യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാനുള്ള നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ ഹംഗറിവഴി രാജ്യത്തെത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇതിനായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘം യുക്രെയ്നിലേക്ക് പുറപ്പെട്ടു.യുക്രെയ്നിന്റെ കിഴക്കൻ മേഖലയിൽ സംഘർഷം രൂക്ഷമാണ്. കിഴക്കൻ രാജ്യങ്ങൾ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും സംഘർഷത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പടിഞ്ഞാറൻ മേഖലകളിൽ വലിയ പ്രശ്നമില്ല. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ പടിഞ്ഞാറൻ യുക്രെയ്നിൽ എത്തിച്ച് അവിടെ നിന്നും ഹംഗറി അതിർത്തിവഴി ഇന്ത്യയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഹംഗറിയ്ക്ക് പുറമേ മറ്റ് പടിഞ്ഞാറൻ രാജ്യങ്ങൾ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കും.
ഹംഗറിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്നിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.