തദ്ദേശ സ്വയംഭരണ ദിനാഘോഷം: ജില്ലാതല സെമിനാറും
പുരസ്‌കാര വിതരണവും (ഫെബ്രുവരി 19) പത്തനംതിട്ടയില്‍
പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപജ്ഞാതാവായ ബല്‍വെന്ത്റായ്
മേത്തയുടെ ജന്മദിനമായ തദ്ദേശസ്വയംഭരണ ദിനമായി ആചരിക്കും. (ഫെബ്രുവരി 19) രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് ജനകീയ ആസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത് കുമാറും, നവകേരളം കര്‍മ്മ പദ്ധതി എന്ന വിഷയത്തില്‍ ജില്ലാ റിസോഴ്സ് സെന്റര്‍ വൈസ് ചെയര്‍മാന്‍ എം.കെ. വാസുവും സംയോജിത തദ്ദേശസ്വയംഭരണ സര്‍വീസ് എന്ന വിഷയത്തില്‍ കില ഹെല്‍പ്പ് ഡെസ്‌ക് കണ്‍സള്‍ട്ടന്റ് സി.പി. സുനിലും വിഷയാവതരണം നടത്തും.
സെമിനാറുകള്‍ക്ക് ശേഷം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം, മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുളള പുരസ്‌കാരം എന്നിവ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിതരണം ചെയ്യും. സെമിനാറിലും പുരസ്‌കാര വിതരണ ചടങ്ങിലും പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിളള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, പിഎയു പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി തുടങ്ങിയവര്‍ പങ്കെടുക്കും.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ഫസ്റ്റ് എന്‍.സി.എ-എസ്ടി) (കാറ്റഗറി നമ്പര്‍ – 156/16) തസ്തികയുടെ 03.10.2019 തീയതിയില്‍ നിലവില്‍ വന്ന 519/19/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 05.12.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും എസ്ടി വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 05.12.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ഫസ്റ്റ് എന്‍.സി.എ-വിശ്വകര്‍മ്മ) (കാറ്റഗറി നമ്പര്‍ – 155/16) തസ്തികയുടെ 03.10.2019 തീയതിയില്‍ നിലവില്‍ വന്ന 518/19/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 06.12.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ വിജ്ഞാപനം തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും വിശ്വകര്‍മ്മ വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 06.12.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ മേള
സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓമല്ലൂര്‍, ഇലന്തൂര്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കായി ഫെബ്രുവരി 19 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ കാരംവേലി ഗവ.എല്‍.പി. സ്‌കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ മേളയും ബോധവത്കരണക്ലാസും നടത്തും. മേളയില്‍ പങ്കെടുത്തു രജിസ്ട്രേഷന്‍ അപേക്ഷ നല്‍കുന്നതിനായി അപേക്ഷകന്റെ ഫോട്ടോ, തിരിച്ചറിയല്‍ രേഖ, കൈവശാവകാശം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
ഭക്ഷണവസ്തുക്കളുടെ നിര്‍മാണം, വിതരണം, സംഭരണം, വ്യാപാരം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനോ, ലൈസന്‍സോ എടുത്തിരിക്കണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണമോ വിതരണമോ സംഭരണമോ വ്യാപാരമോ നടത്തുന്നത് നിയമലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന ടൂറിസം പുസ്തകം പ്രിന്റ് ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡമ്മി 1/4 സൈസ്. 140 പേജ് + കവര്‍. മള്‍ട്ടി കളര്‍. കവര്‍ പേജ് -4 പേജ്(300 ജിഎസ്എം ആര്‍ട്ട് പേപ്പര്‍ + ലാമിനേഷന്‍). ഇന്നര്‍ പേജ് -140 പേജ്(100 ജിഎസ്എം ആര്‍ട്ട് പേപ്പര്‍). പെര്‍ഫെക്ട് ബൈന്‍ഡിംഗ്. കോപ്പികള്‍-3000. ഫെബ്രുവരി 22ന് വൈകുന്നേരം അഞ്ചിന് അകം കളക്ടറേറ്റ് ഒന്നാം നിലയിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0468-2222657.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു
ജില്ലയിലെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് എഡിഎം അലക്‌സ്. പി. തോമസിന്റെ അധ്യക്ഷതയില്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഈ മാസം 27നാണ് പള്‍സ് പോളിയോ വിതരണം നടക്കുന്നത്. ജില്ലയിലെ അഞ്ച് വയസിന് താഴെ പ്രായമുള്ള 65444 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 422 കുട്ടികളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 970 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ 16 ട്രാന്‍സിറ്റ് ബൂത്തുകളും (ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍), 12 മൊബൈല്‍ ബൂത്തുകളുമുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി, ആര്‍സിഎച്ച്് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍, റോട്ടറി ക്ലബ്ബ്, ഐഎംഎ പ്രതിനിധികള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടെന്‍ഡര്‍
ജി.എച്ച്.എസ്.എസ് തേക്കുതോടിലേക്ക് സയന്‍സ് ലബോറട്ടറി ഉപകരണങ്ങള്‍ നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ. ഫോണ്‍ : 9446604828, 9447775019.
എഴുമറ്റൂര്‍ സിഎച്ച്‌സിക്ക് എട്ടു കോടി രൂപ അനുവദിച്ചു
റാന്നിയുടെ ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് നബാര്‍ഡ് ആര്‍ഐഡിഎഫ് വഴി എട്ടു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നിലവിലുള്ള നാലു പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ലേലം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 2,07735 രൂപയും തീരുമാനിച്ചിട്ടുണ്ട്.
എഴുമറ്റൂര്‍ സിഎച്ച്എസിക്ക് കെട്ടിടം നിര്‍മിക്കാന്‍ നേരത്തെ രണ്ടുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റാനുണ്ടായ സാങ്കേതിക തടസം മൂലം പദ്ധതി നടക്കാതെ പോവുകയായിരുന്നു. നാട്ടുകാര്‍ ഇക്കാര്യം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് എംഎല്‍എ സ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പിന്നീട് നിരന്തര ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു മാറ്റാന്‍ നടപടിയായത്. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിന്റെ ആവശ്യം എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എട്ടു കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി നബാര്‍ഡിന് നല്‍കിയത്. ഇതിനാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
മൂന്നു നിലകളായി പണിയുന്ന കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 584.81 ച. മീ വിസ്തീര്‍ണം ഉണ്ടായിരിക്കും. ലോബി, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഒബ്‌സര്‍വേഷന്‍ മുറി, മൂന്ന് കണ്‍സള്‍ട്ടിംഗ് മുറികള്‍, നഴ്‌സുമാരുടെ മുറി, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, സ്റ്റോര്‍, ടോയ്ലറ്റുകള്‍, കുട്ടികളെ മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ്, ലിഫ്റ്റ് കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറി എന്നിവ ഉള്‍പ്പെടെ ഉണ്ടാകും.
പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി മികച്ച ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ സമീപ പഞ്ചായത്തുകളായ കോട്ടാങ്ങല്‍, കൊറ്റനാട് മേഖലയിലുള്ളവര്‍ക്കും ഉന്നതനിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാനാകും.