Input your search keywords and press Enter.

Uncategorized

പ്രധാന വാര്‍ത്തകള്‍

◾ നിരവധി സേവനങ്ങള്‍ക്ക് ഒറ്റ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്, പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ് എല്ലാം ലഭ്യമാകുന്ന റെയില്‍ വണ്‍ ആപ്പ് റെയില്‍വേ പുറത്തിറക്കി. വിവിധ പ്ലാറ്റ്ഫോമുകളില്‍ ലഭിച്ചിരുന്ന സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാകും. പരാതികളും ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ് ഫോമുകളിലും ആപ് ലഭ്യമാണ്. ഐആര്‍സിടിസി അക്കൗണ്ട് വഴിയും ലോഗിന്‍ ചെയ്യാം. ◾ ഏത്…

സൈപ്രസ് സന്ദർശനം: പുതിയ അധ്യായം

നിക്കോഷ്യ: സൈപ്രസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സൈപ്രസ് തനിക്ക് നൽകിയ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മക്കാരിയോസ്’ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പുരസ്കാരം ഇന്ത്യക്കുള്ള ബഹുമതിയായി കാണുന്നുവെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സൈപ്രസിന്റെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. യുദ്ധങ്ങൾ ഒഴിവാക്കേണ്ടതാണെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും സൈപ്രസും…

പ്രധാന വാര്‍ത്തകള്‍ / അറിയിപ്പുകള്‍ (05/06/2025)

◾ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ ആഘോഷത്തിലേക്ക് പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് അപകടത്തിനു കാരണം. മഴ പെയ്തതോടെ ആളുകള്‍ തുറന്ന പ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങിയതും ആളുകള്‍ ഒരുമിച്ച് നീങ്ങിയതും…

സൗദി ഇടപെടൽ: പാക് പ്രധാനമന്ത്രി, കരസേന മേധാവിയുമായി സൗദി മന്ത്രി ചർച്ച നടത്തി

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തുടരുന്ന ഈ നിർണായക സാഹചര്യത്തിൽ, സമാധാനത്തിനായുള്ള സുപ്രധാന നീക്കവുമായി സൗദി അറേബ്യ രംഗത്തെത്തിയിരിക്കുന്നു. ഇതിൻ്റെ ഭാഗമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കഴിഞ്ഞ രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നുവെങ്കിലും, ഈ കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഈ കൂടിക്കാഴ്ചയ്ക്ക് മുൻപ്, സൗദി സഹമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്…

അതിർത്തി സംഘർഷം: ദില്ലിയിൽ ചർച്ചകൾ; അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു, പ്രതിരോധ മന്ത്രി അടിയന്തര യോഗം വിളിച്ചു

അതിർത്തിയിലെ പാകിസ്ഥാൻ്റെ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയെയും സൈനിക മേധാവികളെയും വിളിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി എസ് ജയശങ്കർ ചർച്ച നടത്തി. സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ജമ്മു വിമാനത്താവളത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. ഹരിയാന, ബീഹാർ, ഡൽഹി,…

കോന്നി അരുവാപ്പുലത്ത് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പട്ടികവര്‍ഗ്ഗ മേഖലയിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയത്. വിവിധ പട്ടികവര്‍ഗ സങ്കേതത്തിലെ 25 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പട്ടികവര്‍ഗ വിഭാഗത്തില്‍ 1.20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പഠനോപകരണ വിതരണം പ്രസി‍‍ഡന്‍റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്‍റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.…

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in…

എഴുത്തമ്മക്ക് ജന്മനാടിന്റെ ആദരം: സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് ജന്മനാടായ ആറന്മുളയിൽ തുടക്കമായി

പത്തനംതിട്ട:പൈതൃകങ്ങളെ നെഞ്ചിലേറ്റി ഒരു മനുഷ്യായുസു മുഴുവൻ പ്രകൃതിക്ക് വേണ്ടി പോരാടിയ സുഗതകുമാരിക്ക് സ്വന്തം പൈതൃക മാതൃ ഗ്രാമമായ ആറന്മുളയുടെ സമാദരം. പൂമാല കൊണ്ടലങ്കരിച്ച സുഗതകുമാരിയുടെ ചിത്രത്തിന് മുമ്പിൽ ഭദ്രദീപം കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ് പരിപാടികൾ സമാരംഭിച്ചത്. കുട്ടികൾക്ക് വേണ്ടി സുഗത പരിചയ ശില്പശാല,സുഗത കവിതാലാപനം, ഉപന്യാസരചന തുടങ്ങി വിവിധങ്ങളായ പരിപാടികളോടെയാണ് സുഗതോത്സവത്തിന് തുടക്കമിട്ടത് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശില്പശാല കേന്ദ്രകാബിനറ്റ് മുൻപ്രിൻസിപ്പൽ സെകട്ടറി…

ശബരിമല : ഗുരുതിയോടെ തീർത്ഥാടനത്തിന് സമാപനമായി

ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു. വൈകിട്ട് 5 ന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം തുടങ്ങി. ഹരിവരാസനം ചൊല്ലി സന്നിധാനത്ത് നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും ദേവസ്വം പ്രതിനിധികളും മാളികപ്പുറത്ത് എത്തിയതോടെ ഗുരുതി ചടങ്ങുകൾക്ക് തുടക്കമായി. മണിമണ്ഡപത്തിന് മുന്നിൽ ഒരുക്കിയ തറയിൽ നിലവിളക്കുകളും പന്തവും കൊളുത്തി ചടങ്ങുകൾ തുടങ്ങി. തുടർന്ന് മന്ത്രങ്ങൾ ചൊല്ലി…

ക്രൈസ്തവ കൂട്ടായ്മ ആയ നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ്( NC MJ)പത്തനംതിട്ട ജില്ല കമ്മറ്റി രൂപീകരിച്ചു

ഫോട്ടോ: ക്രൈസ്തവ കൂട്ടായ്മ ആയ നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ്( NC MJ)പത്തനംതിട്ട ജില്ല കമ്മറ്റി രൂപീകരണ യോഗം എൻസിഎംജി നാഷണൽ പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിക്കുന്നു പത്തനംതിട്ട: ഇൻഡ്യയിലെ മുഴുവൻ ക്രൈസ്തവ സഭകളുടെയും കൂട്ടായ്മയായ നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മറ്റി രൂപികരിച്ചു കോന്നി ബിലിവേഴ്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ എൻ.സി.എം.ജി അഡ്വൈസറി ബോർഡ് അംഗം…

error: Content is protected !!