Input your search keywords and press Enter.

യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായുള്ള ഹെൽപ് ലൈൻ ആരംഭിച്ചു

 

യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവർക്ക് ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി; [email protected].

നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ബന്ധപ്പെടാം.

നോര്‍ക്ക ടോള്‍ഫ്രീ നമ്പര്‍
1800 425 3939. ഇ മെയില്‍ ഐ ഡി; [email protected].

കൂടാതെ അടിയന്തര സഹായത്തിന് വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാം.

വിദേശകാര്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍

1800118797
+91 11 23012113
+91 11 23014101
+91 11 23017905

യുക്രൈയിനെതിരെ റഷ്യയുടെ യുദ്ധ പ്രഖ്യാപനതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടികളുമായി നോർക്ക .ഇതുവരെ 152 പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളത്. ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളതായി നോർക്ക റൂട്ട്സ് അറിയിച്ചു.

യുക്രൈനിയിലെ വിവിധയിടങ്ങളിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ച് ആരംഭിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യമായതിനാൽ ജനങ്ങൾ വളരെയേറെ ഭീതിതമായാണ് മുന്നോട്ടു പോകുന്നത്.

ഒഡൈസ്റ്റാർ സർവ്വകലാശാലയിലെ ഇന്ത്യക്കാരായ നിരവധി വിദ്യാർത്ഥികൾ എംബസിയുമായും നോർക്കയുമായും ബന്ധപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന മലയാളികളായ മുഴുവൻ പേരെയും നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ നോർക്ക സ്വീകരിക്കും. സഹായത്തിനായി ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതിനിടെ,യുക്രൈനിൽ നിന്ന് 182 ഇന്ത്യൻ യാത്രക്കാരുമായി യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ദില്ലിയിൽ മടങ്ങിയെത്തി. വ്യാഴാഴ്ച രാവിലെ 7:45 ഓടെയാണ് വിമാനം എത്തിയത്. തിരിച്ചെത്തിയ യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. യുക്രൈനിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ, ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യ ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ ശ്രമം നടത്തുന്നുണ്ട്.

കഴിഞ്ഞദിവസം തിരിച്ചെത്തിച്ച യാത്രക്കാർ സുരക്ഷിതമായി എത്തിയ വിവരം യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഉദ്യോഗസ്ഥനാണ് വാർത്താ ഏജൻസികളെ ഔദ്യോഗികമായി അറിയിച്ചത്. ദൗത്യം വിജയിച്ചതിൽ ഏറെ സന്തുഷ്ടരാണെന്നും യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

error: Content is protected !!