Input your search keywords and press Enter.

ബുക്കാറെസ്റ്റിൽ നിന്ന് ആദ്യ വിമാനം മുംബൈയിലേക്ക് തിരിച്ചു; യാത്രക്കാരില്‍ 19 പേര്‍ മലയാളികള്‍

16000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങി: 2300ഓളം പേര്‍ മലയാളികള്‍ :ബുക്കാറെസ്റ്റിൽ നിന്ന് ആദ്യ വിമാനം മുംബൈയിലേക്ക് തിരിച്ചു; യാത്രക്കാരില്‍ 19 പേര്‍ മലയാളികള്‍

യുക്രൈനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. രാത്രി ഒമ്പതരയോടെ വിമാനം മുംബൈയിലെത്തും.ഇന്ത്യന്‍ സമയം 1.45 ഓടെയാണ് ബുക്കാറെസ്റ്റ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്.റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാ ദൗത്യം പുരോഗമിക്കുന്നത്.

219 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ 19 മലയാളികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ഏകദേശം 16000ത്തോളം ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍. ഇതില്‍ 2300ഓളം പേര്‍ മലയാളികളാണെന്നാണ് വിവരം

രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് വിദേശകാര്യ മന്ത്രാലയം നടത്തുന്നത്.

error: Content is protected !!