രാത്രികള്‍ പെണ്‍കുട്ടികളുടെ കൂടിയാണ് എന്ന പ്രഖ്യാപനവുമായി ഡി.വൈ.എഫ്.ഐ കൂട്ടായ്മ നഗരത്തില്‍. ഡി.വൈ.എഫ്.ഐ ഈസ്റ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി മേയര്‍ പ്രസന്ന ഏണസ്റ്റ് അയത്തില്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു.
രാത്രി നടത്തത്തിലൂടെ നിര്‍ഭയരായി ജീവിക്കാം എന്ന പ്രതീക്ഷ സ്ത്രീകളുടെ പൊതുകൂട്ടായ്മയ്ക്ക് പകരുകയാണ് എന്ന് മേയര്‍ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങുന്ന കാലം നവകേരളത്തിന് മാതൃകയാണെന്നും കൂട്ടിച്ചേര്‍ത്തു. അയത്തില്‍ ജംഗ്ഷന് മുതല്‍ കല്ലുംതാഴം വരെ വിവിധ തലമുറകളിലുള്ള സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ രാത്രി നടത്തത്തില്‍ പങ്കാളികളായി.