Input your search keywords and press Enter.

കെപിഎസി ലളിത അന്തരിച്ചു:സംസ്കാരം ഇന്ന്

 

ചലച്ചിത്ര നടി കെപിഎസി ലളിത (KPAC Lalitha) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിൽ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 74 വയസായിരുന്നു. സംസ്ഥാന സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു. മലയാളത്തിലും തമിഴിലുമായി 550ൽ ഏറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിൽ. പൊതുദർശനം തൃപ്പൂണിത്തുറയിൽ  രാവിലെ 8 മുതൽ.

ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു ജനനം. 10 വയസ്സുള്ളപ്പോൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്. പിതാ‍വ് കടയ്ക്കത്തറൽ വീട്ടിൽ കെ അനന്തൻ നായർ ആണ്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു.

മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലൂടെ അഭിനയരംഗത്തെത്തി. രണ്ട്പ്രാവശ്യം മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും (അമരം–1991, ശാന്തം–2000) നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും (1975 –നീലപ്പൊന്മാന്‍, 1978–ആരവം, 1990 –അമരം), 1991 –കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) ലഭിച്ചു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.

10 വയസ്സുള്ളപ്പോള്‍ നാടക അഭിനയം ആരംഭിച്ചു. ചെറുപ്പംമുതല്‍ നൃത്തം അഭ്യസിച്ചു. ഗീഥയുടെ ബലിയായിരുന്നു ആദ്യ നാടകം. പിന്നീട് കെപിഎസിയില്‍ ചേര്‍ന്നു. അവിടെ ആദ്യകാല ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചു. 1970ല്‍ ഉദയായുടെ ‘കൂട്ടുകുടുംബ’ത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹംകഴിച്ചു. 1998-ല്‍ ഭരതന്റെ മരണശേഷം സിനിമയില്‍നിന്ന് വിട്ടുനിന്നു. പക്ഷേ 1999-ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ ശക്തമായി തിരിച്ചു വന്നു.

ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. ചെറുകാട് പുരസ്‌കാരം ലഭിച്ച ‘കഥ തുടരു’മാണ് ആത്മകഥ. അഭിനയത്തിന് ദേശീയപുരസ്‌കാരം. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളിലെ ശബ്ദസാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷ സഹയാത്രികയായിരുന്നു. ആലപ്പുഴ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു ജനനം. പിതാവ് ഫൊട്ടോഗ്രഫറായിരുന്ന കെ അനന്തന്‍ നായര്‍, അമ്മ ഭാര്‍ഗവിയമ്മ. അന്തരിച്ച സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍. നാലു സഹോദരങ്ങള്‍.

സംസ്‌കാരം ഇന്ന് വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍; രാവിലെ എട്ട് മുതല്‍ തൃപ്പൂണിത്തുറയില്‍ പൊതുദര്‍ശനം

error: Content is protected !!