Input your search keywords and press Enter.

പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്കിയുമായി സംസാരിച്ചു

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രെയ്ൻ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്‌കിയുമായി സംസാരിച്ചു.
തുടരുന്ന സംഘർഷാവസ്ഥയെക്കുറിച്ചും , യുക്രെയ്നും റഷ്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ചും പ്രസിഡന്റ് സെലെൻസ്‌കി പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചു

. നിലവിലുള്ള സംഘട്ടനത്തെക്കുറിച്ചും അതിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. അക്രമം ഉടൻ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു. പ്രശ്‌നങ്ങളുടെ സമാധാനപരമായ പരിഹാരത്തിനും ഇരു കക്ഷികളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിനും ഇന്ത്യ എപ്പോഴും നിലകൊള്ളുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്രെയ്നിനിൽ ന്ന് 20000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ചതിന് പ്രധാനമന്ത്രി യുക്രെയ്ൻ അധികാരികൾക്ക് നന്ദി പറഞ്ഞു. യുക്രെയ്നിനിൽ ഇപ്പോഴും അവശേഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ അദ്ദേഹം അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ ഒഴിപ്പിക്കലിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

error: Content is protected !!