Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ / ജോലി സാധ്യത ( 21/02/2022)

കോവിഡ് 19 – ഉത്സവങ്ങള്‍ക്ക് കാള -കുതിരകളുടെ പ്രതീകങ്ങള്‍ എഴുന്നള്ളിക്കുന്നതിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മതപരമായ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനും ജില്ലയിലെ ഉത്സവങ്ങളില്‍ കാളകളുടേയും കുതിരകളുടേയും പ്രതീകങ്ങള്‍ എഴുന്നള്ളിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി ഉത്തരവിട്ടു.

നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം

ജില്ലയിലെ വിവിധ ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ദേശങ്ങള്‍ക്ക് ഒരു ജോഡികാള അല്ലെങ്കില്‍ ഒരു കുതിര എന്നിവയെ എഴുന്നള്ളിക്കാം.

കാള – കുതിര എന്നിവയെ എഴുന്നള്ളിക്കുന്ന ഘോഷയാത്രകളില്‍ പരമാവധി 25 പേരെ മാത്രം പങ്കെടുപ്പിക്കാം.

കാള / കുതിര എഴുന്നള്ളിപ്പില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്തിട്ടുള്ളവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍. ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാം.

കാള /കുതിര എഴുന്നള്ളിപ്പ് സംഗമിക്കുന്ന ഉത്സവ പ്രദേശത്തിന്റെ വിസ്തീര്‍ണം അനുസരിച്ച് 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം

സാമൂഹിക അകലം , മാസ്‌ക് ധരിക്കല്‍, സാനിട്ടെസ് എന്നീ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഉത്സവങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം

നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം സംഘാടകര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005, കേരള പകര്‍ച്ചവ്യാധി നിയമം (ഓര്‍ഡിനന്‍സ് )2020 പ്രകാരമുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

തിരുവേഗപ്പുറ റഗുലേറ്റര്‍ യാഥാര്‍ത്ഥ്യമാവുന്നു

പദ്ധതിയ്ക്ക് 29.48 കോടി രൂപയുടെ കിഫ്ബി അനുമതി

തിരുവേഗപ്പുറ കാലടിക്കുന്ന് റഗുലേറ്റര്‍- ഫൂട്ട് ബ്രിഡ്ജിന് കിഫ്ബിയില്‍ നിന്ന് 29.48 കോടി രൂപയുടെ അനുമതി. തൂതപ്പുഴയ്ക്ക് കുറുകെ റഗുലേറ്റര്‍ ഫൂട്ട് ബ്രിഡ്ജ് നിര്‍മ്മിക്കുന്ന പദ്ധതിയാണിത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ടര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതി ചുമതല. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും പ്ലാനും എസ്റ്റിമേറ്റും കിഫ്ബിയുടെ അനുമതിയക്കായി സമര്‍പ്പിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ച സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുമെന്ന് എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ അറിയിച്ചു.

 

ഡിസൈനിലും എസ്റ്റിമേറ്റിലും കാതലായ മാറ്റങ്ങള്‍

തിരുവേഗപ്പുറയില്‍ തൂതപുഴക്ക് കുറുകെ ഒരു തടയണ നിര്‍മ്മിക്കുക എന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുഹസിന്‍ എം.എല്‍.എ ആയതിനു ശേഷം സംസ്ഥാന ബജറ്റില്‍ തിരുവേഗപ്പുറ പഞ്ചായത്തില്‍ കാലടിക്കുന്ന് റഗുലേറ്ററിനായി പ്രപ്പോസല്‍ നല്‍കുകയും തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കേ ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു. പദ്ധതിയ്ക്കായി നിരവധി തവണ ഇന്‍വസ്റ്റിഗേഷന്‍ നടത്തി.ഇന്‍വസ്റ്റിഗേഷന്‍ നടപടികള്‍ മുന്നേ തന്നെ പൂര്‍ത്തിയായെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ ഈ പ്രദേശങ്ങളില്‍ സംഭവിച്ചിട്ടുള്ള പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍, ഡിസൈനിലും എസ്റ്റിമേറ്റിലും കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. നേരത്തെ ഭരണാനുമതിയായത് 24.8 കോടിയാണെങ്കിലും ഇപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു സാമ്പത്തിക അനുമതി 29.48 കോടിക്ക് ലഭ്യമായി.

200 ഹെക്ടര്‍ നെല്‍കൃഷിക്ക് സഹായകം

വരള്‍ച്ച അനുഭവപ്പെടുന്ന തിരുവേഗപ്പുറ പഞ്ചായത്തിലെയും മലപ്പുറം ഇരുമ്പിളിയം പഞ്ചായത്തിലേയും ജലസേചനത്തിനും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം മഴക്കാലം കഴിയുന്നതോടെ സംഭരിച്ചു നിര്‍ത്തുക എന്നതാണ് തടയണ കൊണ്ട് ലക്ഷ്യമിടുന്നത്. തടയണ യാഥാര്‍ത്ഥ്യമായാല്‍ ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരത്ത് വെളളം സംഭരിച്ചു നിര്‍ത്താന്‍ സാധിക്കും. ഇത് ഇരുനൂറ് ഹെക്ടറോളം നെല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. പച്ചക്കറി കൃഷിക്കും പദ്ധതി സഹായകരമാകും. പദ്ധതി പൂര്‍ത്തികരിക്കുന്നതോടെ പാടങ്ങളില്‍ ആവശ്യത്തിനു വെള്ളം ലഭിക്കുന്ന രീതിയില്‍ ഇറിഗേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്നും മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു.

ചിറ്റൂരിന്റെ പാല്‍പ്പെരുമ

ചിറ്റൂര്‍ ബ്ലോക്കില്‍ പ്രതിദിനം ശരാശരി 1,30,542 ലിറ്റര്‍ പാല്‍ ഉല്‍പാദനം

പ്രതിദിനം ശരാശരി 1,30,542 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിച്ച് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍. 2020-21 വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 1,30,542 ലിറ്റര്‍ പാലാണ് ചിറ്റൂര്‍ ക്ഷീരവികസനയൂണിറ്റിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നത്.2019- 20 വര്‍ഷത്തെക്കാള്‍ പ്രതിദിനം 7500 ലിറ്റര്‍ പാലിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
സൂക്ഷ്മകൃഷിയിലൂടെ വിജയം കൊയ്യുന്ന പെരുമാട്ടി പഞ്ചായത്ത്, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്ന വടകരപ്പതി പഞ്ചായത്ത്, കരിമ്പ്, നിലക്കടല മുതലായ കൃഷികളുള്ള എലപ്പുള്ളി, പൊല്‍പ്പുള്ളി പഞ്ചായത്തുകള്‍, വന്‍കിട പശുഫാമുകളുള്ള കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത്, ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റി എന്നിവ ഉള്‍പ്പെടുന്നതാണ് ചിറ്റൂര്‍ ക്ഷീരവികസനയൂണിറ്റ്.

59 ക്ഷീര സംഘങ്ങളിലായി 6150 കര്‍ഷകര്‍

ചിറ്റൂര്‍ ക്ഷീരവികസനയൂണിറ്റിന് കീഴില്‍ ആകെ 59 ക്ഷീരസംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 6150 ക്ഷീരകര്‍ഷകര്‍ പ്രതിദിനം സംഘങ്ങളില്‍ പാല്‍ നല്‍കിവരുന്നു. ഒന്നും രണ്ടും പശുക്കളെ വളര്‍ത്തി ജീവിതം നയിക്കുന്ന സാധാരണ കര്‍ഷകരും 50 മുതല്‍ 100 പശുക്കള്‍ ഉള്‍പ്പെടുന്ന മുപ്പതോളം വന്‍കിട കര്‍ഷകരും ചിറ്റൂര്‍ മേഖലയിലുണ്ട്.
പ്രതിമാസം ശരാശരി പരിശോധിക്കുകയാണെങ്കില്‍ 42,53,764 ലിറ്റര്‍ പാല്‍ ക്ഷീരസംഘങ്ങള്‍ വഴി വിപണിയില്‍ നല്‍കുമ്പോള്‍ ശരാശരി 1616.43 ലക്ഷം രൂപ ക്ഷീരകര്‍ഷകരിലെത്തുന്നു.

ക്ഷീരവികസന പദ്ധതികളുമായി വകുപ്പും ത്രിതല പഞ്ചായത്തും

ക്ഷീരവികസനവകുപ്പിന്റെയും ത്രിതലപഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ വിവിധങ്ങളായ ക്ഷീരവികസനപദ്ധതികളും ധനസഹായവും ക്ഷീരകര്‍ഷകര്‍ക്കും സൊസൈറ്റികള്‍ക്കുമായി നടപ്പിലാക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ക്ഷീരവികസനവകുപ്പ് മുഖേന 2019- 20 വര്‍ഷത്തില്‍ 98.75 ലക്ഷം രൂപയും 2020-21ല്‍ 154.89 ലക്ഷം രൂപയും 2021-22 വര്‍ഷത്തില്‍ ഇതുവരെ 111 ലക്ഷം രൂപയും ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കി. ത്രിതലപഞ്ചായത്ത് പദ്ധതിപ്രകാരം ക്ഷീരകര്‍ഷകര്‍ക്ക് മാത്രമായി 2019-20ല്‍
150. 77 ലക്ഷവും 2020-21ല്‍ 225.12 ലക്ഷവും 2021- 22ല്‍ 174. 91 ലക്ഷം രൂപയും ഉള്‍പ്പെടെ 3.5 കോടിയോളം ചിറ്റൂര്‍ ക്ഷീരമേഖലയില്‍ വിനിയോഗിച്ചു.

1800 ഹെക്ടറിലാണ് ക്ഷീരകര്‍ഷകര്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നത്. തീറ്റപ്പുല്‍കൃഷി പദ്ധതിയിനത്തില്‍ ജലസേചനം, സബ്‌സിഡി, യന്ത്രവല്ക്കരണം, ഹൈഡ്രോപോണിക് കൃഷി, തരിശുഭൂമിയില്‍ കൃഷി എന്നീ പദ്ധതികളും ധനസഹായവും നടപ്പാക്കുന്നുണ്ട്.
ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍വഴി കേരളത്തിലെ പാലുത്പാദനരംഗത്ത് മികച്ച സംഭാവന നല്‍കുകയാണ് ചിറ്റൂര്‍ ബ്ലോക്ക്.

ഗാര്‍ഹിക സൗരോര്‍ജ പ്ലാന്റ് രജിസ്‌ട്രേഷനും ബോധവത്ക്കരണവും 23 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും

അനര്‍ട്ട് നടപ്പാക്കി സൗര തേജസ് പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക സൗരോര്‍ജ്ജ പ്ലാന്റുകളുടെ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവല്‍ക്കരണവും ഫെബ്രുവരി 23 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. സൗരതേജസ്സ് പദ്ധതിയുടെ ഭാഗമായി രണ്ട് കെഡബ്ല്യൂ മുതല്‍ 10 കെഡബ്ല്യൂ ശേഷി വരെ സ്ഥാപിക്കുന്ന സൗരോര്‍ജ പ്ലാന്റുകള്‍ക്കും 40 ശതമാനം വരെ സബ്സിഡി ലഭിക്കുമെന്ന് അനെര്‍ട്ട് ജില്ലാ ഓഫീസര്‍ അറിയിച്ചു. അനെര്‍ട്ടിന്റെ ജില്ലാ ഓഫീസിലും ഊര്‍ജമിത്ര കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ നടത്തും.  (ഫെബ്രുവരി 22) അനര്‍ട്ട് ജില്ലാ ഓഫീസിലും 23 ന് ഹോട്ടല്‍ ഗസാലയിലും രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും. ഊര്‍ജമിത്രയുടെ ഭാഗമായി പാലക്കാട് കലക്ടറേറ്റില്‍ രജിസ്‌ട്രേഷന്‍ ക്യാപ് നടക്കും.

(ഫെബ്രുവരി 22) ചിറ്റൂര്‍ – തത്തമംഗലം മുന്‍സിപ്പാലിറ്റി ഓഫീസ്, അനര്‍ട്ട് ജില്ലാ ഓഫീസ്, ഒറ്റപ്പാലം ഊര്‍ജമിത്ര ഓഫീസിലും എന്നിവിടങ്ങളിലും 23 ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഊര്‍ജമിത്രയുടെ നെന്മാറ, മലമ്പുഴ, കോങ്ങാട് ഓഫീസിലും രജിസ്‌ട്രേഷന്‍ ക്യാമ്പ് . തൃത്താല ഊര്‍ജമിത്ര ഓഫിസ് പെരിങ്ങോട് അക്ഷയ കേന്ദ്രം എന്നിവിടങ്ങളില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും. താത്പര്യമുള്ളവര്‍ വൈദ്യൂതി ബില്‍, ആധാര്‍ കാര്‍ഡ്, രജിസ്‌ട്രേഷന്‍ തുകയായ 1225 രൂപ എന്നിവയുമായി എത്തണം.

കാര്‍ഷികമേഖലയില്‍ സൗരോര്‍ജ വൈദ്യുതി പ്രോത്സാഹിപിക്കുന്നതിന് വിവിധ പദ്ധതികള്‍ക്ക് 60ശതമാനം സബ്സിഡി ലഭിക്കും. നിലവിലെ വൈദ്യുത കാര്‍ഷിക പദ്ധതികളോട് ചേര്‍ന്ന് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനും വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ഷിക ആവശ്യത്തിന് സൗരോര്‍ജ പമ്പ് സ്ഥാപിക്കാനും സബ്സിഡി ലഭിക്കും. നിലവില്‍ കാര്‍ഷികകണക്ഷനുള്ള പമ്പുകള്‍ക്ക് ശേഷി അനുസരിച്ച് ഗിഡ് ബന്ധിത സൗരോര്‍ജ പ്ലാന്റുകള്‍ സബ്സിഡിയില്‍ സ്ഥാപിക്കാം. അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി വകുപ്പിനു നല്‍കി അധിക വരുമാനം നേടാമെന്നും അനര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അനര്‍ട്ട് ജില്ലാഓഫീസ്, ടൗണ്‍ റെയില്‍വേസ്റ്റേഷന് എതിര്‍വശം, പാലക്കാട് – 678001 എന്ന വിലാസത്തിലോ 2504182,9188119409 നമ്പറിലോ ബന്ധപ്പെടാം.

പാലക്കാട് ഊര്‍ജമിത്ര : 9846668721

ഒറ്റപ്പാലം ഊര്‍ജമിത്ര : 9447721968

നെന്മാറ ഊര്‍ജമിത്ര : 9744234087

മലമ്പുഴ ഊര്‍ജമിത്ര : 8281810950

തൃത്താല ഊര്‍ജമിത്ര : 9645299105

കോങ്ങാട് ഊര്‍ജമിത്ര: 9447343170

പട്ടാമ്പി ഊര്‍ജമിത്ര : 9846459448

മലമ്പുഴ ഐ.ടി.ഐ-ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മലമ്പുഴ വനിത ഐ.ടി.ഐ യുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി നടത്തുന്ന കോഴ്‌സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മൂന്ന് മാസം കാലാവധിയുള്ള സ്റ്റിച്ചിംഗ് ആന്റ് എംബ്രോയിഡറി കോഴ്‌സിലും, പ്ലസ്ടൂ,ഐ.ടി.ഐ/ഐ.ടി.സി എന്‍ജിനീയറിംഗ് ബ്രാഞ്ചില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മൂന്ന് മാസത്തെ ത്രീ ടി വിഷ്വലൈസേഷന്‍ കോഴ്‌സിനും(ത്രീ ടി എസ് മാക്‌സ്, വി- റേ, ഫോട്ടോഷോപ്പ്, റെവിറ്റ്) , എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക്ഒരു മാസം ദൈര്‍ഘ്യമുള്ള ടാലി ഇ.ആര്‍.പി 9 ്, ് എം.എസ്.ഓഫീസ് ആന്റ് ഇന്റര്‍നെറ്റ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷി്ക്കും. ഫോണ്‍: 8089521397.

ലേലം

കല്ലേക്കാട് ജില്ലാ ഹെഡ്ക്വട്ടേഴ്‌സിലെഒരു ഏലവ് മരം,അഞ്ച് ഈറമ്പനകളും മാര്‍ച്ച് മൂന്നിന് രാവിലെ 11 ന് ഡെപ്യൂട്ടി കമാണ്ടറിന്റെ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. ലേല വസ്തു ലേല തീയതിക്ക് അഞ്ച് ദിവസം മുന്‍പുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ ഡെപ്യൂട്ടി കമാണ്ടറിന്റെ അനുമതിയോടെ പരിശോധിക്കാം. ഫോണ്‍: 0491 2536700

ലേലം

പട്ടാമ്പി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മഹാഗണി, പട്ടാമ്പി വില്ലേജ് ഓഫീസ് പരിസരത്തെ തേക്ക്മരങ്ങള്‍ മാര്‍ച്ച് 10ന് രാവിലെ 11 ന് പട്ടാമ്പി താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍:0466-2214300.

ന്യൂട്രിഷനിസ്റ്റ് നിയമനം

ആലത്തൂര്‍, അട്ടപ്പാടി, കൊല്ലങ്കോട്, പട്ടാമ്പി ബ്ലോക്കുകളിള്‍ ന്യൂട്രിഷനിസ്റ്റ്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്സ്.എസി ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രിഷന്‍ ക്ലിനിക്/ന്യൂട്രിഷന്‍ ആന്റ് ഡയറ്റിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്(ഫെബ്രുവരി 1, 2022) കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും ഹോസ്പിറ്റല്‍ പ്രവൃത്തി പരിചയം, ഡയറ്റ് കൗണ്‍സിലിംഗ് എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ഫോമിന് shorturl.at/rD359 സന്ദര്‍ശിക്കുക.

ക്വട്ടേക്ഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം, ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ വെള്ളിനേഴി, പൂക്കോട്ട്കാവ്, കരിമ്പുഴ, കടമ്പഴിപ്പുറം പഞ്ചായത്ത്/സെക്ടറുകളിലെ അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ഫെബ്രുവരി 28 ന് വൈകിട്ട് മൂന്നിനകം നല്‍കണം.ഫോണ്‍: 0466 2961026

യോഗം 26 ന്

ജില്ലയിലെ എസ്.സി.പി/ടി.എസ്.പി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാതല കമ്മിറ്റി യോഗം ഫെബ്രുവരി 26 ന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കൊടുവായൂര്‍ -തൃപ്പാളൂര്‍ റോഡില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കുനിശ്ശേരി ജംഗ്ഷനും നരിപ്പൊറ്റക്കു മിടയില്‍ ഇന്നും നാളെയും (ഫെബ്രുവരി 22, 23) ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കൊടുവായൂരില്‍ നിന്നും തൃപ്പാളൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുനിശ്ശേരി ജംഗ്ഷന്‍ വഴിയും തൃപ്പാളൂരില്‍ നിന്നും കൊടുവായൂരിലേക്ക് പോവുന്ന വാഹനങ്ങള്‍ കുനിശ്ശേരി ബൈപ്പാസ് വഴിയും പോവണം.

മുട്ടക്കോഴി വളര്‍ത്തല്‍ – സൗജന്യ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ഫെബ്രുവരി 24ന് രാവിലെ പത്തുമുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കുന്നു . താത്പര്യമുള്ളവര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ,ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ 04912815454 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം

 

സ്‌മൈല്‍ പദ്ധതിയിലേക്ക് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

കോവിഡില്‍ മരണമടഞ്ഞ പട്ടികജാതിയില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്മൈല്‍ (കുറഞ്ഞ പലിശ നിരക്കുള്ള പ്രത്യേകം വായ്പാ പദ്ധതി) പദ്ധതിയിലേക്ക് വരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണത്താല്‍ മൂലം ഉപജീവനമാര്‍ഗ്ഗം നിലച്ചകുടുംബങ്ങളുടെ പുനരുജ്ജീവനത്തിന് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് വായ്പാ നല്‍കുന്നത്. പദ്ധതി തുകയില്‍ 3ശതമാനം – 5 ശതമാനംഗുണഭോക്തൃ വിഹിതമായി അടയ്ക്കണം. വായ്പയുടെ പലിശ നിരക്ക് പ്രതി വര്‍ഷം 4.5 ശതമാനം ആയിരിക്കും. വായ്പ തിരിച്ചടവ് കാലയളവ് അഞ്ച് വര്‍ഷമാണ്. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ കൂടാന്‍ പാടില്ല.വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണെന്നുള്ള സര്‍ട്ടിഫിക്കറ്റിനു പുറമെ അപേക്ഷകനും മരിച്ചയാളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന ആധികാരിക രേഖയും നല്‍കണം.് താത്പര്യമുള്ളവര്‍ ഫെബ്രവരി 26 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0491-2544411, 9400068509

കരാര്‍ നിയമനം

പാലക്കാട് മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്റിറിട്രോവൈറല്‍ തെറാപ്പി (ART) സെന്റ്‌റില്‍ സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. . യോഗ്യത എം.എസ്. ഡബ്ല്യൂ / ബി.എ സോഷ്യോയോളജി. യോഗ്യരായവര്‍ ഡയറക്ടര്‍,പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് (IIMS), കുന്നത്തൂര്‍മേട് പോസ്റ്റ്, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 24 നകംഅപേക്ഷ നല്‍കണം.

error: Content is protected !!