(DTH) ഡയറക്ട് ടൂ ഹോം സേവനമേഖലയിൽ ടെക്നീഷ്യൻമാരുടെ ചിരകാലാഭിലാഷമായിരുന്ന ട്രേഡ് യൂണിയൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് പ്രകാശനവും, കൊല്ലം ലേക് ഗാർഡനിൽ വെച്ചു നടന്നു. ചടങ്ങിൽ സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം എം. നൗഷാദ് എംഎൽഎ യും. സർട്ടിഫിക്കറ്റ് പ്രകാശനം എംഎൽഎ പി സി .വിഷ്ണുനാഥ് ലോഗോ പ്രകാശനം അഞ്ചാലുമ്മൂട് പോലീസ് ഇൻസ്പെക്ടർ അനീഷ് എന്നിവർ നിർവഹിച്ചു.
മുഖ്യ പ്രഭാഷണം സംഘടനയുടെ ലീഗൽ അഡ്വൈസർ അഡ്വ: അനിൽകുമാർ മുളങ്കാടകവും നടത്തി. കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ എൽസ തോമസ്, ഷൈലജ.ബി. എന്നിവരെ കൂടാതെ സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും ആശംസകൾ അറിയിച്ചു.
കുത്തക കമ്പനികളുടെ കിടമത്സരത്തിൽ പെട്ടു പോയിരുന്ന സാധാരണ ടെക്നീഷ്യൻമാർക്ക് ഇനി ആശ്വസിക്കാം. അപകട മേറിയ മേഖലയാണെന്നറിഞ്ഞിട്ടും തുച്ഛമായ വേതനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഈ മേഖലയിലെ ടെക്നീഷ്യന്മാർ. പലപ്പോഴും ജോലിക്കിടയിൽ സംഭവിക്കുന്ന അപകടങ്ങളിൽപ്പോലും കമ്പനികളുടെ ഭാഗത്തു നിന്നും ഒരു സഹായവും ലഭിക്കാത്ത സാഹചര്യമാണുണ്ടായിരുന്നത്.
പരിക്ക് പറ്റി കിടപ്പിലായ ടെക്നീഷ്യന്മാർക്ക് താങ്ങും തണലുമാകുകയും അവർക്ക് ചീകിത്സാ സഹായങ്ങൾ എത്തിച്ചു നൽകിയും ഇൻഷുറൻസ് പരിരക്ഷ, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങൾ നേടിയെടുക്കാനുമുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് സംഘടനയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. സംഘടനയുടെ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉദ്ഘാടകരായ MLA മാർ ഉറപ്പു നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് അവശ്യ സർവ്വീസായ DTH ടെക്നീഷ്യന്മാർക്ക് പോലീസിൽ നിന്നും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ പ്രസിഡന്റ് പ്രശാന്ത് കുമ്പള വിശദീകരിച്ചപ്പോൾ അംഗീകൃത സംഘടനയായ AKDTU ന്റെ ID കാർഡ് ലഭ്യമാക്കിയ ശേഷം അതുമായി യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്നും പോലീസിന്റെ ഭാഗത്തു നിന്നും ഉറപ്പു ലഭിച്ചിട്ടുണ്ട്.
ഏകദേശം നാലു വർഷം മുമ്പ് ഒരു വാട്ട്സ് ആപ് കൂട്ടായ്മയായി ആരംഭിച്ചപ്പോൾ അതു വളർന്ന് കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര ട്രേഡ് യൂണിയനായി വളരുമെന്ന് ആരും ചിന്തിച്ചു പോലുമില്ല. പരസ്പര സഹായം എന്ന നിലയിൽ വളർന്നു വന്ന ഗ്രൂപ്പ് , ആ കാലത്ത് മൊബൈൽ ഡേറ്റനിരക്ക് കുറച്ചതുമൂലം ഒരുപാട് ടെക്നീഷ്യൻമാർ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകുകയും വളരെപ്പെട്ടെന്ന് ടെക്നീഷ്യന്മാരിൽ പ്രചാരം നേടാനും തുടങ്ങി.
ഒന്നാം ലോക്ക് ഡൗൺ സമയത്ത് എല്ലാ ഡി റ്റി എച്ച് കമ്പനികളുടേയും കസ്റ്റമർ കെയർ പണിമുടക്കിയപ്പോൾ എന്തു ചെയ്യുമെന്നറിയാതിരുന്ന ടെക്നീഷ്യന്മാർക്ക് പാരലൽ കസ്റ്റമർ കെയർ സംവിധാനം നൽകിയത് ഈ കൂട്ടായ്മ ആയിരുന്നു. ആ സമയത്ത് ഒരുപാടു ടെക്നീഷ്യന്മാർ ഗ്രൂപ്പിൽ അംഗങ്ങളായി. അംഗങ്ങൾ കൂടുതലായപ്പോൾ കൂടുതൽ ഗ്രൂപ്പുകളും അതിൽ നിയന്ത്രണങ്ങളും വേണ്ടി വന്നു. അങ്ങനെ ഉരുത്തിരിഞ്ഞു വന്നതാണ് സംഘടന എന്ന ആശയം .
കേരളത്തിലങ്ങോളമിങ്ങോളം വരുന്ന ടെക്നീഷ്യന്മാരും പരസ്പരം അറിയാൻ തുടങ്ങി. അതോടൊപ്പം പല സാധനങ്ങളുടേയും യഥാർത്ഥ വിലയെന്താണെന്ന് സംഘടനാ ഭാരവാഹികൾ അന്വേഷിച്ച് അവ എവിടെ ലഭിക്കും എന്നുള്ള വിവരങ്ങൾ നൽകുവാനും തുടങ്ങി. ആദ്യം ഒരു അസോസിയേഷൻ എന്ന നിലയിൽ രജിസ്റ്റർ ചെയ്യാം എന്നു തീരുമാനിച്ച് അവസാനഘട്ടം വരെയെത്തി. രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിലും കൂടുതൽ ഉപകാര പ്രദവും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ ട്രേഡ് യൂണിയനാണ് നല്ലതെന്നു മനസ്സിലാക്കി അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ലോക്ക് ഡൗണും മറ്റു ബുദ്ധിമുട്ടുകളും രജിസ്ട്രേഷൻ പ്രവർത്തനങ്ങളിൽ കാലതാമസ്സം വരുത്തിയപ്പോൾ നിർത്തി വെച്ചാലോ എന്നു വരെ ചിന്തിച്ചു. ഒരുപാടു ടെക്നീഷ്യന്മാരുടേയും അവരുടെ കുടുംബങ്ങളുടേയും പ്രാർത്ഥന കൊണ്ടും മനസ്സിന്റെ നന്മകൊണ്ടും 2022 ജനുവരി 17ാം തീയതി കേരളത്തിലെ ആദ്യ സ്വതന്ത്ര ട്രേഡ് യൂണിയൻ’ ‘ആൾ കേരളാ ഡിഷ് ട്രാക്കേഴ്സ് ട്രേഡ് യൂണിയൻ (AKDTU) നിലവിൽ വന്നു. ഒരു പാട് ടെക്നീഷ്യന്മാരുടെ പ്രതീക്ഷയും ആശ്രയവുമായി ഉയർന്ന് വന്ന ഈ സംഘടനയുടെ ഉദ്ഘാടനം കോവിഡ് നിയന്ത്രണങ്ങൾ മൂലം മാസങ്ങളോളം താമസിച്ചു .നല്ല കാര്യങ്ങൾ അല്പം താമസം നേരിടുന്നത് നല്ലതിനാണെന്ന് കേട്ടത് ശരിവെച്ച് പ്രതീക്ഷയോടെ ചുവടുകൾ വെച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. Feb:27 ഞായറാഴ്ച ഡി റ്റി എച്ച് ടെക്നീഷ്യന്മാരുടെ ചിരകാല അഭിലഷം പൂവണിഞ്ഞു.
ടെക്നീഷ്യന്മാർക്കുവേണ്ടിയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കൂടാതെ രക്തദാനം പോലെയുള്ള പ്രവർത്തനങ്ങളെ പ്രേത്സാഹിപ്പിക്കുക, പുതിയ സാങ്കേതിക വിദ്യകളുടെ കാര്യങ്ങളെ . കുറിച്ച് ടെക്നീഷ്യന്മാരെ ബോധവാന്മാരാക്കുകയും അവർക്കു വേണ്ട നിർദ്ദേശങ്ങൾ പ്രാക്ടിക്കൽ ക്ലാസ്സുകൾ നൽകുക, കൂടാതെ ഓരോ കമ്പനികളുടേയും പുതിയ അപ്ഡേഷനുകൾ അപ്പപ്പോൾ ടെക്‌നീഷ്യന്മാർക്കു നൽകുക. ഡി റ്റി എച്ച് സംബന്ധമായ എല്ലാ സ്പെയറുകളും മിതമായ നിരക്കിൽ എത്തിച്ചു കൊടുക്കുക. കമ്പനികളും ടെക്നീഷ്യമാരും തമ്മിലുള്ള തർക്ക പരിഹാരം കാണുക. തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ഏതു സാഹചര്യത്തിലാണെങ്കിലും ഇടപ്പെട്ട് പ്രശ്നം പരിഹരിക്കുക, അംഗങ്ങളുടെ യാത്രകളിൽ, അപകടങ്ങൾ പറ്റിയോ മറ്റു കാരണങ്ങളാലോ ഒറ്റപ്പെടുന്ന ടെക്നീഷ്യന്മാർക്ക് വേണ്ട സഹായം നൽകുക, പ്രതികൂല സാഹചര്യങ്ങളിൽ മരുന്നുകളും ഭക്ഷണസാധനങ്ങളും എത്തിച്ചു കൊടുക്കുക ടെക്നീഷ്യന്മാർക്കു കിട്ടുന്ന വർക്കുകൾ ഷെയർ ചെയ്ത് അടുത്തുള്ള ടെക്നീഷ്യന്മാർക്കും കസ്റ്റമർക്കും വേഗം സർവ്വീസ് ലഭിക്കുന്നതു വഴി സേവനങ്ങൾ വേഗത്തിലാക്കുവാനും യൂണിയനു സാധിക്കുന്നുണ്ട്. അതു കൂടാതെ മറ്റനേകം സേവനങ്ങളും എ കെ ഡി റ്റി യു ചെയ്യുന്നുണ്ട്. ടെക്നീഷ്യന്മാർക്ക് മൊബൈൽ ആപ്ലിക്കേഷൻ നൽകി കൊണ്ട് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു, അങ്ങിനെ പ്രതിസന്ധി നേരിടുന്ന ഡി റ്റി എച്ച് മേഖലയെ രക്ഷിക്കാനാണ് എ കെ ഡിറ്റി യുവിന്റെ ഭാവി പരിപാടികൾ
14 ജില്ലാ ഗ്രൂപ്പുകളും , 5 സ്റ്റേറ്റ് ഗ്രൂപ്പുകളും , മാനസ്സിക പിരിമുറുക്കമുള്ള ടെക്നീഷ്യന്മാർക്ക് ആശ്വാസത്തിനായി ഒരു ചങ്ക് ഗ്രൂപ്പും ഉൾപ്പെടുന്നതാണ് എ കെ ടി റ്റി യു. വാട്ട്സ് അപ്പ് കൂട്ടായ്മയിൽ ജാതി മത ഭേതമെന്യേ ടെക്നീഷ്യന്മാർക്ക് അംഗമാകാൻ സാധിക്കും. ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ, ഫ്ലാറ്റുഫോമിലും എ കെ ടി റ്റി യു സജീവമാണ്.
14 ജില്ലകളിലും അടിയുറച്ച വേരുകളുള്ള സംഘടനയുടെ ശക്തമായ നേതൃത്വമാണ് ഇതിന്റെ വളർച്ചക്കു പ്രധാനമായ കാരണം.
പ്രസിഡന്റ് പ്രശാന്ത് കുമ്പള, സെക്രട്ടറി ശ്രീകാന്ത് കോട്ടയം, വൈസ് പ്രസിഡന്റ് പ്രസാദ് പൂഞ്ഞാർ , പ്രശാന്ത് ചവറ, ജോയിന്റ് സെക്രട്ടറി ബിജു കൊട്ടിയം , ജോയിന്റ് സെക്രട്ടറി സന്തോഷ് തൊടുപുഴ , കൂടാതെ ജില്ലാ ഭാരവാഹികൾ സംസ്ഥാന എക്സിക്യൂട്ടീവ് എന്നിവർ അടങ്ങുന്നതാണ് എ കെ ടി റ്റി യു സംഘടനാ നേതൃത്വം .