Input your search keywords and press Enter.

തോൽവിയറിഞ്ഞു വളരണം, അത്ഭുതങ്ങള്‍ സൃഷ്ടിക്കാം

പമ്പ വിഷന്‍ ഡോട്ട് കോം ഞായറാഴ്ച ചിന്ത

തോൽവിയറിഞ്ഞു വളരണം, അത്ഭുതങ്ങള്‍ സൃഷ്ടിക്കാം

 

ധനാഢ്യനായ ഒരറബി ലക്ഷങ്ങൾ കൊടുത്ത് രണ്ട് പ്രാവുകളെ വാങ്ങി. പക്ഷെഎത്ര ശ്രമിച്ചിട്ടും ഒരു പ്രാവ് മാത്രം പറക്കുന്നില്ല. കൂടു തുറന്നാൽ അത് തൊട്ടടുത്തുള്ള ഒരു മരക്കൊമ്പിൽ പോയിരിക്കും. ഒട്ടേറെ പക്ഷി പരിശീലകരും ഗവേഷകരുമെല്ലാം വന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.ഒടുവിൽ അവസാന ശ്രമമെന്ന നിലയിൽ അറബി ഒരു കർഷകനെ ദൗത്യം ഏല്പിച്ചു.

പുറത്തു പോയി തിരിച്ചു വന്ന അറബി അത്ഭുതപ്പെട്ടു പോയി. രണ്ടു പ്രാവുകളു० പറന്നു നടക്കുന്നു. എങ്ങനെ ഇതു സാധിച്ചുവെന്ന അറബിയുടെ ചോദ്യത്തിന് കർഷകൻ നൽകിയ മറുപടി ഇതായിരുന്നു “ഞാനാ മരത്തിൻ്റെ കൊമ്പങ്ങു വെട്ടിക്കളഞ്ഞു ”

ശീലങ്ങൾ, ജോലി, സ്ഥാനം, സാഹചര്യങ്ങൾ, ഇവയിൽ ഏതിൻ്റെയെങ്കിലുമൊക്കെ മുകളിൽ അടയിരിക്കുന്നവരാണ് മനുഷ്യർ. ഭൂരിഭാഗവും ഇഷ്ടമുള്ള എളുപ്പമുള്ള സുഖകരമായ ജോലികൾ മാത്രം ചെയ്യും. അല്ലാത്തത് വർജ്ജിക്കും

ഞാനിതുവരെ ചെയ്തിട്ടില്ലഎനിക്കിത് അറിയത്തില്ല ന്യായീകരണമായി നൂറു കാരണങ്ങൾ പറയാനുണ്ടാകും. ഇതു വരെ ഒരു കാര്യം ചെയ്തിട്ടില്ല എന്നു കരുതി ഇനി ഒരിക്കലും അതു ചെയ്യാൻ പറ്റില്ലായെന്നുണ്ടോ.. ?

തോൽവിയറിഞ്ഞു വളരണം. എങ്കിലേ പോരാടാനുള്ള ആവേശമുണ്ടാകൂ. വീഴാനുള്ള ധൈര്യമുണ്ടാകണം. വീഴ്ചയിൽ നിന്നു മാത്രമേ മുകളിലേക്കുയരാനുള്ള വീര്യമുണ്ടാകൂ.

ചില പഴഞ്ചൊല്ലുകളെങ്കിലും മാറ്റിയെഴുതപ്പെടണ०. ഇരിക്കുന്ന കൊമ്പു മുറിക്കണം. അപ്പോൾ മനസ്സിലാകും ആ കൊമ്പില്ലെങ്കിലും ചിറകൊടിയുകയില്ലായെന്ന്. ബന്ധങ്ങൾ നഷ്ടപ്പെടുമ്പോഴും ജോലി ഇല്ലാതാകുമ്പോഴും രോഗം വരുമ്പോഴും ജീവിതമവസാനിപ്പിക്കുന്നവർ സ്വന്തം ചിറകുകൾ വിരിക്കാൻ വിമുഖരാകുന്നവരാണ്.

തളർന്നു പോയാലുംതകരാനിടയാകരുത്. കിതച്ചാലും കുതിച്ചു കൊണ്ടേയിരിക്കണം. അങ്ങനെയുള്ളവർക്കേ വിജയകിരീടമണിയാനാകൂ . നമുക്കും അതിനാകട്ടെ. സർവ്വേശ്വരൻ സഹായിക്കട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു.

ടീം പമ്പ വിഷന്‍ ഡോട്ട് കോം

error: Content is protected !!