Input your search keywords and press Enter.

വേനൽചൂടിൽ പറവകൾക്ക് ദാഹജലവും ഭക്ഷണവും ലഭ്യമാക്കി പോലീസ്

 

കടുത്ത വേനൽ ചൂടിൽ മനുഷ്യരെപ്പോലെ മറ്റ്  ജീവജാലങ്ങളും ദുരിതങ്ങൾ അനുഭവിക്കുമ്പോൾ,
സഹജീവിസ്നേഹം ഉണർത്തുന്ന പ്രവർത്തനങ്ങളിൽ  ഏർപ്പെടുകയാണ് ജില്ലയിലെ പോലീസ്. ഇതിന്റെ ഭാഗമായി നടത്തുന്ന ” പറവയ്ക്ക് തണ്ണീർ കുടം,ആഹാരം ” എന്ന പരിപാടിയുടെ ഉത്ഘാടനം ജില്ലാ പോലീസ് ആസ്ഥാനത്തെ തണൽ മരങ്ങളിൽ സ്ഥാപിച്ച തണ്ണീർ കുടങ്ങളിൽ ദാഹജലവും ഭക്ഷണവും ലഭ്യമാക്കി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ
IPS നിർവഹിച്ചു.

 

ജില്ലാ പോലീസ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് പദ്ധതി ( എസ് പി സി ), എസ് പി സി മുൻ
കേഡറ്റുകളുടെ കൂട്ടായ്മയായ എസ് വി സി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ സഹജീവിസ്നേഹം തുളുമ്പുന്ന കാരുണ്യ പ്രവർത്തനം നടത്തുന്നത്.

 

ഇന്നുരാവിലെ 10 മണിക്ക് പോലീസ് ആസ്ഥാനത്തെ തണൽ മരങ്ങളുടെ ചില്ലകളിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ശുദ്ധജലവും ഭക്ഷണപദാർത്ഥങ്ങളും നിറച്ച മൺ കുടങ്ങൾ
സ്ഥാപിച്ചു.ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ സുധാകരൻ പിള്ള, എസ് പി സി ജില്ലാ നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡി വൈ എസ് പി യുമായ ആർ പ്രദീപ് കുമാർ, എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ സുരേഷ് കുമാർ, സി പി ഓ രഞ്ജിത്ത്, എസ് പി സി സി പി ഓ പി ആർ ഗിരീഷ്, എസ് വി സി കോ ഓർഡിനേറ്റർമാരായ ഷിദിൻ ചാക്കോ, അശ്വനി രാജ്, ജുബൈരിയ, മറ്റ് പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ വളപ്പുകളിലും, പൊതു സ്ഥലങ്ങളിലും തണൽ മരങ്ങളിൽ ദാഹജലവും ഭക്ഷണവും നിറച്ച മൺ പാത്രങ്ങൾ സ്ഥാപിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

error: Content is protected !!