കോന്നി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ ചിറ്റൂർ കടവിൽ നിര്‍മ്മാണം മുടങ്ങി കിടക്കുന്ന പാലത്തിന്‍റെ തൂണുകളില്‍ പ്രളയത്തിൽ അടിഞ്ഞു കൂടിയ തടികൾക്കു തീ പിടിച്ചു .ശക്തമായ വെയിലില്‍ സ്വയം തീ പിടിച്ചതോ അതോ സാമൂഹ്യ വിരുദ്ധര്‍ തീ ഇട്ടതാണോ എന്നും സംശയിക്കുന്നു .
കഴിഞ്ഞ പ്രളയ കാലത്ത് അച്ചന്‍ കോവില്‍ നദിയിലൂടെ ഒഴുകി എത്തിയ കൂറ്റന്‍ തടികള്‍ ഉള്‍പ്പെടെ നിര്‍മ്മാണം മുടങ്ങി കിടക്കുന്ന പാലത്തിലെ തൂണുകളില്‍ അടിഞ്ഞു കൂടിയിരുന്നു . വെയില്‍ കൊണ്ട് ഇതെല്ലാം ഉണക്ക വിറകായി മാറിയിരുന്നു . നദിയിലെ വെള്ളം വേനലില്‍ താണതോടെ ഈ കടവ് മേഖലയില്‍ രാവും പകലും വല ഇട്ടു മീന്‍ പിടിത്തക്കാര്‍ ഉണ്ട് . ഈ തടികള്‍ സ്വയം കത്തിയത് അല്ലെന്നും കത്തിച്ചതാകുമെന്നും പ്രദേശ വാസികള്‍ സംശയിക്കുന്നു .
തടികൾക്കു തീ പിടിച്ചതറിഞ്ഞു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു .വൈസ് പ്രസിഡന്റ് , മെമ്പര്‍ റോജി എബ്രഹാം,സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ശോഭ മുരളി,ഫൈസൽ പി എച്ച്,പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്,എഞ്ചിനീയർരല്ലു പി രാജു,ശ്രീ.സുധീർ,ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ എത്തി . ഏറെ വര്‍ഷങ്ങളായി ഈ പാലം നിര്‍മ്മാണം മുടങ്ങി കിടക്കുകയാണ് .