Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 16.02.2022 )

അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളായ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ജി.എസ്.ടി യൂസിങ് ടാലി (മൂന്ന് മാസം, യോഗ്യത : പ്ലസ് ടു കോമേഴ്സ് ബി.കോം/ഡി.സി.പി/എച്ച്.ഡി.സി/ജെ. ഡി.സി/ബി. ബി.എ), ഡി.സി.എഫ്.എ (ആറു മാസം, യോഗ്യത: പ്ലസ് ടു കോമേഴ്സ് .ബി.കോം/ഡി.സി.പി /എച്ച്.ഡി.സി/ ജെ.ഡി.സി/ ബി.ബി.എ) ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 0474 2970780 നമ്പരിലും ലഭിക്കും.

ദര്‍ഘാസ് ക്ഷണിച്ചു

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ഇലക്ട്രിക്കല്‍ സ്‌പെയേഴ്‌സ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് എട്ട് ഉച്ചയ്ക്ക് 2:30 വരെ സമര്‍പ്പിക്കാം. ഫോമുകള്‍ മാര്‍ച്ച് ഏഴ് ഉച്ചയ്ക്ക് 2:30 വരെ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0474 2572574, 0474 2572572.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 19ന് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത-പ്ലസ് ടു. 18 നും 35 നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8714835683, 0474 2740615

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ കൊല്ലം നോളജ് സെന്ററില്‍ ത്രൈമാസ കോഴ്സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍-9567422755, 9847452727.

ടെണ്ടര്‍ ക്ഷണിച്ചു

വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍ലോക്ക് ഇടുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 21 ഉച്ചയ്ക്ക് 12 മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍ 0474 2467167.

ടെണ്ടര്‍ ക്ഷണിച്ചു

വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 52 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 18 ഉച്ചയ്ക്ക് 12 മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍ 0474 2467167.

ടെണ്ടര്‍ ക്ഷണിച്ചു

വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അപകടകരമായി നില്‍ക്കുന്ന 16 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 21 ഉച്ചയ്ക്ക് ഒരു മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍ 0474 2467167.

സ്‌കൂള്‍ സുരക്ഷയ്ക്കായി പരിശീലനം – ജില്ലാ കലക്ടര്‍

സ്‌കൂളുകളുടെ സമ്പൂര്‍ണ സുരക്ഷ ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതു സാധ്യമാക്കുന്നതിന് വിവിധ സ്‌കൂളുകളിലെ തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി.

ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് അനലിസ്റ്റാണ് ഓണ്‍ലൈന്‍ ക്ലാസ് നയിക്കുന്നത്.
ഓരോ സ്‌കൂളില്‍ നിന്നും ഒരു അധ്യാപകന്‍/അധ്യാപികയെ ഫോക്കല്‍ പോയിന്റ് ടീച്ചറായി തിരഞ്ഞെടത്താണ് സുരക്ഷാകാര്യങ്ങള്‍ക്കായി സജ്ജമാക്കുന്നത്. സര്‍ക്കാര്‍- എയ്ഡഡ്-സ്വകാര്യ സ്‌കൂളുകളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളേയും ഉള്‍പ്പെടുത്തിയാണ് പരിശീലനം.

അധ്യാപകര്‍ക്ക് ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്‌സ് മാതൃകയില്‍ സ്‌കൂള്‍ സുരക്ഷാ സമിതി, ദുരന്തനിവാരണ പ്ലാന്‍, സ്വയരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയെ സംബന്ധിച്ച് തുടര്‍ന്നും ക്ലാസ്സുകള്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഫെബ്രുവരി 19 വരെയാണ് പരിശീലനം.

error: Content is protected !!