Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍ ( 15/02/2022)

പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു

പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസ് ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്കക്ഷേമ,ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.പിന്നോക്ക ക്ഷേമ വകുപ്പിനെ കൂടുതല്‍ മെച്ചപ്പെടുത്തി പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.   65 ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എല്ലാ ജില്ലകളിലും പിന്നോക്ക വിഭാഗ വികസന വകുപ്പ് ഓഫീസുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍,മലപ്പുറം, പാലക്കാട്,എന്നീ ജില്ലകള്‍ക്ക് വേണ്ടിയാണ് പാലക്കാട് പുതിയ മേഖല ഓഫീസ് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം. എല്‍. എ.അധ്യക്ഷനായി. പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ ജി. സിദ്ധാര്‍ത്ഥന്‍, എം.എല്‍.എമാരായ കെ. ബാബു,പി. മമ്മിക്കുട്ടി, കെ. പ്രേംകുമാര്‍, കെ. ശാന്തകുമാരി, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, സംസ്ഥാന പിന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. എസ്.ശ്രീജ, പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാലക്കാട് യാക്കര റെയില്‍വേ ഗേറ്റിന് സമീപത്തുള്ള കെ.ടി.വി.ടവേര്‍സിന്റ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മേഖല ഓഫീസ് മന്ത്രി നാടമുറിച്ചു ഉദ്ഘാടനം ചെയ്തു

ഫോട്ടോ:
പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു

പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ച് സംസാരിക്കുന്നു

പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസ് മന്ത്രി കെ. രാധാകൃഷ്ണനും എം എല്‍ എ മാരും സന്ദര്‍ശിക്കുന്നു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ :  വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 21 ന്

തത്തമംഗലം ഗവ. ആയുര്‍വേദ ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  തസ്തികയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. അംഗികൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും, ഗവണ്‍മെന്റ്  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി.ഡി.സി.എ/ഡി.സി.എ യോഗ്യതയുമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 21 ന് രാവിലെ 10.30 ന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  അസലും പകര്‍പ്പുമായി സുല്‍ത്താന്‍പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന  ഭാരതീയ ചികിത്സാവകുപ്പ് ഓഫീസില്‍ അഭിമുഖത്തിന്  എത്തണമെന്ന് ജില്ലാ മെഡിക്കല്‍  ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2544296


ടെന്‍ഡര്‍ ക്ഷണിച്ചു.

വനിത ശിശുവികസന  വകുപ്പിനു കീഴിലെ ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രോജക്ടിലെ 177 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  താത്പര്യമുള്ള  സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 25 ഉച്ചക്ക് ഒന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും.  ഫോണ്‍-0466 2961026


ലേലം മാറ്റിവെച്ചു

ഫെബ്രുവരി 17 ന് ചരക്ക് സേവന നികുതി വകുപ്പിന്റെ പാലക്കാട് ജില്ലാ  ഡെപ്യൂട്ടി  കമ്മീഷണര്‍ കാര്യാലയത്തില്‍  നടത്താനിരുന്ന ലേലം മാറ്റിവെച്ചു. പുതുക്കിയ  തീയതി പിന്നീട് അറിയിക്കും. ഫോണ്‍-9447786390

സ്‌പോട്ട് അഡ്മിഷന്‍

കേരള വിദ്യാഭ്യാസവകുപ്പിന്റെ  പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ  ഇന്‍ എലിമെന്ററി എഡൂക്കേഷന്‍ (ഹിന്ദി) അധ്യാപക കോഴ്‌സിന്റെ മെറിറ്റ് സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 18 ന് നടക്കും. ഫോണ്‍-04734 296496, 8547126028, 9446321496

ലാബ് ഉപകരണങ്ങള്‍ക്ക്  ദര്‍ഘാസ്

ചുണ്ടപ്പാറ  ഹയര്‍ സെക്കന്ററി സ്‌കൂള്‍, രണ്ട് ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍(ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി ആന്റ് സുവോളജി) വാങ്ങുന്നതിനു അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍  ഫെബ്രുവരി 21 ന്  വൈകിട്ട് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍-9447261031, 7012378558.

ഇലക്ട്രീഷ്യന്‍മാര്‍ക്ക്  സൗരോര്‍ജ്ജ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം

അനര്‍ട്ടിന്റെ നേതൃത്വത്തില്‍  ഇലക്ട്രീഷ്യന്‍മാര്‍ക്കായുള്ള രണ്ട് ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പ്രത്യേക  പരിശീലനത്തിന് അപേക്ഷിക്കാം.  അപേക്ഷകര്‍ ലഭിക്കുന്ന മുന്‍ഗണന  ക്രമത്തിലായിരിക്കും  സീറ്റുകള്‍ അനുവദിക്കുന്നത്. 18 മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ക്കും, പത്താം ക്ലാസും  ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/വയര്‍മാന്‍ അപ്രന്റിസ്/ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് www.anert.gov.in/node/709ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പരിശീലന പരിപാടി  തൃപ്തികരമായി  പൂര്‍ത്തിയാക്കിയശേഷം അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. കേരളം ലക്ഷ്യമിടുന്ന 3,000 മെഗാവാട്ട് സൗരോര്‍ജ്ജ  സ്ഥാപിതശേഷി  നേടാന്‍ മേല്‍ക്കൂരകളില്‍്  10 ലക്ഷം  പ്ലാന്റുകളെങ്കിലും  സ്ഥാപിക്കേണ്ടതുണ്ട്. ഏകദേശം 5,000 സാങ്കേതിക പരിശീലനം ലഭിച്ചവരുടെ സേവനം അനിവാര്യമാണ്. ഫോണ്‍: 9188119431, 18004251803 [email protected].

പ്ലേസ്‌മെന്റ് ഡ്രൈവ് -18 ന്

പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ  സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക്  നിയമിക്കപ്പെടാന്‍  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 18 ന്  രാവിലെ 10 ന് നാല് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന  കരിയര്‍  ഡെവലപ്പ്‌മെന്റ് സെന്ററില്‍  എത്തണമെന്ന് ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ് മെന്റ് മാനേജര്‍ അറിയിച്ചു. സി.ഡി.സി യില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍  രജിസ്‌ട്രേഷന്‍  സ്ലിപ്പ് കൊണ്ടുവരേണ്ടതാണ്. കോവിഡ് മാനദണ്ഡം  പാലിച്ച്  പ്ലേസ്‌മെന്റ് ഡ്രൈവ്  സംഘടിപ്പിക്കും. യോഗ്യത-എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം. 258 ഒഴിവുകളാണുള്ളത്. ഫോണ്‍ – 04923 223297

പശുവളര്‍ത്തല്‍: സൗജന്യ പരിശീലനം

മലമ്പുഴ  സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനത്തിന്റെ ആഭിമുഖ്യത്തില്‍  പശുവളര്‍ത്തല്‍  എന്ന വിഷയത്തില്‍ ഫെബ്രുവരി 17 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ ഓണ്‍ലൈന്‍ ട്രെയിനിംഗ് സംഘടിപ്പിക്കും. ഗൂഗിള്‍ മീറ്റ് മുഖേനയാണ്  ട്രെയിനിംഗ് .9188522713 എന്ന നമ്പറിലേക്ക്  വാട്‌സ്  ആപ്പ് മെസേജ് അയച്ച് മീറ്റിംഗില്‍ പങ്കെടുക്കാം. ഫോണ്‍-0491 2815454

വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവ്

വിമുക്തി മിഷന്‍ പദ്ധതിയില്‍ പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ബയോഡേറ്റ സഹിതം  വെള്ളക്കടലാസില്‍  അപേക്ഷകള്‍ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്  എന്നീ വിഷയങ്ങളില്‍  എതിലെങ്കിലും  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും  മാസ്റ്റര്‍  ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍  സ്ഥാപനങ്ങളിലോ മിഷന്‍, പ്രോജക്ട് എന്നിവയിലോ കുറഞ്ഞത് ഒരു  വര്‍ഷം ലഹരി വിരുദ്ധ  പ്രവര്‍ത്തനങ്ങള്‍  നടത്തിയിട്ടുളള  പരിചയം അഭികാമ്യം.  വയസ്സ് 23 നും 60 നും മദ്ധ്യേ. പൂര്‍ണ്ണമായ അപേക്ഷ ഫെബ്രുവരി 25 ന് വൈകിട്ട്  അഞ്ചിന് മുന്‍പ്  പാലക്കാട് സിവില്‍  സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി എക്‌സൈസ്  കമ്മീഷണര്‍  ഓഫീസില്‍  നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കണം.


ട്രസ്റ്റി നിയമനം

ആലത്തൂര്‍  താലൂക്കിലെ കരുമനശ്ശേരി, ശ്രീ കൃഷ്ണമൂര്‍ത്തി അയ്യപ്പ ക്ഷേത്രത്തില്‍  ട്രസ്റ്റി നിയമനത്തിനായി  താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും  www.malabardevaswom.kerala.gov.in ലും  ലഭിക്കും. ഫോണ്‍-  0491 2505777.

ആംബുലന്‍സിന്  ക്വട്ടേക്ഷന്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട്  താലൂക്കാശുപത്രിയില്‍  ആംബുലന്‍സ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍  രോഗികളുമായി ഓട്ടം  പോകുന്നതിന്   താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേക്ഷന്‍ ക്ഷണിച്ചു. ക്വട്ടേക്ഷനുകള്‍  ഫെബ്രുവരി  20 ന് ഉച്ചക്ക് ഒന്നിന്  മുന്‍പായി ലഭിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.  ഫോണ്‍- 04924 224549

കാന്റീന്‍ നടത്തിപ്പിന്  ദര്‍ഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം  താലൂക്കാശുപത്രിയിലെ  കാന്റീന്‍ 2022 മാര്‍ച്ച് ഒന്നു മുതല്‍ 2023 ഫെബ്രുവരി 28 വരെയുള്ള കാലയളവിലേക്ക്  നടത്തിപ്പിനുള്ള ദര്‍ഘാസ് ക്ഷണിച്ചു. ഫോണ്‍ -0466 2344053

പാലക്കാട് ബിഗ്ബസാര്‍  ജി.എച്ച്.എസ്. സ്‌കൂളില്‍് എല്‍. പി.എസ്. ടി, എഫ്. ടി. സി. എം തസ്തികയില്‍  താത്കാലിക അദ്ധ്യാപിക ഒഴിവ്. ഫെബ്രുവരി  17 ന് രാവിലെ 11 ന് ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു. ഫോണ്‍-0491 2500166 .

error: Content is protected !!