ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് BCCI ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 15ാം സീസണാണ് നടക്കാന്‍ പോകുന്നത്. BCCI പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് ഈ മാസം, അതായത് മാര്‍ച്ച് 26ന് മത്സരങ്ങള്‍ ആരംഭിക്കും. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. അതേ സമയം, ഐപിഎൽ 2022 ലെ അവസാന മത്സരവും വാങ്കഡെയിൽ നടക്കും, മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
മുംബൈയിലെയും പൂനെയിലെയും നാല് അന്താരാഷ്ട്ര നിലവാരമുള്ള വേദികളിലായിരിയ്ക്കും മത്സരങ്ങള്‍ നടക്കുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകീട്ട് 3.30ന് തന്നെയാവും നടക്കുക. ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു