പത്തനംതിട്ട: പോപുലര്‍ ഫണ്ട് ഓഫ് ഇന്ത്യ ആർഎസ്എസ്സിനെ എതിർക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം മുഹമ്മദാലി ജിന്ന.
പോപുലര്‍ ഫണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പത്തനംതിട്ട ടൗണില്‍ നടന്ന യൂണിറ്റി മീറ്റും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻ്റെയും ജനങ്ങളുടെയും സുരക്ഷയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഊന്നൽ നൽകുന്നത്. അതു കൊണ്ടാണ് പ്രളയവും മഹാമാരിയും രാജ്യത്തെ ജനങ്ങളെ ബാധിച്ചപ്പോൾ ജാതി മത രാഷ്ട്രീയത്തിനധീതമായി ഭയരഹിത സേവനം ചെയ്തത്.
മുസ്ലിം വംശഹത്യ പ്രോൽസാഹിപ്പിച്ചും ഭരണഘടനയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുക വഴി ആർ എസ് എസ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിരിക്കുകയാണ്. അതിനാലാണ് ആർ എസ് എസ്സിനെതിരേ പോരാടുന്നതിന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഊന്നൽ നൽകുന്നത്. ആർ എസ് എസ് മുസ്ലിം വംശ്യഹത്യക്ക് കളമൊരുക്കിക്കഴിഞ്ഞു. ഘട്ടം ഘട്ടമായാണ് വംശ്യഹത്യ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അതിൻ്റെ ഭാഗമാണ് ഹിജാബ് വിവാദവും സുള്ളി ഡീലും ജുമുഅക്കെതിരായ പ്രതിഷേധവുമെല്ലാം. ഈ പ്രതിസന്ധി ഘട്ടത്തിൽ സാമ്പ്രദായിക പാർട്ടികൾ ഒളിഞ്ഞും തെളിഞ്ഞും ആർ എസ് എസ്സിനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
എത്രതന്നെ പ്രതിസന്ധി നേരിടേണ്ടി വന്നാലും ആർ എസ് എസ്സിനെതിരായ പോരാട്ടം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടരുമെന്നും മുഹമ്മദാലി ജിന്ന പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് സജീവ് അധ്യക്ഷത വഹിച്ചു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിക്ക് അഹമ്മദ് സ്വാഗതം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് മൗലവി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ്, പത്തനംതിട്ട നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെമീര്‍ എസ്, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ഫാത്തിമ വാഹിദ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ഡിവിഷന്‍ പ്രസിഡന്റ് എ ആര്‍ ബുഹാരി എന്നിവര്‍ സംസാരിച്ചു.
യൂണിറ്റി മീറ്റിനോടനുബന്ധിച്ച് കേഡറ്റുകള്‍ അണിനിരന്ന പാസ്സിംഗ് ഔട്ട് പരേഡും നടന്നു.