Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 09/03/2022 )

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ യോഗം (10)
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനും 14 -ാം പദ്ധതിയുടെ  രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ഇ(10) ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും സംവദിക്കും.

അംഗസമാശ്വാസനിധി ധനസഹായം രണ്ടാംഘട്ട
ജില്ലാതല വിതരണോദ്ഘാടനം (പത്ത്)

സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അംഗസമാശ്വാസനിധി ധനസഹായം രണ്ടാംഘട്ട ജില്ലാതല വിതരണോദ്ഘാടനം( പത്ത്) രാവിലെ 10ന് കേരള ബാങ്ക് പത്തനംതിട്ട ക്രെഡിറ്റ് പ്രോസസിംഗ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
സഹകരണ അംഗസമാശ്വാസ പദ്ധതി പ്രകാരം സഹകരണസംഘം അംഗങ്ങളായ ഗുരുതര രോഗബാധിതര്‍ക്കും അപകടത്തില്‍പ്പെട്ട്  കിടപ്പു രോഗികളായവര്‍ക്കും മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് വായ്പകള്‍ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഈ തുക അംഗ സമാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്ന പദ്ധതിയാണിത്. ജില്ലയിലെ 27 സഹകരണ സംഘങ്ങളിലെ 640 അംഗങ്ങള്‍ക്കായി 1,25,70,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. താലൂക്ക്, വിതരണം ചെയ്യുന്ന തുക എന്ന ക്രമത്തില്‍: അടൂര്‍ – 51,80,000 രൂപ,  കോന്നി- 5,90,000 രൂപ, തിരുവല്ല- 28,70000 രൂപ, റാന്നി- 3010000 രൂപ, മല്ലപ്പള്ളി- 9,20,000 രൂപ. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ 62 സഹകരണ സംഘങ്ങളിലെ 1021 അംഗങ്ങള്‍ക്ക് 2,08,90000 രൂപ 2021 വര്‍ഷം വിതരണം ചെയ്തിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍ കുമാര്‍, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ജെ. അജയകുമാര്‍, പി.ജി. ഗോപകുമാര്‍, കേരള ബാങ്ക് ഭരണസമിതി അംഗം എസ്. നിര്‍മലാദേവി, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ജി. പ്രമീള, ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം)  ഷാജി. ജെ. ജോണ്‍, സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം.ജി. രാമദാസ്, വിവിധ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.ആര്‍. പ്രസാദ്, ജെറി ഈശോ ഉമ്മന്‍, ഡോ. ജേക്കബ് ജോര്‍ജ്  എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം (10)
തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് പുതിയതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം  (10) ഉച്ചകഴിഞ്ഞ് മൂന്നിന് തണ്ണിത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ വനം, വന്യജീവീ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോര്‍മെട്രി, എലിമുള്ളും പ്ലാക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാവനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന നൂറു ദിന കര്‍മ പരിപാടിയിലൊന്നാണിത്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍,  ജനപ്രതിനിധികള്‍,  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍, ഇലവുങ്കല്‍
ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം  (10)
ശബരിമല പൂങ്കാവനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ മന്ദിരത്തിന്റെയും ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനം  (10) വൈകിട്ട് 4.30ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലാപ് ടോപ്പ് വിതരണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കളില്‍ 2021-22 വര്‍ഷം എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്, എം.ടെക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്റ് എ.എച്ച്, ബി.എസ.്സി എം.എല്‍.റ്റി, ബി.ഫാം, ബി.എസ്.സി നഴ്സിംഗ് എന്നീ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള  ലാപ്ടോപ്പ് അപേക്ഷ  തിരുവല്ല കറ്റോടുള്ള ക്ഷേമനിധി ഓഫീസില്‍ വിതരണം ചെയ്യും.  പൂരിപ്പിച്ച അപേക്ഷ ഈ മാസം 15 ന് അകം ഓഫീസില്‍ ഹാജരാക്കണം. കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളിലൂടെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത  കോളജുകളില്‍ പ്രവേശനം  ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് കത്ത് ഹാജരാക്കണം. ഫോണ്‍ : 0469-2603074.

ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ lc.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.

ഇന്‍ഷുറന്‍സിനായി പ്രൊപ്പോസല്‍ ഫോറം ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2022 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് (01/04/2022 മുതല്‍ 31/12/2022 വരെ) പുതിയതായി തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനായി ഇതുവരെ പ്രൊപ്പോസല്‍ ഫോറം ഹാജരാക്കാത്തവര്‍ ഈ മാസം 19 ന് മുന്‍പായി പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ചു കറ്റോടുള്ള ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. ഫോണ്‍  : 0469-2603074.

സ്‌കോള്‍-കേരള പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍
തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

സ്‌കോള്‍ – കേരള മുഖേന 2021-23 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി  കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച്, ഇതിനകം നിര്‍ദിഷ്ടരേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുത്ത്  അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും വാങ്ങേണ്ടതും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാവിജ്ഞാപനം അനുസരിച്ച്, ബന്ധപ്പെട്ട പരീക്ഷകേന്ദ്രത്തില്‍ പ്ലസ് വണ്‍പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതും ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കേണ്ടതുമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471-2342950, 2342271, 2342369.

സ്‌കോള്‍ കേരള ഡി.സി.എ ആറാംബാച്ച് പരീക്ഷ മെയ് 16-ന് ആരംഭിക്കും
സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്സ് ആറാംബാച്ചിന്റെ പൊതുപരീക്ഷ മെയ് 16-ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് 16 മുതല്‍ 19 വരെയും, തിയറിപരീക്ഷ  മെയ് 23 മുതല്‍ 27 വരെയും  അതത് പഠനകേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ  മാര്‍ച്ച് 18 വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് 18 മുതല്‍ 23 വരെ സ്‌കോള്‍ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) ഓണ്‍ലൈനായോ, വെബ്സൈറ്റില്‍ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ്ഓഫീസ് മുഖേന ഓഫ്ലൈനായോ ഒടുക്കാം. 700 രൂപയാണ് ആകെ പരീക്ഷാഫീസ്. ഫീസ് ഒടുക്കാനായി സ്‌കോള്‍കേരളയുടെ വെബ്സൈറ്റില്‍, ഡിസിഎ എക്സാം രജിസ്ട്രേഷനില്‍ വിദ്യാര്‍ഥികള്‍ അവരവരുടെ ആപ്ലിക്കേഷന്‍നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം പേമെന്റ്മോഡ് തെരഞ്ഞെടുത്ത് തുക ഒടുക്കാം.  സ്‌കോള്‍ കേരള വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓണ്‍ലൈന്‍ രസീത് അസല്‍ പോസ്റ്റ്ഓഫീസ് ചെലാന്‍, സ്‌കോള്‍കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠനകേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇന്റേണല്‍ പരീക്ഷയ്ക്ക് 40 ശതമാനം മാര്‍ക്കും സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുത്ത 75 ശതമാനം  ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഡി.സി.എ നാല്, അഞ്ച് ബാച്ചുകളിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പൂര്‍ണമായോ ഏതെങ്കിലും വിഷയങ്ങള്‍മാത്രമോ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും, ഏതെങ്കിലും വിഷയങ്ങളില്‍ നിര്‍ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മെയിലെ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.  വിശദാംശങ്ങള്‍ സ്‌കോള്‍ കേരള വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ആപ്ലിക്കേഷന്‍ (ഡി.സി.എ) പരീക്ഷ നോട്ടിഫിക്കേഷനില്‍നിന്നും ലഭിക്കും. ഫോണ്‍ : 0471-2342950, 2342271.

തൊഴില്‍ അധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന പ്ലസ്ടു പാസായവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള ഡി.സി.എ(എസ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ ലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.റ്റി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്കെത്തും
പത്തനംതിട്ട ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ്  ജീവനക്കാര്‍ ഇനി മുതല്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. സംസ്ഥാനത്ത്  ആദ്യമായിട്ടാണ് വകുപ്പിലെ ജീവനക്കാര്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച്  ജോലിക്ക് എത്തുന്നത്. വനിതാദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ആര്‍.റ്റി.ഒ ഓഫീസില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം സോഷ്യല്‍ വര്‍ക്കര്‍ ഡോ.എം.എസ് സുനില്‍ നിര്‍വഹിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് വനിതകള്‍ തല ഉയര്‍ത്തി ജോലി ചെയ്യേണ്ട കാലമാണിതെന്ന്  ഡോ. എം.എസ് സുനില്‍ പറഞ്ഞു. പത്തനംതിട്ട ആര്‍.റ്റി.ഒ എ.കെ. ദിലു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോ.ആര്‍.റ്റി.ഒ അജികുമാര്‍, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.വി. അജയ്കുമാര്‍, ആര്‍. സുരാജ്, എം. ഷെമീം, ജി. ഗോപാലിക, കെ.വി. യാമിനി എന്നിവര്‍ സംസാരിച്ചു.

യുജിസി നെറ്റ് കോച്ചിംഗ്
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരിയില്‍ യുജിസി നെറ്റ്കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം 21 മുതല്‍  ആരംഭിക്കും. കോമേഴ്സ് – പേപ്പര്‍ രണ്ട് – ഫീസ്: 15000 രൂപ + 18 ശതമാനം  ജി.എസ്.റ്റി. പിജിക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കും കോഴ്സിന് ചേരാം. ഫോണ്‍ : 9495069307, 8547005042, 8547233700.

യുജിസി നെറ്റ് കോച്ചിംഗ്

കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരിയില്‍ യുജിസി നെറ്റ് കോച്ചിംഗ്ക്ലാസുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും. ഹ്യുമാനിറ്റിസ് – പേപ്പര്‍ ഒന്ന് ഫീസ് 5000 +18 ശതമാനം ജി.എസ്.റ്റി. പിജിക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കും കോഴ്സിന് ചേരാം. ഫോണ്‍ :  9495069307, 8547005042, 8547233700.

മൃഗസംരക്ഷണ മേഖലയില്‍ നൂതന
കാല്‍വയ്പ്പുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍

മൃഗസംരക്ഷണ മേഖലയിലെ ഉപജീവന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്തുള്ള സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. വരുന്ന അഞ്ചുവര്‍ഷക്കാലം കൊണ്ട് നൂതന പ്രാദേശികമാതൃകകള്‍ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ബ്ലോക്കുകളാണ് കുടുംബശ്രീ മിഷന്‍ ഇന്‍സെന്റീവ് ബ്ലോക്കായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രാഥമികമായി 25 പേര്‍ക്കാണ് മൃഗസംരക്ഷണ മേഖലയില്‍ ആവശ്യമായ പരിശീലനവും തുടര്‍ പിന്തുണാസഹായവും ലഭ്യമാക്കുന്നത്.
റാന്നി ബ്ലോക്കിലെ പരിശീലനത്തിന്റെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍ റാന്നിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി നിര്‍വഹിച്ചു. റാന്നി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അഞ്ചുകൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തില്‍ റാന്നിബ്ലോക്ക് ഡവലപ്‌മെന്റ്ഓഫീസര്‍  അനു മാത്യുജോര്‍ജ്, റാന്നി പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് ഷാഫി, റാന്നി പഴവങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിഷാ രാജീവ്, ഫാം ലൈവ്‌ലിഹുഡ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ശാരികൃഷ്ണ, റാന്നിബ്ലോക്ക് സി.ആര്‍.പി. ഷേര്‍ളിവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ത്രിദിന ക്യാമ്പില്‍ കൃഷി, മൃഗസംരക്ഷണം, തൊഴിലുറപ്പ്‌വിഭാഗം, ക്ഷീരവികസന വകുപ്പ്, ബാങ്ക്, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ സംരംഭകരുമായി സംവദിക്കും. കുടുംബശ്രീ അക്രെഡിറ്റഡ് പരിശീലന സ്ഥാപനമായ എക്‌സാത്, ആലപ്പുഴയാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

ഗ്ലോക്കോമ വാരാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവല്‍കരണ ക്ലാസും നടത്തി
ലോക ഗ്ലുക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി നിര്‍വഹിച്ചു. അന്ധതാ നിയന്ത്രണ  പരിപാടിയുടെ  ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. പി.എന്‍. പത്മ കുമാരി അധ്യക്ഷത വഹിച്ചു.  ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ബീന മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ.അനുലക്ഷ്മി ബോധവല്‍കരണ ക്ലാസ് നയിച്ചു.
ജനറല്‍ ആശുപത്രി എ.ആര്‍.എം.ഒ ഡോ. ജിബി വര്‍ഗീസ്, ഡോ. ഷാജി മാത്യു, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍ കുമാര്‍, സീനിയര്‍ ഒപ്റ്റോമെട്രിസ്റ്റുകളായ ബി. ഷാജി, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

എച്ച്‌ഐവി ബോധവല്‍ക്കരണ ഫോക്ക് ക്യാംപെയിന്‍ ജില്ലയില്‍ ആരംഭിച്ചു
കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന എയ്ഡ്സ് പ്രതിരോധ ബോധവല്‍ക്കരണ ക്യാംപെയിന്‍  ആരംഭിച്ചു.  ജില്ലയിലെ 10 ആരോഗ്യ  ബ്ലോക്കുകളിലായി 45 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 24 വരെ എയ്ഡ്സ് ബോധവല്‍കരണ കഥാപ്രസംഗവും തെരുവു നാടകവും സംഘടിപ്പിക്കും.
ജില്ലയില്‍ ബോധവല്‍കരണ ക്യാംപെയിന്റെ ആദ്യദിനത്തില്‍ അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്,  കലഞ്ഞൂര്‍ ജംഗ്ഷന്‍, കൊടുമണ്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍  ബോധവല്‍ക്കരണ കഥാപ്രസംഗം സംഘടിപ്പിച്ചു.
വിമല കായംകുളം അവതരിപ്പിക്കുന്ന കഥാപ്രസംഗം, കൊല്ലം നാട്ടരങ്ങിന്റെ തെരുവു നാടകം, സീന പളളികരയുടെ കഥാപ്രസംഗം എന്നീ പരിപാടികളിലൂടെയാണ് ബോധവല്‍കരണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതെന്ന് ഡി.എം.ഒ അറിയിച്ചു.

ജില്ലാ ആസൂത്രണസമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈനായി ചേരും.

ചങ്ങാതി പദ്ധതിക്ക് തുടക്കമായി
ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിനുള്ള ചങ്ങാതി പദ്ധതിക്ക് റാന്നി അങ്ങാടി പഞ്ചായത്തില്‍ തുടക്കമായി. പ്രാരംഭ പ്രവര്‍ത്തനം എന്നനിലയില്‍ വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. മാര്‍ച്ച് 30ന് മുമ്പായി പ്രാഥമിക സ്ഥിതി വിവര പഠനം, വാര്‍ഡ് തല സംഘാടക സമിതി രൂപീകരണം, സര്‍വെ ടീം രൂപീകരണം  തുടങ്ങിയ പ്രവര്‍ത്തനം നടത്തുന്നതിന് യോഗം തീരുമാനിച്ചു. ഏപ്രില്‍ ആദ്യ വാരം പദ്ധതി ഉദ്ഘാടനവും ഏപ്രില്‍ രണ്ടാം വാരം പഠിതാക്കളെ കണ്ടെത്തുന്നതിന് ജനകീയ സര്‍വേയും നടത്തും. സര്‍വേയില്‍ കണ്ടെത്തുന്ന പഠിതാക്കളുടെ എണ്ണം കണക്കാക്കി ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിക്കുകയും അവര്‍ക്ക്   പരിശീലനം നല്‍കുകയും ചെയ്യും. മെയ് ആദ്യവാരം ക്ലാസുകള്‍ തുടങ്ങുന്നതിനും യോഗം തീരുമാനിച്ചു. റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഖ്യരക്ഷാധികാരി, പദ്ധതി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എംപി, എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികള്‍, റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്- വൈസ് ചെയര്‍മാന്‍. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജനറല്‍ കണ്‍വീനര്‍, പദ്ധതി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജന പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തൊഴിലുടമകള്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, പോലീസ്, എക്‌സൈസ് വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയമാന്‍ ബി. സുരേഷ്, മെമ്പര്‍മാരായ അഞ്ജു ജോണ്‍ ആന്‍ഡ്രൂസ്, ബ്ലോക്ക് പ്രേരക് ഒ. ബിന്ദു, പ്രേരക് ലിസിയാമ്മ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും സ്ത്രീ സമൂഹവും -സെമിനാര്‍ നടത്തി
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും സ്ത്രീ സമൂഹവും എന്ന വിഷയത്തില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും സെമിനാറും യോഗങ്ങളും സഘടിപ്പിച്ചു. കോന്നി മണ്ഡലത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു.
തിരുവല്ല മണ്ഡലത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. ആറന്മുള മണ്ഡലത്തില്‍ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം നിര്‍മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
റാന്നി മണ്ഡലത്തില്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ലീല ഗംഗധരന്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ മണ്ഡലത്തില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലേഖ അനില്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളെ ആദരിച്ചു.
യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാന യുവതി കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ശ്യാമ, ജില്ലാ യുവതി കോ-ഓര്‍ഡിനേറ്റര്‍ നീതു അജിത്ത്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബീന, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എന്നിവര്‍ വിവിധ മണ്ഡലങ്ങളില്‍ പങ്കെടുത്തു.

തൊഴിലുറപ്പ് പദ്ധതി മേറ്റുമാരെ ആദരിച്ചു
വനിതാദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരെ ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ വിജയികള്‍ക്ക് പുരസ്‌കാരം നല്‍കി. ജില്ലയിലെ എട്ടു ബ്ലോക്കുകളില്‍ നിന്ന് തെരഞ്ഞെടുത്ത എട്ടു മേറ്റുമാരെയാണ് അദരിച്ചത്. കോയിപ്രം ബ്ലോക്കില്‍ നിന്ന് ഷീലാ സജു, കോയിപ്രം-ആര്‍. ദിവ്യ നായര്‍, കോന്നി – ഡേയ്‌സി മാത്തന്‍, മല്ലപ്പള്ളി- ജാന്‍സി തോമസ്, പന്തളം -എം.ജി മഞ്ജു, പറക്കോട് – ഐ.വിദ്യ, പുളിക്കീഴ്- തങ്കമ്മ ദാസ്, റാന്നി- അംബികാ വിശ്വന്‍ എന്നിവരെയാണ് ആദരിച്ചത്. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍.ഹരി, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ വിനീതാ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എംജി കലോത്സവം: ഫേയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ പ്രകാശനം ചെയ്തു
മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെ പ്രകാശനം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ടയില്‍ ഏഴു വേദികളിലായാണ് കലോത്സവം നടക്കുക. കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും ദൃശ്യങ്ങളും വേക്ക് അപ്പ് കോള്‍ 2022 എന്ന ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും ലഭ്യമാണ്.
ജനറല്‍ കണ്‍വീനര്‍ ശരത് ശശിധരന്‍, യൂണിവേഴ്‌സിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സ്റ്റെനി മേരി എബ്രഹാം, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അമല്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/wakeupcall2022/https://instagram.com/wakeupcall2022_?utm_medium=copy_link.

മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി വര്‍ധിക്കുന്നു: ഡിഎംഒ
ജില്ലയില്‍ ജലാശയങ്ങളിലും  പാടങ്ങളിലും  കെട്ടി കിടക്കുന്ന  വെളളത്തിലും സ്വകാര്യ കുളങ്ങളിലും  മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി  കേസുകള്‍ വര്‍ധിക്കുന്നതായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി  അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 42 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.   ഏഴ് പേര്‍ക്ക് സംശയാസ്പദ രോഗബാധയും  ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ വല്ലന, ഇലന്തൂര്‍, ചെറുകോല്‍, മല്ലപ്പുഴശേരി, ചെന്നീര്‍ക്കര, ഓമല്ലൂര്‍, പത്തനംതിട്ട മുന്‍സിപ്പാലിറ്റി, ചാത്തങ്കരി, വളളിക്കോട്, കൂടല്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട്  ചെയ്യുന്നത്.
എലി, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെളളത്തിലൂടെയാണ് രോഗാണുക്കള്‍  ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ മുറിവുകള്‍ ഉളളപ്പോള്‍  മലിനജലത്തിലിറങ്ങാതിരിക്കുക.  സ്വകാര്യ കുളങ്ങളിലും ജലാശയങ്ങളിലും പാടങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും  എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കണം.
എലിപ്പനി ലക്ഷണങ്ങളായ പനി, കാല്‍വണ്ണയിലെ പേശികളിലുണ്ടാകുന്ന വേദന, തലവേദന, കണ്ണിന് ചുവപ്പു നിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി  ബന്ധപ്പെടണം.  ആരംഭത്തിലെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന രോഗമായതിനാല്‍ സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി  ബന്ധപ്പെടണം.
മലിനജല സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയുളള ജോലികളിലേര്‍പ്പെടുന്ന എല്ലാവരും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡോക്സി സൈക്ലിന്‍ കഴിക്കണം.  ഡോക്സി സൈക്ലിന്‍ ഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണെന്നും ഡി.എം.ഒ അറിയിച്ചു.

ജോബ് ഫെയര്‍ നടത്തി
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി  പത്തനംതിട്ട ജില്ലാതല ജോബ് ഫെയര്‍ ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം ആര്‍ മധു,  സനല്‍കുമാര്‍,  പി.ഉണ്ണികൃഷ്ണന്‍ നായര്‍, ജി.മധുസൂദനന്‍, സി എ വിശ്വനാഥന്‍,  ടി.ഡി വിജയകുമാര്‍, എസ്ആര്‍ ആനന്ദ്,  പി എം സാബു  എന്നിവര്‍ സംസാരിച്ചു. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ഇരുപത്തിയഞ്ചില്‍ പരം കമ്പനികളും  അഞ്ഞൂറില്‍ പരം ട്രെയിനികളും ജോബ് ഫെയറില്‍ പങ്കെടുത്തു.

കുടുംബശ്രീ വിളംബരജാഥ നടത്തി

സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ വിളംബര റാലി നടത്തി. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ്. നിര്‍മ്മലദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് അശ്വതി വിനോജ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മ സ്ത്രീപക്ഷനവകേരളം  കര്‍മ്മപദ്ധതി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദിന് നല്‍കി പ്രകാശനം ചെയ്തു.
യോഗത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ് അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ്് റാഹേല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ജ്യോതികുമാര്‍, ജനപ്രതിനിധികളായ സി.എസ്. ശ്രീകല, അംബിക ദേവരാജന്‍, വി.പി. ജയദേവി, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, സിഡിഎസ്  വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ബി. ശ്രീദേവി, പഞ്ചായത്ത് സെക്രട്ടറി സി. അംബിക, കൃഷി ഓഫീസര്‍ എസ്. ലാലി, വില്ലേജ് ഓഫീസര്‍ ശുഭ, സിഡിഎസ് മെമ്പര്‍ സെക്രട്ടറി അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഷിക പദ്ധതികള്‍ക്കുള്ള ചിലവ് ശതമാനം
വര്‍ധിപ്പിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  

വാര്‍ഷിക പദ്ധതികള്‍ക്കുള്ള ചിലവ് ശതമാനം വര്‍ധിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസത്തിന്റെ ആദ്യ പത്ത് ദിവസങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് രൂപരേഖ തയാറാക്കി അംഗീകാരത്തിന് സമര്‍പ്പിക്കണം. 2021-22 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനായി ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്ന് വന്ന പ്രോജക്ടുകള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
ജില്ലയിലെ 45 പഞ്ചായത്തുകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും, മൂന്നു മുന്‍സിപ്പാലിറ്റികളും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ജനോപകാരമായ പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായ കോന്നി, റാന്നി മേഖലകളില്‍ കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ നീര്‍ത്തടാധിഷ്ഠിത പദ്ധതിയില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് അയിമാലി നീര്‍ത്തട പദ്ധതിയും, പത്തനംതിട്ട, അടൂര്‍, പന്തളം എന്നീ നഗരസഭകളിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബജറ്റ്, ആക്ഷന്‍ പ്ലാന്‍ എന്നിവയ്ക്കും അംഗീകാരം നല്‍കി.
ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി.ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങളും, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

പാല്‍ ഉത്പാദന രംഗത്ത് വലിയ നേട്ടം കൈവരിക്കാന്‍
കേരളത്തിന് സാധിച്ചു:  ഡെപ്യൂട്ടി സ്പീക്കര്‍

പാല്‍ ഉത്പാദന രംഗത്ത് വലിയ നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്ര സഹകരണ പരിപാടിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാവര ക്ഷീരോത്പാദക സംഘത്തില്‍ സംഘടിപ്പിച്ച പാല്‍ ഉപഭോക്താക്കളുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
വാര്‍ഡ് കൗണ്‍സിലര്‍ അച്ചന്‍കുഞ്ഞ് ജോണ്‍  അധ്യക്ഷനായിരുന്നു. സംഘം പ്രസിഡന്റ് പ്രൊഫ. കൃഷ്ണപിള്ള,  കൗണ്‍സിലര്‍മാരായ ഉഷാ മധു, കോമളവല്ലി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനിത തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!