Input your search keywords and press Enter.

മത്സ്യവിത്ത് നിക്ഷേപം പദ്ധതി ഉദ്ഘാടനം ചെയ്തു

പൊതുജലാശയങ്ങളിലെയും റിസര്‍വോയറുകളിലെയും മത്സ്യവിത്ത് നിക്ഷേപം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പെരുന്തേനരുവി റിസര്‍വോയറില്‍ കാര്‍പ്പ് മത്സ്യവിത്ത് നിക്ഷേപിച്ചു.

 

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ & പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാസുരേഷ് മണിയാര്‍കാരിക്കയം കടവില്‍ കരിമീന്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 4,20,000/- രൂപ വകയിരുത്തുകയുംആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഹാച്ചറിയില്‍ നിന്ന് ലഭ്യമാക്കി.

 

 

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാപ്രഭ  അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഫിഷറീസ്ഓഫീസര്‍ പി. ശ്രീകുമാര്‍ ,  റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ്ഓഫീസര്‍ എസ്.എസ് സുധീര്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് തല അംഗങ്ങള്‍, ഫിഷറീസ്‌വകുപ്പ്ഉദ്യോഗസ്ഥര്‍, പ്രോജക്ട്‌കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍, ഫിഷറീസ്‌വകുപ്പ് ഹാച്ചറി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!