Input your search keywords and press Enter.

മാരാമണ്‍ കൺവെന്‍ഷന്‍ 13ന്​ തുടങ്ങും

 

127ാമ​ത് മാ​രാ​മ​ണ്‍ ക​ൺ​വെ​ന്‍ഷ​ൻ 13 മു​ത​ല്‍ 20 വ​രെ മാ​രാ​മ​ണ്‍ മ​ണ​പ്പു​റ​ത്ത് ത​യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഡോ. തി​യ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ 10 നും, ​​വൈ​കീ​ട്ട് 5 നും ​ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ള്‍ക്ക്​ പു​റ​മെ രാ​വി​ലെ 7.30 മു​ത​ല്‍ 8.30 വ​രെ സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കു​മാ​യി സം​യു​ക്ത ബൈ​ബി​ള്‍ ക്ലാ​സു​ക​ളും ന​ട​ക്കും

കു​ട്ടി​ക​ള്‍ക്കാ​യു​ള്ള ബൈ​ബി​ള്‍ ക്ലാ​സു​ക​ള്‍ തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ 7.30 ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും.17 ന് ​രാ​വി​ലെ 10ന് ​എ​ക്യു​മെ​നി​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ സ​ഭ​ക​ളു​ടെ മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍ പ​​​ങ്കെ​ടു​ക്കും.

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആര്‍. കനകസാബെ- ശ്രീലങ്ക (ആംഗ്ലിക്കന്‍ ബിഷപ്പ്, കൊളംബോ), റവ.ഡോ.ജോണ്‍ സാമുവേല്‍ പൊന്നുസാമി-ചെന്നൈ (ഗുരുകുല്‍ സെമിനാരി അദ്ധ്യാപകന്‍), റവ.അസിര്‍ എബനേസര്‍- (നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി), ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, മാര്‍ ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്താ എന്നിവര്‍ ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകരാണ്.

 

error: Content is protected !!