Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 02/03/2022)

 

കണ്യാര്‍കളിയുമായി എലവഞ്ചേരി കിഴക്കുമുറി ദേശം

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങളിലെ അനുഷ്ഠാന കലയായ കണ്യാര്‍കളിയുമായി എലവഞ്ചേരി കിഴക്കുമുറി ദേശമെത്തുന്നു. ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലും പരിസരങ്ങളിലുമാണ് കണ്യാര്‍കളി നടത്തുന്നത്. കര്‍ണ്ണകിയാര്‍ എന്നും അറിയപ്പെടുന്ന കണ്യാര്‍കളി ചിലപ്പതികാരത്തിലെ കണ്ണകിയുമായി ഐതിഹ്യം കെട്ടുപിണഞ്ഞു കിടക്കുന്നു. കോപത്താല്‍ മധുരൈ നഗരം ചുട്ടെരിച്ച കണ്ണകിയെ ശാന്തമാക്കാനായി കെട്ടിയാടപ്പെട്ടതാണെന്നും കരുതപ്പെടുന്നു. നാടോടിനൃത്തത്തിന്റെ താളാത്മകമായ ചാരുതയുമായി അയോധനകലയുടെ ചടുലമായ ചലനങ്ങളെ ഇത് സമന്വയിപ്പിക്കുന്നു. ചെണ്ട, മദളം ,ചേങ്ങില, കുറുങ്കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നു.

മാര്‍ച്ച് നാലിന് പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ വൈകീട്ട് 3.30ന് നടക്കുന്ന പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പ്രഭാഷണ പരിപാടി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.15 മുതല്‍ പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങിലെത്തും. പ്രവേശനം സൗജന്യമാണ്.

സ്പോട്ട് രജിസ്ട്രേഷന്‍ നാളെ(മാര്‍ച്ച് 03) കുഴല്‍മന്ദം, കോങ്ങാട്, കല്പാത്തി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ നടക്കും

കെ.എസ്.ഇ.ബി.എല്‍- സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി സ്പോട്ട് രജിസ്ട്രേഷന്‍ വാരാഘോഷത്തിന്റെ ഭാഗമായി സ്പോട്ട് രജിസ്ട്രേഷന്‍ നാളെ(മാര്‍ച്ച് 03) കുഴല്‍മന്ദം, കോങ്ങാട്, കല്പാത്തി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ നടക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന സൗര പുരപ്പുറ സൗരോജ്ജ പദ്ധതിയില്‍ അംഗമായി വൈദ്യുതി ഉപഭോഗ ചാര്‍ജ് ഒഴിവാക്കുന്നതിനും ഊര്‍ജ്ജ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായാണ് കെ.എസ്.ഇ.ബി.എല്‍ സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കുന്നത്. പദ്ധതി പ്രകാരം മൂന്ന് കിലോവാട്ട് വരെയുള്ള നിലയത്തിന് എം.എന്‍.ആര്‍. ഇയുടെ പ്രഖ്യാപിച്ചിരിക്കുന്ന ബെഞ്ച്മാര്‍ക്ക് കോസ്റ്റിന്റെ 40 ശതമാനവും അത് കഴിഞ്ഞുള്ള ഓരോ കിലോവാട്ടിനും (10 കിലോവാട്ട് വരെ) 20 ശതമാനം സബ്സിഡി ലഭിക്കും. ഒരു കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് തണല്‍ ഇല്ലാത്ത 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തില്‍ നിന്നും ഒരു ദിവസം ശരാശരി നാല് യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും.

ജില്ലയിലെ സ്പോട്ട് രജിസ്ട്രേഷന്‍ വിവരങ്ങള്‍

തിയ്യതി,സമയം, രജിസ്‌ട്രേഷന്‍ കേന്ദ്രം എന്നീ ക്രമത്തില്‍

മാര്‍ച്ച് 3

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഇലക്ട്രിക്കല്‍ സെക്ഷന്‍, കുഴല്‍മന്ദം

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഇലക്ട്രിക്കല്‍ സെക്ഷന്‍, കോങ്ങാട്

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഇലക്ട്രിക്കല്‍ സെക്ഷന്‍, കല്പാത്തി

മാര്‍ച്ച് 4

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഇലക്ട്രിക്കല്‍ സെക്ഷന്‍, കൊല്ലങ്കോട്.

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഇലക്ട്രിക്കല്‍ സെക്ഷന്‍, കഞ്ചിക്കോട്

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഇലക്ട്രിക്കല്‍ സെക്ഷന്‍, പറളി

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ.
ന്യൂ സിവില്‍ ഓഡിറ്റോറിയം സിവില്‍ സ്റ്റേഷന് പിന്‍വശം പാലക്കാട്

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ
എന്‍.എസ്.എസ്. കരയോഗം ഹാള്‍,ഡി.പി.ഒ റോഡ്, പാലക്കാട്

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ.
ഗാന്ധി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഹാള്‍ പുതുപ്പരിയാരം.

മാര്‍ച്ച് 5

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഇലക്ട്രിക്കല്‍ സെക്ഷന്‍, വടക്കഞ്ചേരി.

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഇലക്ട്രിക്കല്‍ സെക്ഷന്‍, ആലത്തൂര്‍.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ
പിരായിരി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയം.

ഉപഭോക്താക്കള്‍ക്ക് ഏത് കേന്ദ്രത്തില്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന് വരുന്നവര്‍ ഏതെങ്കിലും കറന്റ് ബില്‍ കൊണ്ട് വരണം.

 

ഉക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ സന്ദര്‍ശനം നടത്തി.
രക്ഷാദൗത്യത്തിന്റെ ഭാഗമായി എം.എല്‍.എയെ ബന്ധപ്പെട്ട പട്ടാമ്പി മണ്ഡലത്തിലെ മുഹമ്മദ് മുസ്തഫ, ഇബ്രാഹിം അല്‍ത്താഫ്, വിജയ ശങ്കര്‍, അതിനാന്‍ എന്നീ വിദ്യാര്‍ത്ഥികളുടെ വീടുകളിലാണ് എം.എല്‍.എ സന്ദര്‍ശനം നടത്തിയത്. വിദ്യാര്‍ത്ഥികളോട് സംസാരിച്ചപ്പോള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ബങ്കറുകളില്‍ ആണ് മിക്ക വിദ്യാര്‍ത്ഥികളും ഇപ്പോഴുള്ളതെന്നും പോളണ്ട് റുമാനിയ അതിര്‍ത്തികളിലൂടെ ഇവരെ കടത്തിവിടാത്തത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും എം.എല്‍.എയെ അറിയിച്ചു. ഇവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്ന വിഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായും, നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണനുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എം.എല്‍ എ പറഞ്ഞു. പഠനാവശ്യങ്ങള്‍ക്കായി ഉക്രെയിനില്‍ എത്തിച്ചേര്‍ന്ന ഇനിയും ബന്ധപ്പെടാത്ത നിരവധി കുട്ടികള്‍ മണ്ഡലത്തിലുണ്ടെന്നു എം.എല്‍.എ അറിയിച്ചു. രക്ഷിതാക്കളുടെ ആശങ്കകള്‍ അകറ്റുന്നതിനായി എംബസിയും കേന്ദ്ര സര്‍ക്കാരും ഇനിയും കാര്യക്ഷമമായി ഇടപെടണമെന്ന് എം.എല്‍.എ പറഞ്ഞു. യുദ്ധഭൂമിയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ കൊപ്പം തെക്കേപ്പാട്ട് സാന്ദ്രയെ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ഹംഗറിയാല്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് സാന്ദ്ര ഡല്‍ഹിയിലെത്തിയത്. വാടനാംകുറിശ്ശി വല്ലപ്പുഴ ,എന്നീ പ്രദേശങ്ങളില്‍ ഓങ്ങലൂര്‍ വൈസ് പ്രസിഡന്റ് ടി. പി രജീഷ്, സ്റ്റാന്‍ഡിങ് ചെയര്‍ പേഴ്‌സണ്‍ പ്രിയ പ്രശാന്ത്, ടി. വി. ഗിരീഷ്, പി. പി വിജയന്‍, വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ്,അബ്ദുള്‍ നാസര്‍, സന്തോഷ് എന്നിവരോടൊപ്പമാണ് എം.എല്‍.എ ഉക്രെയിനില്‍ കുടുങ്ങിയ വിദ്യാത്ഥികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

 

കോട്ടായിയില്‍ പുതിയ ഹൈടെക് വെയ്റ്റിംഗ് ഷെഡ്

കോട്ടായി ചെറുകുളത്ത് പുതുതായി നിര്‍മ്മിച്ച ഹൈടെക് വെയിറ്റിംഗ് ഷെഡ് പ്രവര്‍ത്തനമാരംഭിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രണ്ട് ഭാഗങ്ങളിലായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഇരിപ്പിടം, കുടിവെള്ളം, ശുചി മുറി സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ശുചി മുറിയില്‍ വാഷ് ബെയ്സ്, കണ്ണാടി സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. പി.പി സുമോദ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ
ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ദേവദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം ആര്‍. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കുഞ്ഞിലക്ഷ്മി, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ്, കോട്ടായി വൈസ് പ്രസിഡന്റ് സി.ആര്‍ അനിത, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. ആര്‍ മഹേഷ്‌കുമാര്‍ കോട്ടായി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി വിനിത, വാര്‍ഡ് അംഗം അനിത എന്നിവര്‍ സംസാരിച്ചു.

‘ശലഭ’ ക്യാമ്പയിന് തുടക്കം

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി വനിതകള്‍ക്കായി മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്യുന്ന ശലഭ ക്യാമ്പയിന് തുടക്കമാകുന്നു. വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സേവന മേഖലയില്‍ ജോലി ചെയ്യുന്ന കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്കായി ആദ്യ ഘട്ടത്തില്‍ 20,000 മെന്‍സ്ട്രല്‍ കപ്പുകളാണ് വിതരണം ചെയ്യുന്നത്. ആര്‍ത്തവം സ്വാഭാവിക ജൈവിക പ്രക്രിയയായും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും ആത്മവിശ്വാസത്തോടെ സജീവമാകുന്നതിനും സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയ്‌ക്കെതിരെ ശാസ്ത്രീയാവബോധം സൃഷ്ടിക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

ലൈഫ് ഗുണഭോക്തൃ പട്ടിക പുനഃപരിശോധന: ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം നാലിന്

ലൈഫ് പദ്ധതിയില്‍ 2022 ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരുടെ പുനഃപരിശോധന യോഗം മാര്‍ച്ച് നാലിന് രാവിലെ 11.30 ന് ഓണ്‍ലൈനായി ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2505245

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് മാര്‍ച്ച് ഏഴ് വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന മികച്ച തൊഴിലാളിക്ക് സര്‍ക്കാര്‍ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം. സംസ്ഥാനത്തെ സെക്യൂരിറ്റി, ഹെഡ്ലോഡ്, നിര്‍മ്മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം സെയില്‍സ്, നഴ്സിംഗ്, ഗാര്‍ഹികം, ടെക്സ്റ്റൈല്‍ മില്‍, കരകൗശല, വൈദഗ്ധ്യ, പാരമ്പര്യ (ഇരുമ്പുപണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍പത്ര നിര്‍മ്മാണം), മത്സ്യബന്ധന/വില്‍പ്പന, മാനുഫാക്ച്ചറിംഗ്/ പ്രൊസസ്സിംഗ്(മരുന്ന് നിര്‍മ്മാണം, ഓയില്‍ മില്‍, ചെരുപ്പ് നിര്‍മ്മാണം, ഫിഷ് പീലിംഗ്) എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് നല്‍കുന്നത്. മാര്‍ച്ച് ഏഴ് വരെ www.lc.kerala.gov.in ല്‍ നോമിനേഷന്‍ നല്‍കാം. വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ ലഭിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. ഫോണ്‍ : 0491-2505584

പി.എസ്.സി: മാറ്റിവെച്ച പരീക്ഷ 26 ന് നടക്കും

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മാര്‍ച്ച് ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ : 505/2021) ഇന്‍ കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്, (കാറ്റഗറി നമ്പര്‍ :522/2021 എന്‍.സി.എ -എസ്.സി.സി.സി) ആന്‍ഡ് (കാറ്റഗറി നമ്പര്‍ :475/2020) ഇന്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് തസ്തികകളിലേക്കുള്ള പരീക്ഷ മാര്‍ച്ച് 26 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12. 30 വരെ നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പുതിയതായി ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ ഐ.ഡി കാര്‍ഡുമായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം. ഫോണ്‍ :2505398

ടെന്‍ഡര്‍

പാലക്കാട് ജില്ലാ മൃഗാശുപത്രിയിലേക്ക് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 4500 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ മാര്‍ച്ച് 16 ന് ഉച്ചക്ക് രണ്ടിന് തുറക്കും. ഫോണ്‍: 0491-2520297

വെബിനാര്‍

വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) മാര്‍ച്ച് അഞ്ചിന് സംരംഭകര്‍ക്ക് ബിസിനസ് നിയമങ്ങളെക്കുറിച്ച് ഓണ്‍ലൈനായി വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ www.kied.info ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484-2532890, 9605542061

ഫോറസ്റ്റ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ്

ഫോറസ്റ്റ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ് ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി നടത്തും. ഒന്നാംഘട്ട ക്യാമ്പ് സിറ്റിംഗ് മാര്‍ച്ച് നാല്, അഞ്ച് തിയ്യതികളിലും രണ്ടാംഘട്ട ക്യാമ്പ് സിറ്റിംഗ് മാര്‍ച്ച് 25, 26 തീയതികളിലും പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് ഫോറസ്റ്റ് ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.

ഇ- ദര്‍ഘാസ്

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കെ.എ.എസ്.പി, ജെ.എസ്.എസ്.കെ, എ.കെ, ആര്‍.ബി.എസ്.കെ പദ്ധതികളില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ വിതരണം ചെയ്യുന്നതിന് ഇ-ദര്‍ഘാസ് ക്ഷണിച്ചു. 15000 രൂപയാണ് നിരതദ്രവ്യം. മാര്‍ച്ച് 12 ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. മാര്‍ച്ച് 14 ന് വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ www.etender.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0466 2344053

ഇ- ദര്‍ഘാസ്

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ് പദ്ധതിയുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ സ്‌കാനിങ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് ഇ- ദര്‍ഘാസ് ക്ഷണിച്ചു. 10,624 രൂപയാണ് നിരതദ്രവ്യം. മാര്‍ച്ച് 17 ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. മാര്‍ച്ച് 18 ന് വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0466 2344053

ദര്‍ഘാസ്

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ജെ.എസ്.എസ്. കെ, ആര്‍.ബി.എസ്. കെ, ആരോഗ്യകിരണം, കാസ്പ്, പദ്ധതിയുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ ആശുപത്രി/സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ മാര്‍ച്ച് 11 ന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 04662 344053

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള കുറ്റിച്ചല്‍ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂള്‍, ഞാറനീലി ഡോ. എ.വി.എന്‍. സി.ബി.എസ്.ഇ വിദ്യാലയങ്ങളിലേക്ക് 2022-23 അധ്യയനവര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് അര്‍ഹരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തനാ ഗോത്രവിഭാഗങ്ങള്‍ക്ക് വാര്‍ഷിക വരുമാനം ബാധകമല്ല. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കേന്ദ്ര-സംസ്ഥാന-പൊതുമേഖല ജീവിനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ സഹിതം മാര്‍ച്ച് 10 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383

എം.ആര്‍.എസ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് അഞ്ച്, പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ മാര്‍ച്ച് നാലിന് രാവിലെ 9.30 ന് ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടക്കും. അഞ്ച്, 11 ക്ലാസുകളിലെ പ്രവേശനത്തിന് നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11 ക്ലാസുകളിലേക്കുള്ള പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് സ്‌കില്‍ ടെസ്റ്റ് അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.

ഗസ്റ്റ് ഇന്‍സ്ട്രാക്ടര്‍ നിയമനം

പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ അഗ്രികള്‍ച്ചര്‍ മെഷനറി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസന്‍സും. അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ മെഷിനറി ഐ.ടി.ഐ മെക്കാനിക്ക്, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസെന്‍സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് അഞ്ചിന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04923 234235.

വിചാരണ

പാലക്കാട് വ്യവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ മാര്‍ച്ച് ഏഴ്, എട്ട്, 14, 15, 21, 22, 28, 29 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക, ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കേസുകളും കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ ചെയ്യുമെന്ന് വ്യവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.

ദര്‍ഘാസ്

കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്ന രോഗികളെ അവരുടെ ഊരുകളില്‍ എത്തിക്കുന്നതിനും അത്യാവശ്യ ഘട്ടങ്ങളില്‍ ഊരുകളില്‍ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതിനും വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. കുടുതല്‍ വിവരങ്ങള്‍ കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും 8129543698, 9048088101 ലും ലഭിക്കും.

ദര്‍ഘാസ്

കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്ഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് ഹയര്‍ സെന്ററിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളെ കൊണ്ടുപോകുന്നതിന് ഓക്സിജന്‍ സപ്പോര്‍ട്ട് സൗകര്യമുള്ള ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് മൂന്നിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി ഓഫീസിലും 8129543698, 9048088101 ലും ലഭിക്കും.

ലേലം

പട്ടാമ്പി താലൂക്ക് തിരുവേഗപ്പുറ വില്ലേജ് ഓഫീസ് പരിസരത്തെ മുറിച്ച് മാറ്റിയ ഉങ്ങ് മരം മാര്‍ച്ച് 20 ന് രാവിലെ 11 ന് തിരുവേഗപ്പുറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04662 214300

ക്വട്ടേഷന്‍

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൈക്രോപ്രൊസസര്‍ ആന്‍ഡ് മൈക്രോ കണ്‍ട്രോളര്‍ ലാബിലേക്ക് കണ്‍സ്യൂമബിള്‍സ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 04662 260350

ലേലം

എന്‍.ഡി.പി.എസ് ആക്ട് കേസുകളില്‍ ഉള്‍പ്പെട്ട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുള്ളതും നിലവില്‍ പാലക്കാട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള 12 വാഹനങ്ങള്‍ മാര്‍ച്ച് 11 ന് രാവിലെ 11 ന് ഓണ്‍ലൈനായി ലേലം ചെയ്യുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04912 536700

പൈത്തണ്‍ കോഴ്സ് പ്രവേശനം

അസാപ് കേരളയുടെ പൈത്തണ്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 114 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് ഓണ്‍ലൈനായാണ് നടക്കുന്നത്. ബി. ടെക്/എം.ടെക് (സി.എസ്. ഇ, ഇ.സി.ഇ, ഇ.ഇ.ഇ, ഐ.ടി ), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ/ ബി.സി.എ ബിരുദധാരികള്‍ക്ക് മാര്‍ച്ച് നാല് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9495999730

അധ്യാപക നിയമനം

ജില്ലയില്‍ സമഗ്രശിക്ഷാ കേരള വിവിധ ബി.ആര്‍.സികളില്‍ കായികം, പ്രവൃത്തിപരിചയം, സംഗീതം, ചിത്രകല അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മാര്‍ച്ച് എട്ടിന് രാവിലെ 10 ന് പറളി ബി.ആര്‍.സിയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി കൂടിക്കാഴ്ചക്ക് എത്തണമെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 04912 505995.

ഭക്ഷ്യ സുരക്ഷാ പരിശീലന സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം

വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കെ.ഐ.ഇ.ഡി) ബേക്കറി ഉത്പന്ന നിര്‍മ്മാണത്തില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ഭക്ഷ്യ സുരക്ഷാ പരിശീലന സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ എറണാകുളം കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ക്യാമ്പസിലാണ് പരിശീലനനം. 1000 രൂപയാണ് പരിശീന ഫീസ്. താത്പര്യമുള്ളവര്‍ ംംം.സശലറ.ശിളീ ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890, 2550322.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ ഇലക്ട്രോണിക് മെക്കാനിക്, അരിത്ത്മെറ്റിക് കം ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷം ഡിപ്ലോമയോ, ഡിഗ്രിയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. അരിത്ത് മെറ്റിക് കം ഡ്രോയിങില്‍ ഏതെങ്കിലും എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷം ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

error: Content is protected !!