ലാൻഡ് റവന്യൂ, സർവെ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്കുള്ള 2021ലെ റവന്യൂ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റവന്യൂ ദിനമായ ഫെബ്രുവരി 24നു മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന റവന്യൂ ദിനാചരണം ഈ വർഷം മുതൽ പുനരാരംഭിക്കുകയാണെന്നും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
ലാന്റ് റവന്യൂ വകുപ്പിൽ നിന്നും ഓരോ ജില്ലയിലേയും മികച്ച മൂന്ന് വില്ലേജ് ഓഫീസർമാർക്കും സംസ്ഥാനത്തെ മികച്ച മൂന്ന് തഹസിൽദാർമാർക്കും മികച്ച മൂന്ന് എൽ ആർ തഹസിൽദാർമാർക്കും, മികച്ച മൂന്ന് ആർഡിഒ/ സബ് കളക്ടർമാർക്കും മികച്ച മൂന്ന് ഡെപ്യൂട്ടി കളക്ടർമാർക്കും മികച്ച മൂന്ന് ജില്ലാ കളക്ടർമർക്കും അവാർഡുകൾ സമ്മാനിക്കും. ഓരോ ജില്ലയിലേയും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഓരോ വില്ലേജ് ഓഫീസിനും സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്ന ഓരോ താലൂക്കോഫീസിനും റവന്യു ഡിവിഷണൽ ഓഫീസിനും ജില്ലാ കളക്ടർക്കും സർവേ സൂപ്രണ്ടിനും അവാർഡ് സമ്മാനിക്കും. കൂടാതെ ഹെഡ് സർവേയർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ എന്നിവരിൽ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വച്ച മൂന്ന് പേർക്ക് വീതവും അവാർഡ് നൽകും.
ദുരന്തനിവാരണ വകുപ്പിൽ നിന്നും ജില്ലയിലെ ഏറ്റവും മികച്ച ഹസാർഡ്
അനലിസ്റ്റ്, സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിലെ ഹസാർഡ് അനലിസ്റ്റ്, സെക്ടറൽ സ്പെഷ്യലിസ്റ്റ്, ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ കോ-ഓർഡിനേറ്റർ എന്നിവർക്കും അവാർഡുകൾ വിതരണം ചെയ്യും. 24ന് വൈകിട്ട് ആറിന് അയ്യൻകാളി ഹാളിലാണ് ചടങ്ങ്.
വിവിധ പുരസ്കാര ജേതാക്കൾ ഇവർ
അവാർഡ് ജേതാക്കൾ, മികച്ച വില്ലേജ് ഓഫീസർമാർ (ജില്ല, പേര്, വില്ലേജ് എന്ന ക്രമത്തിൽ)
തിരുവനന്തപുരം : ഷറഫുദ്ദീൻ എ – പള്ളിപ്പുറം, ജയശ്രീ വി കെ – നഗരൂർ, ബിജോയ് ഡി – വീരൺകാവ്.
കൊല്ലം: ജി എസ് ശ്രീകുമാർ – കൊല്ലം ഈസ്റ്റ്, ഗീതാകുമാരി ആർ – തൃക്കടവൂർ, രതീഷ് ടി – കോട്ടുക്കൽ.
പത്തനംതിട്ട: ബിജുമോൻ പി – കടപ്ര, പ്രതാപൻ എ – ഇരവിപേരൂർ, രശ്മി ജി – മല്ലപ്പള്ളി.
ആലപ്പുഴ: ലയ എസ് – കൈനകരി സൗത്ത്, അനുപമ ഇ ആർ – തണ്ണീർമുക്കം തെക്ക്, മനോജ്കുമാർ ബി – കാവാലം.
കോട്ടയം: പി ടി ദിനേശൻ – കാണക്കാരി, ജയകുമാർ ആർ- മുട്ടമ്പലം, വി എം സുബേർ- കാഞ്ഞിരപ്പിള്ളി.
ഇടുക്കി: ജെയ്സൺ ജോർജ്ജ് – കട്ടപ്പന, ഗോപകുമാർ കെ – കുടയാത്തൂർ, മായ കെ തങ്കപ്പൻ – എലപ്പള്ളി
എറണാകുളം: നസീറ ടി എ – കോതമംഗലം, അമ്പിളി എസ് – നടമ, ജോർജ്ജ് സി വാളൂരാൻ – വാളകം.
തൃശൂർ: അനിത കുമാരി എ എൻ – വടക്കാഞ്ചേരി-പാർളിക്കാട്, ജോബി കെ കെ – കല്ലൂർ-തെക്കുമുറി, ബിന്ദു കെ – മുള്ളൂർക്കര-ആറ്റൂർ.
പാലക്കാട്: ബിന്ദു കൃഷ്ണൻ സി – കടമ്പഴിപുറം 1, ജയചന്ദ്രൻ ആർ – കണ്ണമ്പ്ര 1, കൃഷ്ണകുമാരി എസ് – കിഴക്കഞ്ചേരി 2.
മലപ്പുറം: റെജി ടി ജോർജ്ജ് – പുഴക്കാട്ടിരി, ഷിബു എൻ വി – കരുലായ്.
കോഴിക്കോട്: ജയൻ ഇ കെ – പന്തളായാനി, സുരേഷൻ മാവിലാരി – ചേമഞ്ചേരി, അബ്ദുൾ ഖഫൂർ കെ പി – രാരോത്ത്.
വയനാട്: ലൈല സി വി – പൊരുന്നന്നൂർ, സന്തോഷ് പി വി – എടവക, ഷിബു ജോർജ്ജ് – പാടിച്ചിറ.
കണ്ണൂർ: സുനിൽകുമാർ പി – കണ്ണൂർ-1, ഷൈജു ബി – കോളാരി, സന്ദീപ് എ കെ – പിണറായി.
കാസർഗോഡ്: മുഹമ്മദ് ഹാരിസ് പി എ – കുഡ്ലു, ആനന്ദ് എം സെബാസ്റ്റ്യൻ – കാസർഗോഡ്, ബിജു കെ വി – നീലേശ്വരം.
മികച്ച തഹസിൽദാർ (പേര്, താലൂക്ക്, ജില്ല എന്ന ക്രമത്തിൽ)
രഞ്ജിത്ത് ജോർജ്ജ് – കണയന്നൂർ – എറണാകുളം
വിനോദ് രാജ് – കുന്നത്തുനാട് – എറണാകുളം
ഉഷ ആർ – ചേർത്തല – ആലപ്പുഴ
മികച്ച തഹസിൽദാർ (എൽ ആർ)
അഗസ്റ്റിൻ എം ജെ – മാനന്തവാടി – വയനാട്
മനോഹരൻ പി ഡി – ചങ്ങനാശ്ശേരി – കോട്ടയം
ശോഭ സതീഷ് – നെയ്യാറ്റിൻകര – തിരുവനന്തപുരം
മികച്ച തഹസിൽദാർ (ആർ ആർ, എൽ എ)
രാജമ്മ എം എസ് – സ്പെഷൽ തഹസിൽദാർ (റവന്യു റിക്കവറി) പാലക്കാട് – പാലക്കാട്
പ്രേംലാൽ എം പി – സ്പെഷൽ തഹസിൽദാർ (എൽഎ), ജനറൽ, തിരുവനന്തപുരം – തിരുവനന്തപുരം
സജീവ് കുമാർ പി എ – സ്പെഷൽ തഹസിൽദാർ (എൽ എ) എൻ എച്ച്-2, ആലപ്പുഴ – ആലപ്പുഴ
മികച്ച സബ്ബ് കളക്ടർ / ആർഡിഒ (പേര്, സബ് ഡിവിഷൻ, ജില്ല എന്നിവ ക്രമത്തിൽ)
അനു കുമാരി എസ് (സബ് കളക്ടർ – തലശ്ശേരി, കണ്ണൂർ)
മാധവിക്കുട്ടി എം എസ് (സബ്ബ് കളക്ടർ, തിരുവനന്തപുരം)
ബിജു സി ആർഡിഒ – വടകര, കോഴിക്കോട്
മികച്ച ഡെപ്യൂട്ടി കളക്ടർ (പേര്, തസ്തിക, ജില്ല)
ജേക്കബ് സഞ്ജയ് ജോൺ – ഡെപ്യൂട്ടി കളക്ടർ (എൽഎ) – തിരുവനന്തപുരം
മുഹമ്മദ് സഫീർ ഇ – എ.ഡി.എം & ഡെപ്യൂട്ടി കളക്ടർ (ജനറൽ) – തിരുവനന്തപുരം
സന്തോഷ് കുമാർ എസ് – ഡെപ്യൂട്ടി കളക്ടർ (എൽ ആർ) – ആലപ്പുഴ
മികച്ച ജില്ലാ കളക്ടർ
മൃൺമയി ജോഷി – പാലക്കാട്
ഡോ.നവജ്യോത് ഖോസ – തിരുവനന്തപുരം
അലക്സാണ്ടർ – ആലപ്പുഴ
മികച്ച വില്ലേജ് ഓഫീസ്
വിളപ്പിൽ – തിരുവനന്തപുരം
മൈനാഗപ്പള്ളി – കൊല്ലം
വള്ളിക്കോട് -പത്തനംതിട്ട
പട്ടണക്കാട് – ആലപ്പുഴ
കാണക്കാരി – കോട്ടയം
പാറത്തോട് – ഇടുക്കി
വാരപ്പെട്ടി – എറണാകുളം
കിഴക്കേ ചാലക്കുടി – തൃശൂർ
പാലക്കാട് 2 -പാലക്കാട്
കൊണ്ടോട്ടി – മലപ്പുറം
രാരോത്ത് – കോഴിക്കോട്
പൊരുന്നന്നൂർ – വയനാട്
കണ്ണൂർ – 1 – കണ്ണൂർ
ചെറുവത്തൂർ – കാസർഗോഡ്
മികച്ച താലൂക്ക് ഓഫീസ് കണയന്നൂർ , എറണാകുളം ജില്ല
മികച്ച ആർഡിഒ ഓഫീസ്- തിരുവനന്തപുരം, തിരുവനന്തപുരം ജില്ല
മികച്ച ജില്ല കളക്ട്രേറ്റ് – തിരുവനന്തപുരം
ദുരന്തനിവാരണ വകുപ്പ്
മികച്ച ഹസാർഡ് അനലിസ്റ്റ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
അഞ്ജലി പരമേശ്വരൻ – ഹസാർഡ് അനലിസ്റ്റ് – എറണാകുളം ജില്ല
മികച്ച ഹസാർഡ് അനലിസ്റ്റ്, സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ
അജിൻ ആർ എസ്, ഹസാർഡ് അനലിസ്റ്റ് (ജിയോളജി), KSEOC, KSDMA
മികച്ച സെക്ടറൽ സ്പെഷലിസ്റ്റ്
പ്രദീപ് ജി എസ്, ഹസാർഡ് & റിസ്ക് അനലിസ്റ്റ്
മികച്ച ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ കോ-ഓഡിനേറ്റർ
നൗഷഭ നാസ് പി പി, LSG DM Plan Coordinator, Thrissur
സർവ്വേ വകുപ്പ്
മികച്ച സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ
ആർ സോമനാഥൻ – ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയം, ആലപ്പുഴ
മികച്ച സർവ്വെ അസിസ്റ്റന്റ് ഡയറക്ടർ
ഡി മോഹൻ ദേവ്, അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ്, റീസർവ്വെ, കൊല്ലം (നിലവിൽ ഇടുക്കി സർവെ ഡെപ്യൂട്ടി ഡയറക്ടർ)
മികച്ച സർവ്വെ സൂപ്രണ്ട്
ഉണ്ണികൃഷ്ണൻ പി, റീസർവ്വെ സൂപ്രണ്ട് ഓഫീസ്, വൈക്കം, കോട്ടയം (നിലവിൽ കൊല്ലം റീസർവെ അസിസ്റ്റന്റ് ഡയറക്ടർ )
മികച്ച ഹെഡ് സർവ്വെയർ
1. മുഹമ്മദ് ഷെരീഫ് ടി പി, റീസർവ്വെ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠപുരം, കണ്ണൂർ
2. അജിതകുമാരി വി, റീസർവ്വെ സൂപ്രണ്ട് ഓഫീസ്, കഴക്കൂട്ടം, തിരുവനന്തപുരം
3. സിന്ധു എ ജി, റീസർവ്വെ സൂപ്രണ്ട് ഓഫീസ്, ചേർപ്പ്, തൃശൂർ
മികച്ച ഹെഡ് ഡ്രാഫ്റ്റ്സ്മാൻ
1. അനിൽകുമാർ എസ്, സർവ്വെ ഡയറക്ട്രേറ്റ്, തിരുവനന്തപുരം
2. രാധാമണി എം എൻ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, സർവ്വേ റേഞ്ച്, തൃശൂർ
3. കൃഷ്ണകുമാർ കെ ജി, ജില്ലാ എസ്റ്റാബ്ലിഷ്മെന്റ്, കൊല്ലം
സംസ്ഥാനത്തെ ഏറ്റവും മികച്ച സർവെയർമാർ
1. ശ്രീജിത്ത് കുമാർ കെ.കെ, റീസർവ്വെ സൂപ്രണ്ട് ഓഫീസ്, അടൂർ, പത്തനംതിട്ട
2. ഡേവിസ് ആന്റണി, റീസർവ്വെ സൂപ്രണ്ട് ഓഫീസ്, തൃശൂർ
3. നിർമ്മല കുമാരി എ, റീസർവ്വെ സൂപ്രണ്ട് ഓഫീസ്, പുനലൂർ, കൊല്ലം
മികച്ച ഡ്രാഫ്റ്റ്സ്മാൻമാർ
1. പ്രിയ എൻ, സർവ്വെ ഡയറക്ട്രേറ്റ്, തിരുവനന്തപുരം
2. രജനി ഗോപിനാഥ് മേനോൻ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, സർവെ റേഞ്ച്, തൃശൂർ
3. സബിത എസ്, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, റീസർവെ, പാലക്കാട്