2020 -21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍ നേടിയവരുടെ വിശദാംശങ്ങള്‍
സംസ്ഥാനത്ത് മുന്‍നിരയില്‍ വരുന്ന ജില്ലാ പഞ്ചായത്തുകളില്‍
തിരുവനന്തപുരം ഒന്നാംസ്ഥാനത്തും, കൊല്ലം രണ്ടാംസ്ഥാനത്തുമാണ്.
സംസ്ഥാനത്ത് മുന്നില്‍ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളില്‍
പെരുമ്പടപ്പ് (മലപ്പുറം ജില്ല) ഒന്നാമതും, മുഖത്തല (കൊല്ലം ജില്ല) രണ്ടാമതും, ളാലം (കോട്ടയം ജില്ല) മൂന്നാമതുമാണ്.
സംസ്ഥാനത്ത് മുന്നില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍
മുളന്തുരുത്തി (എറണാകുളം ജില്ല)ഒന്നാമതും, എളവള്ളി (തൃശ്ശൂര്‍)രണ്ടാമതും, മംഗലപുരം (തിരുവനന്തപുരം) മൂന്നാമതുമാണ്.
സംസ്ഥാനത്ത് മുന്നില്‍ വരുന്ന കോര്‍പ്പറേഷന്‍ കോഴിക്കോടാണ്.
സംസ്ഥാനത്ത് മുന്നില്‍ വരുന്ന നഗരസഭകളില്‍
സുല്‍ത്താന്‍ ബത്തേരി (വയനാട്) ഒന്നാമതും, തിരൂരങ്ങാടി(മലപ്പുറം) രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ജില്ലാതലത്തില്‍ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകള്‍
തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം ചെമ്മരുത്തി ഗ്രാമപഞ്ചായത്തും രണ്ടാംസ്ഥാനം കുളത്തൂരുമാണ്.
കൊല്ലം ജില്ലയില്‍ ശൂരനാട് സൗത്ത് ഒന്നാംസ്ഥാനവും വെസ്റ്റ് കല്ലട രണ്ടാംസ്ഥാനവും നേടി.
പത്തനംതിട്ട ജില്ലയില്‍ തുമ്പമണ്‍ ഒന്നാം സ്ഥാനവും ഇരവിപേരൂര്‍ രണ്ടാം സ്ഥാനവും നേടി.
ആലപ്പുഴ ജില്ലയില്‍ വിയ്യപുരം ഒന്നാം സ്ഥാനവും തകഴി രണ്ടാം സ്ഥാനവും നേടി.
കോട്ടയം ജില്ലയില്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും മരങ്ങാട്ടുപള്ളി പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
ഇടുക്കി ജില്ലയില്‍ കുമളി ഒന്നാം സ്ഥാനവും മരിയാപുരം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
എറണാകുളം ജില്ലയില്‍ കുന്നുകര ഒന്നാം സ്ഥാനവും പാലക്കുഴ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
തൃശ്ശൂര്‍ ജില്ലയില്‍ വള്ളത്തോള്‍ നഗര്‍ ഒന്നാം സ്ഥാനവും അളകപ്പനഗര്‍ രണ്ടാം സ്ഥാനവും നേടി.
പാലക്കാട് ജില്ലയില്‍ വെള്ളിനേഴി ഒന്നാം സ്ഥാനവും ശ്രീകൃഷ്ണപുരം രണ്ടാം സ്ഥാനവും നേടി.
മലപ്പുറം ജില്ലയില്‍ മാറഞ്ചേരി ഒന്നാം സ്ഥാനവും തൃക്കലങ്ങോട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കോഴിക്കോട് ജില്ലയില്‍ വളയം ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനവും പെരുമണ്ണ, മരുതോങ്കര എന്നീ ഗ്രാമപഞ്ചായത്തുകള്‍ രണ്ടാം സ്ഥാനവും നേടി.
വയനാട് ജില്ലയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും തരിയോട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
കണ്ണൂര്‍ ജില്ലയില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും ബേഡഡുക്ക ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
മഹാത്മാ പുരസ്‌കാരം മഹാത്മാ അയ്യങ്കാളി പുരസ്‌കാരം
മഹാത്മ അയ്യങ്കാളി പുരസ്‌കാരം സംസ്ഥാനതലത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍ ഒന്നാം സ്ഥാനം നേടി.
മഹാത്മ അയ്യങ്കാളി പുരസ്‌കാരം സംസ്ഥാനതലത്തില്‍ താനൂര്‍ നഗരസഭ(മലപ്പുറം) ഒന്നാം സ്ഥാനവും വൈക്കം നഗരസഭ(കോട്ടയം) രണ്ടാം സ്ഥാനവും നേടി.
സംസ്ഥാനതല മഹാത്മാ പുരസ്‌കാരം ഏഴംകുളം (പത്തനംതിട്ട), കടമ്പനാട് (പത്തനംതിട്ട), മൈലപ്ര (പത്തനംതിട്ട), നെടുമ്പുറം (പത്തനംതിട്ട), റാന്നി അങ്ങാടി (പത്തനംതിട്ട), കരുവാറ്റ (ആലപ്പുഴ), തലയാഴം(കോട്ടയം), എടപ്പാള്‍ (മലപ്പുറം) എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ്.
മഹാത്മാ പുരസ്‌കാരം ജില്ലാതലത്തില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത്(തിരുവനന്തപുരം), കൊല്ലയില്‍(തിരുവനന്തപുരം), എഴുകോണ്‍(കൊല്ലം), കുമ്മിള്‍(കൊല്ലം), മയ്യനാട്(കൊല്ലം), ശാസ്താംകോട്ട(കൊല്ലം), ശൂരനാട് നോര്‍ത്ത്(കൊല്ലം), ഏഴംകുളം(പത്തനംതിട്ട), കടമ്പനാട്(പത്തനംതിട്ട), മൈലപ്ര (പത്തനംതിട്ട), നെടുംപുറം(പത്തനംതിട്ട), റാന്നി അങ്ങാടി(പത്തനംതിട്ട), കരുവാറ്റ(ആലപ്പുഴ), തിരുമാറാടി(എറണാകുളം), കുന്നുകര(എറണാകുളം), തലയാഴം(കോട്ടയം), രാജാക്കാട്(ഇടുക്കി), കൊണ്ടാഴി(തൃശൂര്‍), കൊടുവായൂര്‍(പാലക്കാട്), കേരളശ്ശേരി(പാലക്കാട്), കടമ്പഴിപ്പുറം(പാലക്കാട്), കാരാകുറുശ്ശി(പാലക്കാട്), പൂക്കോട്ടുകാവ്(പാലക്കാട്), തൃത്താല(പാലക്കാട്), എടപ്പാള്‍(മലപ്പുറം), കായണ്ണ(കോഴിക്കോട്), നൊച്ചാട്(കോഴിക്കോട്), പനങ്ങാട്(കോഴിക്കോട്), പൊഴുതന(വയനാട്), മീനങ്ങാടി(വയനാട്), പെരിങ്ങോം-വയക്കര(കണ്ണൂര്‍), എരഞ്ഞോളി (കണ്ണൂര്‍), പനത്തടി(കാസര്‍കോട്) എന്നീ ഗ്രാമപഞ്ചായത്തുകള്‍ കരസ്ഥമാക്കി.
സ്വരാജ് ട്രോഫി നേടുന്ന തദ്ദേശ സ്വയംഭരണ സഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാംസ്ഥാനത്തിന് 10 ലക്ഷം രൂപയും നൽകും. ജില്ലകളിൽ സ്വരാജ് ട്രോഫി നേടുന്നവർക്ക് ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 5 ലക്ഷം രൂപയും നൽകും.