Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 02/03/2022)

മത്സ്യത്തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പദ്ധതി
മത്സ്യഫെഡ് നടപ്പിലാക്കിവരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപ. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം പരമാവധി 5 ലക്ഷം. ആശുപത്രിവാസവും ഭാഗിക അംഗവൈകല്യത്തിലേക്ക് നയിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് ലഭിക്കുക.
അപകടമരണമാണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ചാര്‍ജ് ആയി 2500 രൂപ വരെ ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസിനു താഴെ പ്രായമുള്ള മക്കളുടെ പഠന ആവശ്യത്തിന് ഒരാള്‍ക്ക് 5000 രൂപ ക്രമത്തില്‍ രണ്ട് കുട്ടികള്‍ക്ക് വരെ പരമാവധി 10,000 രൂപ കുടുംബത്തിന് ഒറ്റത്തവണത്തേയ്ക്ക് ധനസഹായമായി നല്‍കും.
18 നും 70 നും മധ്യേ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 2022 മാര്‍ച്ച് 29 ന് മുമ്പ് നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിച്ച് പ്രീമിയം തുകയായ 389 രൂപ അടുത്തുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്ക്കണം. പോളിസിയുടെ കാലാവധി 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയാണ്.
എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ബോട്ടിലെ മുഴുവന്‍ തൊഴിലാളികളെയും, എസ്. എച്ച്. ജി. ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്യണം. ഫോണ്‍- ജില്ലാ ഓഫീസ് 9526041229, ക്ലസ്റ്റര്‍ ഓഫീസുകള്‍ 9526041072, 9526041293, 9526041324, 9526041178, 9526042211, 9526041325.

 

നാഷണല്‍ ലോക് അദാലത്ത് മാര്‍ച്ച് 12ന്
ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ മാര്‍ച്ച് 12ന് ലോക് അദാലത്ത് നടക്കും. പിഴയൊടുക്കി തീര്‍ക്കാവുന്ന കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കോടതികളുമായി ബന്ധപ്പെടണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രസൂണ്‍ മോഹന്‍ അറിയിച്ചു. ഫോണ്‍ : കൊല്ലം-8848244029, കൊട്ടാരക്കര:8075670019, കരുനാഗപ്പള്ളി: 9446557589, പത്തനാപുരം: 8547735958, കുന്നത്തൂര്‍: 9447303220.

 

തൊഴിലുറപ്പു പരാതികള്‍ നല്‍കാം
തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനായി ഓംബുഡ്‌സ്മാന്റെ സിറ്റിംഗ് മാര്‍ച്ച് അഞ്ചിന് രാവിലെ 10:30 മുതല്‍ 11:30 വരെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 12 മുതല്‍ ഒന്ന് വരെ പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലും നടത്തും. സൈദ് എ, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടറേറ്റ്, കൊല്ലം വിലാസത്തിലോ 9995491934 ഫോണ്‍ നമ്പറിലോ [email protected]  ഇ-മെയില്‍ വിലാസത്തിലോ പരാതികള്‍ നല്‍കാം.

 

‘മണിനാദം’ നാടന്‍പാട്ട് മത്സരം : സമ്മാന വിതരണം ജില്ലാ പഞ്ചായത്തില്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം എന്നിവ സംഘടിപ്പിച്ച ‘മണിനാദം’ നാടന്‍പാട്ട് ജില്ലാതല്ല മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങ് യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സന്തോഷ് കാല ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അഡ്വ. എസ്. ഷബീര്‍ അധ്യക്ഷനായി. യുവക്ലബ് കൈതക്കോട്, യുവക്ലബ്ബ് മണികണ്‌ഠേശ്വരം, നാരായണീയം കലാക്ഷേത്ര കൊല്ലം എന്നിവയ്ക്കാണ് യഥാക്രമം ഒന്ന്,രണ്ട,് മൂന്ന് സ്ഥാനങ്ങള്‍.
ഒന്നാമതെത്തിയവര്‍ മാര്‍ച്ച് ആറിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു, കോര്‍പ്പറേഷന്‍ കോര്‍ഡിനേറ്റര്‍ സന്ധ്യ, വിവിധ ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്
കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിലേക്ക് വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് അഞ്ചിന് രാവിലെ 11 മണിക്ക് കുണ്ടറ തെറ്റിക്കുന്നിലുള്ള കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 0474 2580866.

 

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണ സംരംഭം തുടങ്ങുന്നതിന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ചുദിവസത്തെ ഭക്ഷ്യസുരക്ഷാ പരിശീലനം ആന്‍ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. 1000 രൂപയാണ് ഫീസ്. www.kied.info  വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ – 0484 2532890/2550322.

 

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മാര്‍ച്ച് 8, 15, 22 തീയതികളില്‍ പുനലൂരും മാര്‍ച്ച് 26ന് പീരുമേടും മറ്റ് പ്രവര്‍ത്തി ദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.

error: Content is protected !!