Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍ / പി എസ് സി അറിയിപ്പുകള്‍ ( 23/02/2022 )

റവന്യു കോംപ്ലക്‌സ് : പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍ – ജില്ലാ കലക്ടര്‍
പീരങ്കി മൈതാനത്ത് റവന്യു കോംപ്ലക്‌സ് നിര്‍മാണം തുടങ്ങുന്നുവെന്ന രീതിയില്‍ തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. പ്രദേശത്ത് നിര്‍മാണം നടത്തുന്നതിനെതിരെ മേയര്‍ നിര്‍ദ്ദേശം നല്‍കിയെന്ന പ്രചാരണവും വാസ്തവ വിരുദ്ധമാണ്.

2016-17ലെ സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് റവന്യു ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനായി സ്ഥല ലഭ്യത സംബന്ധിച്ചും സ്റ്റേഡിയത്തിന് പാട്ടത്തിന് നല്‍കിയിട്ടുള്ളതില്‍ കവിഞ്ഞ സ്ഥലത്ത് കയ്യേറ്റം നടക്കുന്നതായുള്ള പരാതി പരിശോധിക്കുന്നതിനുമായി പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. റവന്യു ടവര്‍ നിര്‍മാണത്തിന് ഇതുവരെ ഭരണാനുമതി ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് അനുസൃതമായി മാത്രമാകും ഈ മേഖലയുടെ വിനിയോഗം സംബന്ധിച്ച തീരുമാനം എടുക്കുക എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

വേനല്‍ ജാഗ്രത അനിവാര്യം – ഡി.എം.ഒ
വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ വിവിധ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. വേനല്‍ക്കാല-ജലജന്യരോഗങ്ങള്‍, സൂര്യാതപം/സൂര്യാഘാതം എന്നിവയ്ക്ക് സാധ്യത ഏറുകയാണ്.
വെള്ളം മലിനമാകാനുള്ള സാധ്യത നിലനില്‍ക്കെ ചെമ്പുകളിലും വലിയപാത്രങ്ങളിലും മൂടിവച്ച് സംഭരിച്ചില്ലങ്കില്‍  കൊതുക് പെരുകി  ഡെങ്കിപ്പനി, ചിക്കന്‍ഗൂനിയ, സിക്ക തുടങ്ങിയവയ്ക്ക്  സാധ്യതയേറും. ജല-ഭക്ഷ്യജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപിത്തം, ടൈഫോയ്ഡ് തുടങ്ങിയവയും പടരാനിടയുണ്ട്.
ഉഷ്ണകാലത്ത് ധാരാളം വെള്ളം കുടിക്കണം. യാത്രവേളകളിലും, അല്ലാതെയും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാം. നിറമുള്ള/കൃത്രിമ പാനീയങ്ങള്‍, കോളകള്‍, മധുരപാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കണം. പുറത്തുനിന്നും വാങ്ങുന്ന കുടിവെള്ളം ശുദ്ധമായ സ്രോതസ്സില്‍ നിന്നുള്ളതാണെന്ന സര്‍ട്ടിഫിക്കറ്റ് വില്പനക്കാര്‍ കരുതണം.
അംഗീകൃത വാഹനങ്ങളില്‍ മാത്രം ജലവിതരണം നടത്താം.  ആരോഗ്യപ്രവര്‍ത്തകര്‍ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും/സി.എച്ച്.സി/പി.എച്ച്.സി സബ് സെന്റുകളില്‍ ഉള്‍പ്പെടെ ഒ.ആര്‍.എസ് സിങ്കി കോര്‍ണറുകള്‍ സജ്ജീകരിക്കണം. പഞ്ചായത്ത് തലത്തില്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം. സ്വകാര്യ ആശുപത്രികള്‍ പ്രവേശിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് ഡി. എം. ഒ ഡോ. ബിന്ദു മോഹന്‍ നിര്‍ദ്ദേശിച്ചു.
ചിക്കന്‍പോക്‌സ്, മുണ്ടിനീര്, ത്വക്ക്‌രോഗങ്ങള്‍. അലര്‍ജി, വൈറല്‍പ്പനി എന്നിവയും വേനല്‍ക്കാലത്ത് കൂടുതലായി ഉണ്ടാകാം. ശുചിത്വം പാലിക്കുകയും രോഗങ്ങള്‍ വരാതെ നോക്കുകയുമാണ് പ്രധാനം.
സൂര്യാഘാതം -മുന്‍കരുതലുകള്‍
• ദാഹം ഇല്ലെങ്കിലും ഓരോമണിക്കൂര്‍ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം.
• ഉപ്പിട്ട് നാരങ്ങാവെള്ളം, കഞ്ഞിവെള്ളം സംഭാരം എന്നിവ ഉപയോഗിക്കാം.
• സൂര്യാഘാതമേറ്റാല്‍ ഉടനടി തണലിലേയ്ക്ക് മാറണം. ഉഷ്ണം മാറുന്നില്ലെങ്കില്‍ വെള്ളത്തില്‍ മുക്കിപിഴിഞ്ഞ തുണികൊണ്ട് തലോടാം.
• കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങല്‍ ധരിക്കണം
• വെയിലത്ത് ജോലി ചെയ്യേണ്ട സാഹചര്യങ്ങളില്‍ ജോലി സമയം ക്രമീകരിക്കണം
• ചൂടുകൂടുന്ന സമയങ്ങളില്‍ കുട്ടികള്‍ പ്രായമായവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങരുത്
• വെയിലത്ത് കാറുകളിലും ഇതര വാഹനങങളിലും കുട്ടികളെ ഇരുത്തിയിട്ട് ഷോപ്പിംഗ് പാടില്ല.
• വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നതിന് വാതിലുകളും ജനലുകളും തുറന്നിടാം
• ചര്‍മ്മസംരക്ഷണത്തിനായി നിലവാരമുള്ള സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കണം.
• പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കാം. വറുത്തതും മൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കണം.
• യാത്രാവേളയില്‍ തൊപ്പി, സണ്‍ഗ്ലാസ്, കൈലേസുകള്‍ എന്നിവ കരുതണം.
• അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ പ്രഥമശൂശ്രൂഷ നല്‍കി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കണം.

 

കാഷ്യൂ കോര്‍പ്പറേഷന്റെ ‘മികവ് 2021′ അവാര്‍ഡ് വിതരണം
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കാഷ്യൂ കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ‘മികവ് 2021′ പദ്ധതിയുടെ ഭാഗമായി പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷനായി. എം.ഡി. ഡോ.രാജേഷ് രാധാകൃഷ്ണന്‍ ഷോപ്പ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.രാജഗോപാല്‍ കാപ്പക്‌സ് ചെയര്‍മാന്‍ എം.ശിവശങ്കരപ്പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എ പ്ലസ് നേടിയ 114, 9 എ പ്ലസ് നേടിയ 25, പ്ലസ് ടു മുഴുവന്‍ എ പ്ലസ് നേടിയ 18, എസ്.എസ്.എല്‍.സി-പ്ലസ് ടു ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ എസ്.സി/എസ്.ടി വിഭാഗത്തിലെ 11, എം.ബി.ബി.എസ് പ്രവേശനം നേടിയ ആറ് എം.എസ്.സി. ബയോകെമിസ്ട്രി, ജേര്‍ണലിസം ഡിപ്ലോമ, ജെ.ആര്‍.എഫ് നെറ്റ് റാങ്ക് ജേതാക്കള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്, ക്യാഷ് അവാര്‍ഡുകള്‍, പഠനസഹായം എന്നിങ്ങനെ 7,30,000 രൂപ വിതരണം ചെയ്തത്.

 

അപേക്ഷ ക്ഷണിച്ചു
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളായ  അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍  ടെക്‌നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് എട്ട്. ഫോം തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്ന് വാങ്ങാം. വിശദവിവരങ്ങള്‍ക്ക് : 9496846522.

 

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം 25 ന്
കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ എകദിന പരിശീലനം ഫെബ്രുവരി 25 ന്.  രജിസ്ട്രേഷനായി ഫോണ്‍- 04742537300.

 

രാത്രിനടത്തം (ഫെബ്രുവരി 25)
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമവും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ രാത്രിനടത്തം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 ന് രാത്രി എട്ട് മണിക്ക് സിവില്‍ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ്  സ്റ്റാന്‍ഡ്, ചിന്നക്കട (ക്ലോക്ക് ടവര്‍) റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് രാത്രി ഒന്‍പത് മണിക്ക് ബീച്ചില്‍ അവസാനിക്കും. ജനപ്രതിനിധികള്‍, സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍, സ്ത്രീ സംഘടനകള്‍,  റസിഡന്‍ന്റ്‌സ് അസോസിയേഷന്‍, എന്‍.സി.സി, എന്‍.എസ്.എസ്, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 9497667365.

 

റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ സഹകരണ ബാങ്കിലെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  (കാറ്റഗറി നമ്പര്‍: 220/15) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍  റദ്ദ് ചെയ്തതായി പി.എസ്. സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

റാങ്ക് പട്ടിക റദ്ദാക്കി
ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍: 296/14) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍  റദ്ദ്  ചെയ്തതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നിയോനാറ്റല്‍ റിസസ്റ്റ്യേഷന്‍ സിസ്റ്റം നൈസ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 28 ന് വൈകിട്ട് മൂന്നിനകം നല്‍കണം. ഫോണ്‍ 0475 2222702

 

തേക്ക് തടി വില്‍പന
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള തേക്ക് തടിയുടെ ചില്ലറ വില്‍പന കുളത്തൂപ്പുഴ, തെ•ല, ആര്യങ്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ മാര്‍ച്ച് 14 മുതല്‍. ഒരാള്‍ക്ക് പരമാവധി അഞ്ച് ക്യുബിക് മീറ്റര്‍ ലഭ്യമാകും. വീട് നിര്‍മ്മിക്കുന്നതിനുള്ള അംഗീകൃത പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ അഞ്ചുവരെ വില്‍പ്പന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0471 2529143.

 

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റേയും ക
ടയ്ക്കല്‍ മണക്കാട് മുക്കുന്നം സര്‍ക്കാര്‍ യു.പി.എസിന്റെയും  ആഭിമുഖ്യത്തില്‍ വനം പരിസ്ഥിതി സംരക്ഷണം വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നസിയത്ത് ബീവി ഉദ്ഘാടനം ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

ലേലം  
സദാനന്ദപുരം കശുമാവ് തോട്ടത്തില്‍ നിന്നും കശുവണ്ടി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള ലേലം മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നടത്തും. ദര്‍ഘാസ് ഫോമുകള്‍ ഇതേ ഓഫീസില്‍ നിന്ന് ലഭിക്കും. ലേലം മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ മാര്‍ച്ച് ഒമ്പതിന് നിശ്ചിത സമയത്തും സ്ഥലത്തും ലേലം നടത്തുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0474 2748976.

 

സ്വയംതൊഴില്‍ വായ്പ
ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നും 30 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് (അഞ്ച് സെന്റില്‍ കുറയാത്ത വസ്തു/ഉദ്യോഗസ്ഥ) ജാമ്യവ്യവസ്ഥയില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ംംം.സംെറര.ീൃഴ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫീസില്‍ നേരിട്ടോ മേഖല മാനേജര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടക്കുളങ്ങര പി.ഒ, തിരുവനന്തപുരം-695023 മേല്‍വിലാസത്തിലോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2328257, 9496015006.

error: Content is protected !!