) എന്നീ കോഴ്സുകളിലേക്ക് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം കോളേജ് ഓഫീസിലും www.ihrd.ac.in ലും ലഭിക്കും. ഫോൺ: 0460 2206050, 8547005048.
കാക്കത്തോട് ബസ് ഷെൽട്ടറിന് ഭരണാനുമതി
ഇരിക്കൂർ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ കാക്കത്തോട് ബസ് സ്‌റ്റോപ്പിന് സമീപം മലയോര ഹൈവേയോട് ചേർന്ന ബസ് ഷെൽട്ടർ നിർമാണ പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷത്തേക്ക് സിവിൽ ഡിപ്പാർട്ട്മെന്റിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർവെ ട്രേഡിൽ ഐടിഐ, തത്തുല്യം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835106.
വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഒഴിവ്
സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി കണ്ണൂർ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാല ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, മിഷനുകൾ, പ്രൊജക്ടുകൾ എന്നിവിടങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 23-60നും ഇടയിൽ.
താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. വിലാസം: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, അഡീഷണൽ സിവിൽ സ്റ്റേഷൻ (എഫ്) ബ്ലോക്ക്, സിവിൽ ലൈൻ, കണ്ണൂർ 2. ഫോൺ: 0497 2706698.
എസ്.ടി പ്രൊമോട്ടർ ഒഴിവ്
പട്ടികവർഗ വികസന വകുപ്പിൽ 1182 എസ്.ടി പ്രൊമോട്ടർ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in, www.cmdkerala.net
ഹരിത മിത്രം: സ്മാർട്ട്ഗാർ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലനം
തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യശേഖരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം – സ്മാർട്ട്ഗാർ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലന പരിപാടി ഫെബ്രുവരി 11 വെള്ളി ഉച്ച രണ്ട് മണിക്ക് ഓൺലൈനായി നടക്കും. ജില്ലയിൽ ആദ്യഘട്ടത്തിൽ ഹരിത മിത്രം ഗാബേജ് മോണിറ്റിങ്ങ് സിസ്റ്റം പദ്ധതി നടപ്പാക്കുന്ന 36 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാർ, സെക്രട്ടറി, നിർവ്വഹണ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാ കോ ഓർഡിനേറ്റർ എന്നിവർക്കാണ് ഒന്നാം ഘട്ടത്തിൽ ഓൺലൈനായി കിലയുമായി സഹകരിച്ച് ഹരിത ശുചിത്വ മിഷനുകൾ സംയുക്തമായി പരിശീലനം നൽകുന്നത്. പദ്ധതിയുടെ സാങ്കേതിക ചുമതല ഹരിത മിത്രം സ്മാർട്ട് ഗാർബേജ് വികസിപ്പിച്ചെടുത്ത കെൽട്രോണിനാണ്.
വൈദ്യുതി മുടങ്ങും
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ വാടിയിൽപീടിക, മുള്ളൂർമുക്ക്, തച്ചോളിമുക്ക്, വൈദ്യർമുക്ക്, കുടക്കളം, മലാൽ, ദസ്‌ക്വാട്ടേഴ്‌സ്, വെള്ളപ്പൊയിൽ, കരയിമുക്ക്, എഞ്ചിനീയറിങ് കോളേജ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11 വെള്ളി രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കാനോത്ത്ക്കാവ്, വട്ടക്കുളം, വെസ്റ്റ് വാട്ടർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11 വെള്ളി രാവിലെ എട്ട് മുതൽ 11 മണി വരെയും ക്ലാസിക് കമ്പനി, തോട്ടട വെസ്റ്റ്, കുട്ടമൈതാനം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കുണ്ടത്തിൽമൂല, പട്ടിയം വായനശാല, ഓകെയുപി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ആനപ്പാലം, കിഴക്കുംഭാഗം, മഠത്തിൽ വായനശാല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് മൂന്ന് മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ കായലോട്, കുട്ടിച്ചാത്തൻമഠം, ഒലായിക്കര, പാച്ചപ്പൊയിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11 വെള്ളി രാവിലെ എട്ട് മുതൽ 11 മണി വരെയും കൈരളി പെറ്റ്, നമസ്‌കോ ആർ ടെക്ക്, മൗവ്വേരി, മൗവ്വേരി കെഡബ്ല്യുഎ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ നമ്പ്യാർ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 11 വെള്ളി രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തുംതറ, ക്രൗൺ, വെങ്ങന, ചെമ്പിലോട്, തലവിൽ, മുതുകുറ്റി മുത്തപ്പൻ, മുതുകുറ്റി, പുഞ്ചിരിമുക്ക്, ഇരിവേരി കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11 വെള്ളി രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ക്വട്ടേഷൻ
പെരളശ്ശേരിയിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ എകെജി മ്യൂസിയത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തുള്ള വിവിധ മരങ്ങൾ മുറിച്ചുകൊണ്ടു പോകുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 26ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0495 2381253.