ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തന മികവുകൊണ്ട് ലോകത്തിന്റെ ആദരവ് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധി കാലഘട്ടത്തില്‍ പോലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് സാധിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ ഉദയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, ഷീനാ രാജന്‍, ശ്രീജാ കുമാരി, പി.പി. ബാബു, അനിതാകുമാരി, മറിയാമ്മ തരകന്‍, അനില്‍ പൂതക്കുഴി, രാജേഷ് അമ്പാടി, സൂസന്‍ ശശികുമാര്‍, ഡി. ലക്ഷ്മി, രാജേഷ് മണക്കാല, അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ 2017-2018 വര്‍ഷത്തെ ആസ്ഥിവികസന ഫണ്ടില്‍ നിന്നാണ് കെട്ടിടം നിര്‍മിച്ചത്.